-
മർക്കോസ് 11:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അവരോടു പറഞ്ഞു: “ആ കാണുന്ന ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോൾത്തന്നെ ആരും ഇതുവരെ കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ച് കൊണ്ടുവരുക.
-
-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കഴുതക്കുട്ടി: മർക്കോസും ലൂക്കോസും (19:35) യോഹന്നാനും (12:14, 15) ഈ സംഭവം വിവരിക്കുന്നിടത്ത് ഒരു മൃഗത്തെക്കുറിച്ച്, അതായത് കഴുതക്കുട്ടിയെക്കുറിച്ച്, മാത്രമേ പറയുന്നുള്ളൂ. എന്നാൽ മത്തായിയുടെ വിവരണത്തിൽ (21:2-7) കഴുതയും അതിന്റെ കുട്ടിയും അവിടെയുണ്ടായിരുന്നു എന്ന വിശദാംശം ഉൾപ്പെടുത്തിയിട്ടുണ്ട്.—മത്ത 21:2, 5 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
-