-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഭൂലോകം: ഇവിടെ “ഭൂലോകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഒയിക്കൂമെനേ എന്ന ഗ്രീക്കുപദമാണ്. ഭൂമിയെ മനുഷ്യകുലത്തിന്റെ വാസസ്ഥലമായി ചിത്രീകരിക്കുന്ന വിശാലമായ അർഥത്തിലാണ് അത് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. (ലൂക്ക 4:5; റോമ 10:18; വെളി 12:9; 16:14) ജൂതന്മാർ ചിതറിപ്പാർത്തിരുന്ന വിശാലമായ റോമാസാമ്രാജ്യത്തെ കുറിക്കാനും ഒന്നാം നൂറ്റാണ്ടിൽ ഈ പദം ഉപയോഗിച്ചിട്ടുണ്ട്.—പ്രവൃ 24:5.
ഉറപ്പ്: അഥവാ “തെളിവ്.” അക്ഷ. “വിശ്വാസം.” മിക്കപ്പോഴും വിശ്വാസം എന്നു പരിഭാഷ ചെയ്യുന്ന പീസ്റ്റിസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ കാണുന്നത്. സാധ്യതയനുസരിച്ച് ഈ വാക്യത്തിൽ അത്, വാഗ്ദാനം ചെയ്യപ്പെട്ട ഒരു കാര്യം എന്തായാലും സംഭവിക്കുമെന്നു വിശ്വസിക്കാൻ സഹായിക്കുന്ന തെളിവിനെയാണു കുറിക്കുന്നത്.
-