-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
സംഭാവനപ്പെട്ടികൾ: പുരാതന ജൂതരേഖകളനുസരിച്ച്, കാഹളങ്ങളുടെ ആകൃതിയുള്ള ഇവയ്ക്കു സാധ്യതയനുസരിച്ച് മുകൾഭാഗത്ത് ചെറിയ ഒരു വായുണ്ടായിരുന്നു. ആളുകൾ പലതരം കാഴ്ചകൾ അതിൽ ഇടുമായിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം യോഹ 8:20-ലും കാണുന്നു. അവിടെ അതു ‘ഖജനാവ് ’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സാധ്യതയനുസരിച്ച് ഇതു ദേവാലയത്തിൽ സ്ത്രീകളുടെ മുറ്റം എന്ന് അറിയപ്പെട്ടിരുന്ന ഭാഗത്തായിരുന്നു. (മത്ത 27:6-ന്റെ പഠനക്കുറിപ്പും അനു. ബി11-ഉം കാണുക.) റബ്ബിമാരുടെ രേഖകളനുസരിച്ച് ആ മുറ്റത്തിന്റെ മതിലിന് അകത്ത് ചുറ്റോടുചുറ്റും 13 സംഭാവനപ്പെട്ടികൾ ഉണ്ടായിരുന്നു. ഈ സംഭാവനപ്പെട്ടികളിൽനിന്നുള്ള പണമൊക്കെ ശേഖരിച്ചുവെക്കുന്ന ഒരു പ്രധാനഖജനാവും ദേവാലയത്തിലുണ്ടായിരുന്നതായി കരുതപ്പെടുന്നു.
പണം: അക്ഷ. “ചെമ്പ്.” അതായത്, ചെമ്പുപണം അഥവാ ചെമ്പുനാണയങ്ങൾ. എന്നാൽ എല്ലാ തരം പണത്തെയും കുറിക്കാൻ വിശാലമായ അർഥത്തിലും ഈ ഗ്രീക്കുപദം ഉപയോഗിച്ചിരുന്നു.—അനു. ബി14 കാണുക.
-