-
പ്രവൃത്തികൾ 20:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ആഴ്ചയുടെ ഒന്നാം ദിവസം ഞങ്ങൾ ഭക്ഷണം കഴിക്കാൻ കൂടിവന്നപ്പോൾ, പിറ്റേന്ന് പോകുകയാണല്ലോ എന്ന് ഓർത്ത് പൗലോസ് അവരോടു സംസാരിക്കാൻതുടങ്ങി. പൗലോസിന്റെ പ്രസംഗം അർധരാത്രിവരെ നീണ്ടു.
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഭക്ഷണം കഴിക്കാൻ: അക്ഷ. “അപ്പം നുറുക്കാൻ (ഒടിക്കാൻ).” പുരാതന മധ്യപൂർവദേശത്തെ പ്രധാനപ്പെട്ട ആഹാരമായിരുന്നു അപ്പം. പിൽക്കാലത്ത് എല്ലാ തരം ഭക്ഷണവും ഈ പേരിൽ അറിയപ്പെടാൻതുടങ്ങി. ആളുകൾ മിക്കപ്പോഴും പരന്ന അപ്പമാണ് ഉണ്ടാക്കിയിരുന്നത്. അതു നല്ല കട്ടിയാകുന്നതുവരെ ചുടും. അതുകൊണ്ട് അതു കത്തികൊണ്ട് മുറിക്കുന്നതിനു പകരം കൈകൊണ്ട് ഒടിച്ചെടുക്കുകയാണു ചെയ്തിരുന്നത്. ഇക്കാരണത്താൽത്തന്നെ കഴിക്കുന്നതിനു മുമ്പ് അപ്പം ഒടിക്കുന്നത് അഥവാ നുറുക്കുന്നത് അന്നത്തെ ഒരു സാധാരണരീതിയായിരുന്നു. യേശുവും പലപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട്. (മത്ത 14:19-ന്റെ പഠനക്കുറിപ്പു കാണുക; മത്ത 15:36-ഉം ലൂക്ക 24:30-ഉം കൂടെ കാണുക.) യേശു കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയപ്പോൾ അപ്പം എടുത്ത് നുറുക്കിയതായി നമ്മൾ വായിക്കുന്നു. യേശു ആ ചെയ്തതിന് ആത്മീയതലത്തിലുള്ള എന്തെങ്കിലും നിഗൂഢാർഥമൊന്നുമുണ്ടായിരുന്നില്ല. കാരണം അത് എല്ലാവരും ചെയ്തിരുന്ന കാര്യമാണ്. (മത്ത 26:26-ന്റെ പഠനക്കുറിപ്പു കാണുക.) പ്രവൃത്തികളുടെ പുസ്തകത്തിൽ അപ്പം നുറുക്കുന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന ചില സ്ഥലങ്ങളിൽ അതു കർത്താവിന്റെ അത്താഴത്തെയാണു കുറിക്കുന്നതെന്നു ചിലർ അവകാശപ്പെടുന്നു. (പ്രവൃ 2:42, 46; 20:7, 11) എന്നാൽ സാധാരണഗതിയിൽ കർത്താവിന്റെ അത്താഴത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നിടത്തെല്ലാം അപ്പം നുറുക്കുന്നതിനൊപ്പം പാനപാത്രത്തിൽനിന്ന് വീഞ്ഞു കുടിക്കുന്നതിനെക്കുറിച്ചുംകൂടെ പറയാറുണ്ട്. (മത്ത 26:26-28; മർ 14:22-25; ലൂക്ക 22:19, 20; 1കൊ 10:16-21; 11:23-26) ഈ രണ്ടു കാര്യവും ഒരുപോലെ പ്രധാനമാണ്. അതുകൊണ്ട് പാനപാത്രത്തിൽനിന്ന് വീഞ്ഞു കുടിക്കുന്നതിനെക്കുറിച്ച് പറയാതെ അപ്പം നുറുക്കുന്നതിനെക്കുറിച്ച് മാത്രം പറഞ്ഞിരിക്കുന്നിടത്ത് അതു കർത്താവിന്റെ അത്താഴത്തെയല്ല മറിച്ച് ഒരു സാധാരണ ഭക്ഷണത്തെ മാത്രമാണു കുറിക്കുന്നത്. മാത്രമല്ല, തന്റെ മരണത്തിന്റെ ഓർമ വർഷത്തിൽ ഒന്നിലധികം പ്രാവശ്യം ആചരിക്കാൻ യേശു പ്രതീക്ഷിച്ചുമില്ല. കാരണം വർഷത്തിൽ ഒരു പ്രാവശ്യം മാത്രം ആഘോഷിച്ചിരുന്ന പെസഹയുടെ സ്ഥാനത്താണ് യേശു അത് ഏർപ്പെടുത്തിയത്.
-