-
യോഹന്നാൻ 17:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 സത്യത്താൽ അവരും വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു: അഥവാ “എന്നെത്തന്നെ വേർതിരിക്കുന്നു.” മനുഷ്യനായി ജനിച്ചപ്പോൾത്തന്നെ യേശു വിശുദ്ധനായിരുന്നു. (ലൂക്ക 1:35) തന്റെ ഭൗമിക ജീവിതത്തിലുടനീളം യേശു ആ വിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്തു. (പ്രവൃ 4:27; എബ്ര 7:26) യേശു മോചനവിലയായി അർപ്പിച്ച ബലി ഉൾപ്പെടെയുള്ള യേശുവിന്റെ കറയറ്റ ജീവിതമാണു തന്റെ അനുഗാമികളെ ദൈവസേവനത്തിനായി വിശുദ്ധീകരിക്കാൻ അഥവാ വേർതിരിക്കാൻ വഴിയൊരുക്കിയത്. അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നെന്നു യേശുവിനു പിതാവിനോടു പ്രാർഥിക്കാനായത് അതുകൊണ്ടാണ്. യേശുവിന്റെ അനുഗാമികൾ സത്യത്താൽ വിശുദ്ധീകരിക്കപ്പെടുന്നതോ? യേശുവിന്റെ കാൽച്ചുവടുകൾക്കു തൊട്ടുപിന്നാലെ ചെല്ലുകയും യേശു പഠിപ്പിച്ച സത്യങ്ങളും ദൈവവചനമായ ബൈബിളിലെ സത്യങ്ങളും അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നെങ്കിൽ അവർ വിശുദ്ധീകരിക്കപ്പെടുമായിരുന്നു. (യോഹ 17:17; 2തിമ 2:20, 21; എബ്ര 12:14) എങ്കിൽപ്പോലും സ്വതവേ അർഹതയുള്ളതുകൊണ്ടല്ല, യേശുക്രിസ്തുവിലൂടെയാണ് അവർ വിശുദ്ധീകരിക്കപ്പെടുന്നത്.—റോമ 3:23-26; എബ്ര 10:10.
-