-
പ്രവൃത്തികൾ 1:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ഒരു ദിവസം പത്രോസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്ന് അവരോടു (അവർ എല്ലാവരുംകൂടെ ഏകദേശം 120 പേരുണ്ടായിരുന്നു.) പറഞ്ഞു:
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
സഹോദരന്മാർ: ബൈബിളിൽ ചിലപ്പോഴൊക്കെ ക്രിസ്തീയ വിശ്വാസത്തിൽപ്പെട്ട പുരുഷനെ ‘സഹോദരൻ’ എന്നും സ്ത്രീയെ “സഹോദരി” എന്നും വിളിച്ചിട്ടുണ്ട്. (1കൊ 7:14, 15) മറ്റു ചിലപ്പോൾ ഇവിടെ കാണുന്നതുപോലെ പുരുഷന്മാരെയും സ്ത്രീകളെയും കുറിക്കാൻ ‘സഹോദരന്മാർ’ എന്ന പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. (പ്രവൃ 1:13, 14) “സഹോദരന്മാരേ” എന്ന സംബോധന പുരുഷന്മാരെ ഉദ്ദേശിച്ച് മാത്രമല്ല പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന കൂട്ടത്തെ കുറിക്കാൻ പൊതുവേ ഉപയോഗിച്ചിരുന്നു. (റോമ 15:30; 1കൊ 1:11) ബൈബിളിലെ ദൈവപ്രചോദിതമായി എഴുതിയ കത്തുകളിൽ മിക്കതിലും ഇതേ അർഥത്തിലാണ് ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ തൊട്ടുമുമ്പുള്ള വാക്യത്തിൽ (പ്രവൃ 1:14) അഡെൽഫോസ് എന്നതിന്റെ ബഹുവചനരൂപം ഉപയോഗിച്ചിരിക്കുന്നത്, യേശുവിന്റെ അർധസഹോദരന്മാരെ, അതായത് യോസേഫിന്റെയും മറിയയുടെയും ഇളയ ആൺമക്കളെ, കുറിക്കാനാണ്.—മത്ത 13:55; പ്രവൃ 1:14 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
പേരുണ്ടായിരുന്നു: അക്ഷ. “പേരുകളുടെ കൂട്ടമുണ്ടായിരുന്നു.” ഈ വാക്യത്തിൽ ‘പേര്’ എന്നതിന്റെ ഗ്രീക്കുപദം (ഓനൊമ) ആളുകളെയാണു കുറിക്കുന്നത്. വെളി 3:4-ന്റെ അടിക്കുറിപ്പിൽ ആ പദം ഉപയോഗിച്ചിരിക്കുന്നതും ഇതേ അർഥത്തിൽത്തന്നെയാണ്.
-