-
പ്രവൃത്തികൾ 2:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ഞാൻ മുകളിൽ ആകാശത്ത് അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; അതെ, രക്തവും തീയും പുകപടലവും ദൃശ്യമാകും.
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അത്ഭുതങ്ങൾ: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ റ്റേറസ് എന്ന ഗ്രീക്കുപദം എപ്പോഴും സേമെയ്ഓൻ (“അടയാളം”) എന്ന പദത്തോടൊപ്പമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ രണ്ടു പദങ്ങളും എപ്പോഴും കാണുന്നതു ബഹുവചനരൂപത്തിലാണുതാനും. (മത്ത 24:24; യോഹ 4:48; പ്രവൃ 7:36; 14:3; 15:12; 2കൊ 12:12) അത്ഭുതമോ അതിശയമോ തോന്നിപ്പിക്കുന്ന എന്തിനെയെങ്കിലും കുറിക്കാനാണു റ്റേറസ് എന്ന പദം സാധാരണയായി ഉപയോഗിക്കാറുള്ളത്.
-