-
മത്തായി 27:65വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
65 പീലാത്തൊസ് അവരോട്, “കാവൽഭടന്മാരുടെ ഒരു ഗണത്തെ വിട്ടുതരാം. പോയി നിങ്ങൾക്ക് ഉചിതമെന്നു തോന്നുന്നതുപോലെ അതു ഭദ്രമാക്കി സൂക്ഷിച്ചോ” എന്നു പറഞ്ഞു.
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കാവൽഭടന്മാരുടെ ഒരു ഗണം: തെളിവനുസരിച്ച് പീലാത്തൊസ് അപ്പോൾ റോമൻ പടയാളികളുടെ ഒരു ഗണത്തെയാണു വിട്ടുകൊടുത്തത്. (മത്ത 28:4, 11) അങ്ങനെ നിഗമനം ചെയ്യാൻ രണ്ടു കാരണങ്ങളുണ്ട്: ഒന്ന്, അവർ ദേവാലയത്തിൽ സേവിച്ചിരുന്ന ജൂതഭടന്മാരായിരുന്നെങ്കിൽ ഇതിനായി പീലാത്തൊസിനെ സമീപിക്കേണ്ടിവരില്ലായിരുന്നു. രണ്ട്, യേശുവിന്റെ ശരീരം അപ്രത്യക്ഷമായതിനെക്കുറിച്ച് ഗവർണർ അറിഞ്ഞാൽ പ്രശ്നം പരിഹരിക്കാൻ തങ്ങൾ അദ്ദേഹത്തോടു സംസാരിച്ചുകൊള്ളാം എന്ന വാഗ്ദാനമാണു പുരോഹിതന്മാർ നൽകിയത്.—മത്ത 28:14.
-