-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കള്ളക്രിസ്തുക്കൾ: അഥവാ “കള്ളമിശിഹമാർ.” ഗ്രീക്കുപദമായ പ്സൂഡോക്രിസ്റ്റോസ് ഇവിടെയും മത്ത 24:24-ലെ സമാന്തരവിവരണത്തിലും മാത്രമേ കാണുന്നുള്ളൂ. താൻ ക്രിസ്തു അഥവാ മിശിഹ (അക്ഷ. “അഭിഷിക്തൻ.”) ആണെന്നു തെറ്റായി അവകാശവാദം ഉന്നയിക്കുന്നവരെയാണ് ഇത് അർഥമാക്കുന്നത്.—മത്ത 24:5-ന്റെ പഠനക്കുറിപ്പു കാണുക.
-