-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മാനസാന്തരപ്പെടണം: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മനസ്സു മാറ്റണം” എന്നാണ്. ചിന്തയിലോ മനോഭാവത്തിലോ ഉദ്ദേശ്യത്തിലോ വരുത്തുന്ന മാറ്റത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഈ വാക്യത്തിൽ ‘മാനസാന്തരം’ എന്നതിനെ ദൈവത്തിലേക്കു തിരിയുന്നതുമായി ബന്ധപ്പെടുത്തിയിരിക്കുന്നതുകൊണ്ട്, ഒരു വ്യക്തി വീണ്ടും ദൈവവുമായുള്ള ബന്ധത്തിലേക്കു വരുന്നതിനെയാണ് അതു കുറിക്കുന്നതെന്നു മനസ്സിലാക്കാം. മാനസാന്തരം ആത്മാർഥമാണെങ്കിൽ ഒരാൾ മാനസാന്തരത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, തന്റെ മനസ്സിലും മനോഭാവത്തിലും ശരിക്കും മാറ്റം വന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികൾ തെളിയിക്കും.—മത്ത 3:2, 8 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “പശ്ചാത്താപം” എന്നതും കാണുക.
-