-
യോഹന്നാൻ 7:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 അപ്പോൾ ജൂതന്മാർ തമ്മിൽത്തമ്മിൽ ചോദിച്ചു: “നമുക്കു കണ്ടുപിടിക്കാൻ പറ്റാത്ത ഏതു സ്ഥലത്തേക്കായിരിക്കും ഈ മനുഷ്യൻ പോകുന്നത്? ഗ്രീക്കുകാരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന ജൂതന്മാരുടെ അടുത്ത് ചെന്ന് അവിടെയുള്ള ഗ്രീക്കുകാരെ പഠിപ്പിക്കാനാണോ ഇയാളുടെ ഉദ്ദേശ്യം?
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ജൂതന്മാർ: ഇതിനോടു ചേർന്നുള്ള വാക്യങ്ങളിൽ മുഖ്യപുരോഹിതന്മാരെയും പരീശന്മാരെയും കുറിച്ച് പറഞ്ഞിട്ടുള്ളതുകൊണ്ട് (യോഹ 7:32, 45) ഇവിടെ “ജൂതന്മാർ” എന്ന പദപ്രയോഗം കുറിക്കുന്നത് അധികാരസ്ഥാനത്തുള്ള ജൂതന്മാരെയോ ജൂതമതനേതാക്കന്മാരെയോ ആയിരിക്കാം.—യോഹ 7:1-ന്റെ പഠനക്കുറിപ്പു കാണുക.
ചിതറിപ്പാർക്കുന്ന ജൂതന്മാർ: അക്ഷ. “ചിതറിക്കൽ.” ഈ വാക്യത്തിൽ ഡയസ്പൊറ എന്ന ഗ്രീക്കുപദം കുറിക്കുന്നത്, ഇസ്രായേലിനു വെളിയിൽ താമസിച്ചിരുന്ന ജൂതന്മാരെയാണ്. മറ്റു ജനതകൾ ജൂതന്മാരെ ആക്രമിച്ച്, അവരെ മാതൃദേശത്തുനിന്ന് ബന്ദികളായി കൊണ്ടുപോയപ്പോഴാണ് അവർ ചിതറിക്കപ്പെട്ടത്. ആദ്യം ബി.സി. 740-ൽ അസീറിയക്കാർ അവരെ നാടുകടത്തി. ഇനി, ബി.സി. 607-ലും അതിനു മുമ്പും അവരെ ബാബിലോൺകാരും ബന്ദികളായി പിടിച്ചുകൊണ്ടുപോയി. (2രാജ 17:22, 23; 24:12-17; യിര 52:28-30) ഇങ്ങനെ പിടിച്ചുകൊണ്ടുപോയവരിൽ ഒരു ചെറിയ കൂട്ടം മാത്രമേ ഇസ്രായേലിലേക്കു തിരിച്ചുവന്നുള്ളൂ. മറ്റുള്ളവരെല്ലാം അവർ ചിതറിപ്പോയ നാടുകളിൽത്തന്നെ കഴിഞ്ഞു. (യശ 10:21, 22) ബി.സി. അഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും സാധ്യതയനുസരിച്ച് പേർഷ്യൻ സാമ്രാജ്യത്തിന്റെ 127 സംസ്ഥാനങ്ങളിൽ ജൂതന്മാർ ചിതറിപ്പാർക്കുന്നുണ്ടായിരുന്നു. (എസ്ഥ 1:1; 3:8) എന്നാൽ ഗ്രീക്കുകാരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന ജൂതന്മാരെക്കുറിച്ച് മാത്രമാണു യോഹ 7:35-ൽ പറഞ്ഞിരിക്കുന്നത്. ഒന്നാം നൂറ്റാണ്ടിൽ ഇസ്രായേലിനു പുറത്തുള്ള പല സ്ഥലങ്ങളിലും ഗ്രീക്കുഭാഷക്കാർക്കിടയിൽ ജൂതന്മാർ താമസിക്കുന്നുണ്ടായിരുന്നു. അതിന് ഉദാഹരണമാണ് സിറിയ, ഏഷ്യാമൈനർ, ഈജിപ്ത് എന്നീ സ്ഥലങ്ങളും ഗ്രീസ്, റോം എന്നിവ ഉൾപ്പെടെ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായ ചില യൂറോപ്യൻ ദേശങ്ങളും. ആളുകളെ ജൂതമതത്തിൽ ചേർക്കാനുള്ള ശ്രമങ്ങൾ വ്യാപകമായിരുന്നതുകൊണ്ട്, ധാരാളം ആളുകൾ യഹോവയെക്കുറിച്ചും യഹോവ ജൂതന്മാർക്കു കൊടുത്ത നിയമത്തെക്കുറിച്ചും അറിയാനിടയായി. (മത്ത 23:15) എ.ഡി. 33-ലെ പെന്തിക്കോസ്ത് ഉത്സവത്തിൽ പങ്കെടുക്കാൻ ജൂതന്മാരും ജൂതമതം സ്വീകരിച്ചവരും പല നാടുകളിൽനിന്ന് യരുശലേമിൽ വന്നപ്പോൾ അവർ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയും കേട്ടു. ചുരുക്കത്തിൽ, ജൂതന്മാർ റോമൻ സാമ്രാജ്യത്തിലെങ്ങും ചിതറിക്കപ്പെട്ടതു ക്രിസ്ത്യാനിത്വം വളരെ പെട്ടെന്നു വ്യാപിക്കാൻ അവസരമൊരുക്കി.
-