-
പ്രവൃത്തികൾ 22:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 എന്റെകൂടെയുണ്ടായിരുന്നവർ വെളിച്ചം കണ്ടെങ്കിലും എന്നോടു സംസാരിക്കുന്നയാളുടെ ശബ്ദം കേട്ടില്ല.
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ശബ്ദം കേട്ടില്ല: അഥവാ “വാക്കുകൾ മനസ്സിലായില്ല.” ദമസ്കൊസിലേക്കുള്ള വഴിയിൽവെച്ച് പൗലോസിനുണ്ടായ അനുഭവത്തെക്കുറിച്ച് പ്രവൃ 9:3-9-ൽ ലൂക്കോസ് വിവരിക്കുന്നുണ്ട്. പൗലോസിന്റെ കൂടെയുണ്ടായിരുന്നവർ ‘ശബ്ദം കേട്ടു’ എന്നാണ് അവിടെ പറയുന്നതെങ്കിലും ഈ വാക്യത്തിൽ പറയുന്നത് അവർ “ശബ്ദം കേട്ടില്ല” എന്നാണ്. ഇങ്ങനെയൊരു വ്യത്യാസത്തിന്റെ കാരണത്തെക്കുറിച്ച് പ്രവൃ 9:7-ന്റെ പഠനക്കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. അവിടെ പറഞ്ഞിരിക്കുന്നതുപോലെ, പൗലോസിന്റെ കൂടെയുണ്ടായിരുന്നവർ എന്തോ ഒരു “ശബ്ദം കേട്ടെങ്കിലും” അവർക്ക് അതിലെ വാക്കുകൾ മനസ്സിലായിക്കാണില്ല. അതായത്, പൗലോസ് കേട്ടതുപോലെയല്ല അവർ ആ ശബ്ദം കേട്ടത്. പ്രവൃ 22:7-ൽ “കേട്ടു” എന്നതിന്റെ ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്ന സന്ദർഭം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. അവിടെ, താൻ “ഒരു ശബ്ദം . . . കേട്ടു” എന്നു പൗലോസ് പറഞ്ഞത് അദ്ദേഹത്തിന് ആ വാക്കുകൾ കേൾക്കാൻ മാത്രമല്ല മനസ്സിലാക്കാനും കഴിഞ്ഞു എന്ന അർഥത്തിലാണ്. എന്നാൽ പൗലോസിനോടൊപ്പം യാത്ര ചെയ്തിരുന്നവർക്ക് അദ്ദേഹത്തോടു പറഞ്ഞത് എന്താണെന്നു മനസ്സിലായിക്കാണില്ല. ഒരുപക്ഷേ വാക്കുകൾ വ്യക്തമാകാതിരുന്നതായിരിക്കാം അതിന്റെ കാരണം. സാധ്യതയനുസരിച്ച് ഈ അർഥത്തിലാണ് അവർ “ശബ്ദം കേട്ടില്ല” എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്.—‘കേൾക്കുക’ എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ‘ഗ്രഹിക്കുക,’ ‘മനസ്സിലാക്കുക’ എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന മർ 4:33; 1കൊ 14:2 എന്നിവ താരതമ്യം ചെയ്യുക.
-