-
ലൂക്കോസ് 10:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 അയാളുടെ അടുത്ത് ചെന്ന് എണ്ണയും വീഞ്ഞും ഒഴിച്ച് മുറിവുകൾ വെച്ചുകെട്ടി. പിന്നെ അയാളെ തന്റെ മൃഗത്തിന്റെ പുറത്ത് കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്ന് പരിചരിച്ചു.
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
എണ്ണയും വീഞ്ഞും ഒഴിച്ച് മുറിവുകൾ വെച്ചുകെട്ടി: യേശുവിന്റെ ദൃഷ്ടാന്തകഥയിലെ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവം രേഖപ്പെടുത്തിയ വൈദ്യനായ ലൂക്കോസ്, മുറിവിനു നൽകുന്ന പരിചരണത്തെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. അക്കാലത്ത് നിലവിലിരുന്ന ചികിത്സാരീതിയുമായി ഈ വിവരണം നന്നായി യോജിക്കുന്നുമുണ്ട്. കാരണം അന്നൊക്കെ മുറിവിനുള്ള വീട്ടുചികിത്സയായി എണ്ണയും വീഞ്ഞും ഉപയോഗിക്കുന്ന രീതിയുണ്ടായിരുന്നു. മുറിവിന്റെയും ചതവിന്റെയും വേദനയ്ക്കു ശമനം ലഭിക്കാനായിരിക്കാം ഒരുപക്ഷേ എണ്ണ ഉപയോഗിച്ചിരുന്നത്. (യശ 1:6 താരതമ്യം ചെയ്യുക.) വീഞ്ഞിന്, മുറിവ് പഴുക്കുന്നതു തടയാനും അണുബാധയ്ക്ക് ഒരു പരിധിവരെ തടയിടാനും കഴിയുമായിരുന്നു. മുറിവ് വ്രണമാകാതിരിക്കാനായി അതു വെച്ചുകെട്ടുന്നതിനെക്കുറിച്ചും ലൂക്കോസ് വിവരിച്ചിട്ടുണ്ട്.
ഒരു സത്രം: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “എല്ലാവരെയും സ്വീകരിക്കുന്ന, അഥവാ കൈക്കൊള്ളുന്ന സ്ഥലം” എന്നാണ്. വഴിയാത്രക്കാർക്കും അവരുടെ മൃഗങ്ങൾക്കും തങ്ങാനുള്ള സൗകര്യവും യാത്രക്കാർക്കു വേണ്ട അവശ്യസാധനങ്ങളും സത്രങ്ങളിൽ ലഭിച്ചിരുന്നു. ഇനി, വഴിയാത്രക്കാർ അവിടെ ഏൽപ്പിച്ചിട്ടുപോകുന്നവർക്കു വേണ്ട പരിചരണവും സത്രക്കാരൻ നൽകുമായിരുന്നു, അതിനു പ്രത്യേകം പണം കൊടുക്കണമായിരുന്നെന്നു മാത്രം.
-