-
യോഹന്നാൻ 11:44വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
44 മരിച്ചയാൾ പുറത്ത് വന്നു. അയാളുടെ കൈകാലുകൾ തുണികൊണ്ട് ചുറ്റിയിരുന്നു. മുഖം ഒരു തുണികൊണ്ട് മൂടിയിരുന്നു. യേശു അവരോടു പറഞ്ഞു: “അവന്റെ കെട്ട് അഴിക്കൂ. അവൻ പോകട്ടെ.”
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മുഖം ഒരു തുണികൊണ്ട് മൂടിയിരുന്നു: ശവസംസ്കാരത്തിനായി, സുഗന്ധദ്രവ്യങ്ങൾ ഇട്ട് ശരീരം വൃത്തിയുള്ള ഒരു ലിനൻ തുണിയിൽ പൊതിയുന്ന രീതി ജൂതന്മാർക്കുണ്ടായിരുന്നു. ഇതു പക്ഷേ ഈജിപ്തുകാർ ചെയ്തിരുന്നതുപോലെ ശവശരീരം അഴുകാതെ സൂക്ഷിക്കാനായിരുന്നില്ല. (ഉൽ 50:3; മത്ത 27:59; മർ 16:1; യോഹ 19:39, 40) ലാസറിന്റെ മുഖം മൂടിയിരുന്ന തുണി, അദ്ദേഹം ഉയിർത്തെഴുന്നേറ്റ് കല്ലറയിൽനിന്ന് പുറത്തുവന്നപ്പോഴും ഉണ്ടായിരുന്നു. ഇവിടെ “തുണി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന സൗദാരിയൊൻ എന്ന ഗ്രീക്കുപദം, ഒരു തൂവാലയെയോ മുഖവും ശരീരവും ഒക്കെ തേച്ചുകുളിക്കാൻ ഉപയോഗിക്കുന്ന ചെറിയ തുണിക്കഷണത്തെയോ ആണ് കുറിക്കുന്നത്. യോഹ 20:7-ൽ ‘യേശുവിന്റെ തലയിലുണ്ടായിരുന്ന തുണിയെക്കുറിച്ച്’ പറയുന്നിടത്തും ഇതേ ഗ്രീക്കുപദം കാണാം.
-