-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
വ്യഭിചാരികൾ: അഥവാ, “വിശ്വസ്തതയില്ലാത്തവർ.” ദൈവവുമായി ഒരു ഉടമ്പടിബന്ധത്തിലേക്കു വന്നിരിക്കുന്നവർ ദൈവത്തോടു കാണിക്കുന്ന അവിശ്വസ്തതയെയാണു ‘വ്യഭിചാരം’ എന്ന് ആത്മീയാർഥത്തിൽ വിളിച്ചിരിക്കുന്നത്. ഇസ്രായേല്യരുടെ വ്യാജമതാചാരങ്ങൾ നിയമയുടമ്പടിയുടെ ലംഘനമായിരുന്നതുകൊണ്ട് അവർക്ക് ആത്മീയവ്യഭിചാരത്തിന്റെ കുറ്റം പേറേണ്ടിവന്നു. (യിര 3:8, 9; 5:7, 8; 9:2; 13:27; 23:10; ഹോശ 7:4) യേശു തന്റെ കാലത്തെ ജൂതന്മാരുടെ തലമുറയെ വ്യഭിചാരികൾ എന്നു വിളിച്ചതും സമാനമായ കാരണങ്ങൾകൊണ്ടാണ്. (മത്ത 12:39; 16:4) പുതിയ ഉടമ്പടിയിൽപ്പെട്ട ക്രിസ്ത്യാനികൾ തങ്ങളെത്തന്നെ മലിനമാക്കാൻ ഈ വ്യവസ്ഥിതിയെ അനുവദിക്കുന്നെങ്കിൽ അവരും ആത്മീയവ്യഭിചാരമാണു ചെയ്യുന്നത്. വാസ്തവത്തിൽ, യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിച്ച എല്ലാവരുടെയും കാര്യത്തിൽ ഇതു സത്യമാണ്.—യാക്ക 4:4.
-