-
ലൂക്കോസ് 2:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അവിടെ രാത്രിയിൽ ആട്ടിൻപറ്റത്തെ കാത്തുകൊണ്ട് ഇടയന്മാർ വെളിമ്പ്രദേശത്ത് കഴിയുന്നുണ്ടായിരുന്നു.
-
-
1. ലോകത്തിന്റെ യഥാർഥവെളിച്ചംയേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര—വീഡിയോ റഫറൻസ് ഗൈഡ്
-
-
ദൈവദൂതന്മാർ വെളിമ്പ്രദേശത്ത് ഇടയന്മാർക്കു പ്രത്യക്ഷപ്പെടുന്നു (gnj 1 39:54–41:40)
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഇടയന്മാർ: യരുശലേമിലെ ദേവാലയത്തിൽ പതിവായി നടക്കുന്ന യാഗാർപ്പണങ്ങൾക്കു ധാരാളം ആടുകളെ വേണമായിരുന്നു. അതുകൊണ്ട് ബേത്ത്ലെഹെമിനു ചുറ്റുമുള്ള സ്ഥലങ്ങളിൽ വളർത്തിയിരുന്ന ആടുകളിൽ ചിലതു സാധ്യതയനുസരിച്ച് ഇതിനുവേണ്ടിയായിരുന്നു.
വെളിമ്പ്രദേശത്ത് കഴിയുന്നുണ്ടായിരുന്നു: ഇവിടെ കാണുന്ന ഗ്രീക്കുപദപ്രയോഗം വന്നിരിക്കുന്നത് അഗ്റോസ് (“പറമ്പ്”), ഔലെ (“തുറന്ന സ്ഥലം”) എന്നീ പദങ്ങൾ ചേർന്ന ഒരു ക്രിയാപദത്തിൽനിന്നാണ്. “തുറസ്സായ ഒരു സ്ഥലത്ത്, ഒരു പറമ്പിൽ കഴിയുക” എന്ന് അർഥം വരുന്ന ഈ പദപ്രയോഗം സൂചിപ്പിക്കുന്നത് അവർ രാത്രിയിൽ വെളിമ്പ്രദേശത്ത് കഴിയുകയായിരുന്നു എന്നാണ്. വർഷത്തിലെ ഏതു കാലത്തും പകൽസമയത്ത് ആടുകളെ മേയ്ക്കാൻ കൊണ്ടുപോകുന്ന രീതി സാധാരണമായിരുന്നു. എന്നാൽ ഇടയന്മാർ രാത്രിയിൽ ആടുകളെയുംകൊണ്ട് വെളിമ്പ്രദേശത്ത് കഴിയുകയായിരുന്നു എന്നാണു നമ്മൾ ഇവിടെ വായിക്കുന്നത്. ഇതിൽനിന്ന്, യേശു ജനിച്ച സമയത്തെക്കുറിച്ചുള്ള സൂചന ലഭിക്കുന്നുണ്ട്. ഒക്ടോബർ പകുതിയോടെ ആരംഭിച്ച് അനേകം മാസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ഇസ്രായേലിലെ മഴക്കാലം. ഡിസംബറിലെ രാത്രികാലങ്ങളിൽ ബേത്ത്ലെഹെംപോലെതന്നെ യരുശലേമും മിക്കപ്പോഴും മഞ്ഞു മൂടിക്കിടക്കാറുണ്ട്. എന്നാൽ ബേത്ത്ലെഹെമിലെ ഇടയന്മാർ രാത്രിയിൽ വെളിമ്പ്രദേശത്തായിരുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത് ഈ വാക്യത്തിലെ സംഭവം നടക്കുന്നതു മഴക്കാലം തുടങ്ങുന്നതിനു മുമ്പായിരുന്നു എന്നാണ്.—അനു. ബി15 കാണുക.
-