-
ലൂക്കോസ് 1:36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
36 നിന്റെ ബന്ധുവായ എലിസബത്തും ഇപ്പോൾ ഗർഭിണിയാണ്. വയസ്സായ എലിസബത്തിന് ഒരു മകൻ ജനിക്കാൻപോകുന്നു. വന്ധ്യ എന്നു പറഞ്ഞിരുന്നവൾക്ക് ഇത് ഇപ്പോൾ ആറാം മാസം.
-
-
1. ലോകത്തിന്റെ യഥാർഥവെളിച്ചംയേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര—വീഡിയോ റഫറൻസ് ഗൈഡ്
-
-
യേശുവിന്റെ ജനനം ഗബ്രിയേൽ മുൻകൂട്ടിപ്പറയുന്നു (gnj 1 13:52–18:26)
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
നിന്റെ ബന്ധു: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ രൂപം (സിജെനിസ്) ഗ്രീക്കുതിരുവെഴുത്തുകളിൽ ഒരു പ്രാവശ്യമേ കാണുന്നുള്ളൂ. മറ്റു വാക്യങ്ങളിൽ ഇതേ പദം അല്പം വ്യത്യാസത്തോടെയാണു (സിജെനെസ്) കാണുന്നത്. (ലൂക്ക 1:58; 21:16; പ്രവൃ 10:24; റോമ 9:3) രണ്ടു പദത്തിന്റെയും അർഥം “ബന്ധു” എന്നുതന്നെയാണ്. ഒരേ കുടുംബത്തിലോ വംശത്തിലോ പെട്ട അകന്ന ബന്ധുക്കളെയും ഇതിനു കുറിക്കാനാകും. മറിയയും എലിസബത്തും ബന്ധുക്കളായിരുന്നെങ്കിലും അവർ തമ്മിലുള്ള ബന്ധം എന്താണെന്നു തിരുവെഴുത്തുകൾ കൃത്യമായി പറയുന്നില്ല. സെഖര്യയും എലിസബത്തും ലേവിഗോത്രത്തിൽപ്പെട്ടവരായിരുന്നു. എന്നാൽ യോസേഫും മറിയയും യഹൂദാഗോത്രക്കാരായിരുന്നു. അതുകൊണ്ടുതന്നെ മറിയയും എലിസബത്തും അടുത്ത ബന്ധുക്കളായിരുന്നിരിക്കാൻ സാധ്യതയില്ല.
-