-
യോഹന്നാൻ 6:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 ദൈവത്തിന്റെ അപ്പമോ, സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന് ലോകത്തിനു ജീവൻ നൽകുന്നവനാണ്.”
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ലോകം: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ, കോസ്മൊസ് എന്ന ഗ്രീക്കുപദം പൊതുവേ ഉപയോഗിച്ചിരിക്കുന്നതു മനുഷ്യകുലത്തെ മൊത്തത്തിലോ അതിന്റെ ഒരു ഭാഗത്തെയോ കുറിക്കാനാണ്. (യോഹ 1:10-ന്റെ പഠനക്കുറിപ്പു കാണുക.) യോഹ 1:29-ൽ ദൈവത്തിന്റെ കുഞ്ഞാടായ യേശു “ലോകത്തിന്റെ പാപം” നീക്കിക്കളയുന്നതായി പറയുന്നു. ഇനി, മനുഷ്യകുലത്തിനു ജീവനും അനുഗ്രഹങ്ങളും ചൊരിയാൻ യഹോവ ഉപയോഗിക്കുന്നതു യേശുവിനെ ആയതുകൊണ്ടാണ്, യോഹ 6:33-ൽ യേശുവിനെ ദൈവത്തിന്റെ അപ്പം എന്നു വിളിച്ചിരിക്കുന്നത്.
-