അടിക്കുറിപ്പ്
b മൂപ്പന്മാർ ചിലപ്പോൾ ‘ശാസനയും ഉദ്ബോധനവും’ നൽകേണ്ടതാണ് എന്ന് 2 തിമൊഥെയൊസ് 4:2 (പി.ഒ.സി. ബൈ.) പറയുന്നു. ‘ഉദ്ബോധിപ്പിക്കുക’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കുപദത്തിന് (പാരാകാലിയോ) “പ്രോത്സാഹിപ്പിക്കുക” എന്നും അർഥമുണ്ട്. ബന്ധപ്പെട്ട ഒരു ഗ്രീക്കുപദമായ പാരക്ലിറ്റോസിന് ഒരു നിയമവിഷയം കൈകാര്യം ചെയ്യുന്ന അഭിഭാഷകനെ പരാമർശിക്കാൻ കഴിയും. അതുകൊണ്ട്, ദൃഢമായ ശാസന കൊടുക്കുമ്പോൾപ്പോലും, ആത്മീയ സഹായം ആവശ്യമുള്ളവരെ സഹായിക്കുന്ന വിധത്തിലായിരിക്കണം മൂപ്പന്മാർ പ്രവർത്തിക്കേണ്ടത്.