-
യോഹന്നാൻ 20:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 അപ്പോൾ യേശു, “മറിയേ” എന്നു വിളിച്ചു. മറിയ തിരിഞ്ഞ് എബ്രായയിൽ, “റബ്ബോനി!” (“ഗുരു!” എന്ന് അർഥം.) എന്നു പറഞ്ഞു.
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
എബ്രായ: യോഹ 5:2-ന്റെ പഠനക്കുറിപ്പു കാണുക.
റബ്ബോനി!: “എന്റെ ഗുരു” (അഥവാ “എന്റെ റബ്ബി”) എന്ന് അർഥമുള്ള ഒരു സെമിറ്റിക്ക് പദം. തുടക്കത്തിൽ “റബ്ബോനി” എന്ന പദം, അതിന്റെ മറ്റൊരു രൂപമായ “റബ്ബി” എന്നതിനെക്കാൾ ആദരവും അടുപ്പവും ധ്വനിപ്പിക്കുന്ന ഒരു പദമായിരുന്നിരിക്കാം എന്നു ചിലർ കരുതുന്നു. എന്നാൽ ഇവിടെയും യോഹ 1:38-ലും യോഹന്നാൻ ആ പദം പരിഭാഷപ്പെടുത്തിയിരിക്കുന്നതു ഗുരു എന്നു മാത്രമാണ്. യോഹന്നാൻ സുവിശേഷം എഴുതിയ സമയമായപ്പോഴേക്കും “റബ്ബോനി” എന്ന പദത്തിലെ, “എന്റെ” എന്ന് അർഥം വരുന്ന പ്രത്യയത്തിന്റെ (ഉത്തമപുരുഷ പ്രത്യയം) പ്രാധാന്യം നഷ്ടമായിരിക്കാനാണു സാധ്യത.
-