-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അൽഫായി: മർ 3:18-ൽ ഒരു അൽഫായിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അതു മറ്റൊരാളാണെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. (മർ 3:18-ന്റെ പഠനക്കുറിപ്പു കാണുക.) ആ അൽഫായി 12 അപ്പോസ്തലന്മാരിൽ 9-ാമത്തെ ആളായി രേഖപ്പെടുത്തിയിരിക്കുന്ന യാക്കോബിന്റെ അപ്പനാണ്.—മത്ത 10:3; ലൂക്ക 6:15.
ലേവി: മത്ത 9:9-ലെ സമാന്തരവിവരണത്തിൽ ഈ ശിഷ്യനെ മത്തായി എന്നാണു വിളിച്ചിരിക്കുന്നത്. അദ്ദേഹം മുമ്പ് നികുതിപിരിവുകാരനായിരുന്ന കാലത്തെക്കുറിച്ച് പറയുമ്പോൾ മർക്കോസും ലൂക്കോസും ലേവി എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും (ലൂക്ക 5:27, 29) അദ്ദേഹത്തെ അപ്പോസ്തലന്മാരിൽ ഒരാളായി പറഞ്ഞിരിക്കുന്നിടത്ത് മത്തായി എന്ന പേരാണ് അവർ ഉപയോഗിച്ചിരിക്കുന്നത് (മർ 3:18; ലൂക്ക 6:15; പ്രവൃ 1:13). യേശുവിന്റെ ശിഷ്യനാകുന്നതിനു മുമ്പ് ലേവിക്കു മത്തായി എന്നൊരു പേരുണ്ടായിരുന്നോ എന്നു തിരുവെഴുത്തുകൾ പറയുന്നില്ല. മത്തായി എന്ന ലേവി അൽഫായിയുടെ മകനാണെന്നു പറയുന്ന സുവിശേഷയെഴുത്തുകാരൻ മർക്കോസ് മാത്രമാണ്.—മർ 3:18-ന്റെ പഠനക്കുറിപ്പു കാണുക.
നികുതി പിരിക്കുന്നിടം: അഥവാ “നികുതി പിരിക്കുന്ന താത്കാലികകേന്ദ്രം.” നികുതി പിരിക്കുന്നയാളുടെ ഓഫീസ്, ഒരു ചെറിയ കെട്ടിടമോ താത്കാലികമായി കെട്ടിയുണ്ടാക്കിയ ഒരു നിർമിതിയോ ആയിരുന്നു. നികുതിപിരിവുകാരൻ അവിടെ ഇരുന്ന് കയറ്റുമതി-ഇറക്കുമതി സാധനങ്ങളുടെയും ആ ദേശത്തുകൂടെ വ്യാപാരികൾ കൊണ്ടുപോകുന്ന വസ്തുക്കളുടെയും നികുതി പിരിച്ചിരുന്നു. മത്തായി എന്നും അറിയപ്പെട്ട ലേവി നികുതി പിരിച്ചിരുന്ന ഓഫീസ് കഫർന്നഹൂമിലോ കഫർന്നഹൂമിന് അടുത്തോ ആയിരുന്നിരിക്കാം.
എന്നെ അനുഗമിക്കുക: ഈ ആഹ്വാനത്തിൽ കാണുന്ന ഗ്രീക്കുക്രിയയുടെ അടിസ്ഥാനാർഥം “പിന്നാലെ പോകുക, പിന്തുടരുക” എന്നെല്ലാമാണെങ്കിലും ഇവിടെ അതിന്റെ അർഥം “ശിഷ്യനായി ആരെയെങ്കിലും അനുഗമിക്കുക” എന്നാണ്.
-