-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
തലയണ: അഥവാ “കുഷ്യൻ.” ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമാണ് ഈ വാക്കു കാണുന്നത്. ബോട്ടിലെ ഉപകരണങ്ങളുടെ ഭാഗമായിരുന്നിരിക്കാം ആ തലയണ എന്നാണു ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന നിശ്ചായക ഉപപദം (definite article) സൂചിപ്പിക്കുന്നത്. അത് ഒരുപക്ഷേ അമരത്ത്, വള്ളത്തിന്റെ മേൽത്തട്ടിന് അടിയിലായി വെച്ചിരുന്ന ഒരു മണൽച്ചാക്കോ (വള്ളം മറിയാതിരിക്കാൻ സഹായിക്കുന്ന അടിഭാരം.) അമരക്കാരന് ഇരിക്കാനുള്ള തുകൽ പൊതിഞ്ഞ ഇരിപ്പിടമോ തുഴക്കാരൻ ഇരിപ്പിടമായി ഉപയോഗിക്കുന്ന കമ്പിളിയോ കുഷ്യനോ ആയിരിക്കാം.
-