ശതാധിപൻ
പുരാതനകാല റോമൻസൈന്യത്തിലെ ഒരു ഉദ്യോഗസ്ഥൻ. സാധാരണയായി 6,000 പടയാളികൾ അടങ്ങിയ ഒരു റോമൻ സൈനികവിഭാഗമായിരുന്നു ലെഗ്യോൻ. അതിനെ 100 പടയാളികൾ വീതമുള്ള 60 ഗണങ്ങളായി തിരിച്ചിരുന്നു. അതിൽ ഓരോ ഗണത്തിന്റെയും ചുമതല വഹിച്ചിരുന്ന ആളായിരുന്നു ശതാധിപൻ.
ഈ ഉന്നതോദ്യോഗസ്ഥർ ഓരോ ലെഗ്യോന്റെയും നെടുംതൂണുകൾ ആയിരുന്നു. ഇവർക്കു സാധാരണ പടയാളികളെക്കാൾ വേതനവും ലഭിച്ചിരുന്നു. ഈ ‘സൈനികോദ്യോഗസ്ഥരിൽ’ ചിലരെക്കുറിച്ച് തിരുവെഴുത്തുകൾ നല്ല അഭിപ്രായമാണു രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ ഒരാളെ അപാരമായ വിശ്വാസത്തെപ്രതി അഭിനന്ദിച്ചിരിക്കുന്നതായി കാണാം. (മത്ത 8:5-10, 13) മറ്റൊരാൾ കൊർന്നേല്യൊസ് ആണ്. ആദ്യമായി ജനതകളിൽനിന്ന് അഥവാ പരിച്ഛേദനയേൽക്കാത്തവരിൽനിന്ന് ക്രിസ്ത്യാനികളായിത്തീർന്നവരായിരുന്നു അദ്ദേഹവും ബന്ധുക്കളും.—മർ 15:39; പ്രവൃ 10:1, അടിക്കുറിപ്പ്; 10:44, 45; 27:1, 43.