-
പ്രവൃത്തികൾ 23:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 നേരം വെളുത്തപ്പോൾ ജൂതന്മാർ കൂടിവന്ന് ഒരു രഹസ്യപദ്ധതി ഉണ്ടാക്കി. പൗലോസിനെ കൊല്ലാതെ ഇനി തിന്നുകയോ കുടിക്കുകയോ ചെയ്യില്ലെന്ന് അവർ ശപഥമെടുത്തു.
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അവർ ശപഥമെടുത്തു: അഥവാ “അവർ ശാപത്തിൻകീഴിലാകാൻ തയ്യാറായി.” ഇവിടെ കാണുന്ന അനതെമാറ്റീഡ്സോ എന്ന ഗ്രീക്കുപദം ഒരു പ്രത്യേകതരം ശപഥത്തെയാണു കുറിക്കുന്നത്. ശപഥം ചെയ്തിട്ട് അതു നിറവേറ്റാതിരിക്കുകയോ ആ ശപഥം നുണയാണെന്നു തെളിയുകയോ ചെയ്താൽ അതിന്റെ ശാപം തന്റെ മേൽ വന്നുകൊള്ളട്ടെ എന്ന് ഒരാൾ സമ്മതിക്കുന്നതാണ് അതിൽ ഉൾപ്പെട്ടിരുന്നത്.
-