-
ലൂക്കോസ് 12:49വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
49 “ഭൂമിയിൽ ഒരു തീ കൊളുത്താനാണു ഞാൻ വന്നത്. അതു കൊളുത്തിക്കഴിഞ്ഞ സ്ഥിതിക്കു ഞാൻ കൂടുതലായി എന്ത് ആഗ്രഹിക്കാനാണ്?
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഒരു തീ കൊളുത്താൻ: യേശുവിന്റെ വരവ്, ജൂതന്മാർക്കു പ്രക്ഷുബ്ധമായ ഒരു സമയത്തിനു തുടക്കം കുറിച്ചു. ആ കാലഘട്ടം അവർക്ക്, ഒരു ആലങ്കാരികാർഥത്തിൽ തീപോലെ അനുഭവപ്പെട്ടു. യേശു എങ്ങനെയാണ് ആ തീ കൊളുത്തിയത്? യേശു ജനശ്രദ്ധയിലേക്കു കൊണ്ടുവന്ന പല വിഷയങ്ങളും ചൂടുപിടിച്ച വാഗ്വാദങ്ങൾക്കു വഴിവെച്ചു. പല വ്യാജോപദേശങ്ങളും പാരമ്പര്യങ്ങളും ആ അഗ്നിയിൽ കത്തിയമർന്നു. ഉദാഹരണത്തിന്, മിശിഹ ഇസ്രായേൽ രാഷ്ട്രത്തെ റോമൻ ഭരണത്തിൽനിന്ന് വിടുവിക്കുമെന്നായിരുന്നു യേശു ഭൂമിയിലുണ്ടായിരുന്ന സമയത്ത് ജൂതന്മാരുടെ പ്രതീക്ഷ. എന്നാൽ ആ ദേശീയത്വചിന്താഗതികളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് യേശു ലജ്ജാകരമായ മരണത്തിനു കീഴടങ്ങി. ഇനി, മനുഷ്യരുടെ മുമ്പിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയം ദൈവരാജ്യമാണെന്നു തീക്ഷ്ണമായ പ്രസംഗപ്രവർത്തനത്തിലൂടെ യേശു കാണിച്ചുകൊടുത്തതും ആ ദേശത്തെങ്ങും ചൂടുപിടിച്ച തർക്കങ്ങൾക്കു തിരികൊളുത്തി.—1കൊ 1:23.
-