-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
വ്യാഖ്യാനിച്ചുകൊടുത്തു: ഇവിടെ കാണുന്ന ഡയർമെനിയുഓ എന്ന ഗ്രീക്കുപദത്തിന് “ഒരു ഭാഷയിൽനിന്ന് മറ്റൊന്നിലേക്കു പരിഭാഷപ്പെടുത്തുക” എന്ന് അർഥം വരാം. (1കൊ 12:30, അടിക്കുറിപ്പ്) എന്നാൽ അതേ പദത്തിന് “അർഥം വ്യക്തമാക്കുക; നന്നായി വിശദീകരിക്കുക” എന്നൊക്കെയും അർഥമുണ്ട്. ഈ വാക്യത്തിൽ, പ്രവചനങ്ങളുടെ അർഥം വ്യാഖ്യാനിച്ചുകൊടുക്കുക എന്ന അർഥത്തിലാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്.
-