വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ദൈവ​പ​രി​ജ്ഞാ​ന​ത്തിന്‌ എതിരായ എല്ലാ ചിന്താ​ഗ​തി​ക​ളെ​യും കീഴട​ക്കുക
    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌)—2019 | ജൂൺ
    • 1. അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കു പൗലോസ്‌ അപ്പോ​സ്‌തലൻ എന്തു മുന്നറി​യി​പ്പാ​ണു കൊടു​ത്തത്‌?

      “ഈ വ്യവസ്ഥി​തി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാൻ ഇനി സമ്മതി​ക്ക​രുത്‌” എന്നു പൗലോസ്‌ അപ്പോ​സ്‌തലൻ മുന്നറി​യി​പ്പു നൽകി. (റോമ. 12:2) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്കാ​ണു പൗലോസ്‌ ഇത്‌ എഴുതി​യത്‌. ദൈവ​ത്തി​നു സമർപ്പി​ച്ച​വ​രും പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ട്ട​വ​രും ആയ ആ സഹോ​ദ​ര​ങ്ങൾക്ക്‌ എന്തു​കൊ​ണ്ടാ​ണു പൗലോസ്‌ ഇത്ര ശക്തമായ ഉപദേശം കൊടു​ത്തത്‌?—റോമ. 1:7.

      2-3. നമ്മളെ യഹോ​വ​യിൽനിന്ന്‌ അകറ്റാൻ സാത്താൻ ശ്രമി​ക്കു​ന്നത്‌ എങ്ങനെ, നമ്മുടെ മനസ്സിൽ “കോട്ട​ക​ളെ​പ്പോ​ലെ” ഉറച്ചു​പോയ ചിന്താ​ഗ​തി​കളെ എങ്ങനെ​യാ​ണു നമുക്കു നീക്കി​ക്ക​ള​യാൻ കഴിയു​ന്നത്‌?

      2 പൗലോ​സിന്‌ അവരെ​ക്കു​റിച്ച്‌ ഉത്‌കണ്‌ഠ തോന്നി​യ​തി​നു തക്കതായ കാരണ​മു​ണ്ടാ​യി​രു​ന്നു. സാത്താന്റെ ലോക​ത്തി​ന്റെ ഹാനി​ക​ര​മായ വാദമു​ഖ​ങ്ങ​ളും തത്ത്വജ്ഞാ​ന​വും അവിടത്തെ ചില ക്രിസ്‌ത്യാ​നി​കളെ സ്വാധീ​നി​ക്കാൻ തുടങ്ങി​യി​രു​ന്നു. (എഫെ. 4:17-19) ഇക്കാല​ത്തും, നമ്മളിൽ ആർക്കു വേണ​മെ​ങ്കി​ലും ഇതു സംഭവി​ക്കാം. നമ്മളെ എങ്ങനെ​യും യഹോ​വ​യിൽനിന്ന്‌ അകറ്റാ​നാ​യി ഈ വ്യവസ്ഥി​തി​യു​ടെ ദൈവ​മായ സാത്താൻ പല തന്ത്രങ്ങ​ളും ഉപയോ​ഗി​ക്കു​ന്നുണ്ട്‌. മറ്റുള്ള​വ​രെ​ക്കാൾ മികച്ചു​നിൽക്ക​ണ​മെ​ന്നോ മറ്റുള്ള​വ​രു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റ​ണ​മെ​ന്നോ ഉള്ള ആഗ്രഹം നമുക്കു​ണ്ടെ​ങ്കിൽ അതു ചൂഷണം ചെയ്യു​ന്ന​താ​ണു സാത്താന്റെ ഒരു വിധം. അവൻ ആഗ്രഹി​ക്കുന്ന വിധത്തിൽ നമ്മൾ ചിന്തി​ക്കാൻവേണ്ടി നമ്മൾ വളർന്നു​വന്ന പശ്ചാത്തലം, സംസ്‌കാ​രം, വിദ്യാ​ഭ്യാ​സം തുടങ്ങിയ കാര്യങ്ങൾ അവൻ ഉപയോ​ഗി​ച്ചേ​ക്കാം.

  • ദൈവ​പ​രി​ജ്ഞാ​ന​ത്തിന്‌ എതിരായ എല്ലാ ചിന്താ​ഗ​തി​ക​ളെ​യും കീഴട​ക്കുക
    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌)—2019 | ജൂൺ
    • ‘നിങ്ങളു​ടെ മനസ്സു പുതു​ക്കുക’

      4. ബൈബിൾസ​ത്യം പഠിച്ച​പ്പോൾ നമ്മളിൽ പലർക്കും ഏതു തരത്തി​ലുള്ള മാറ്റമാ​ണു വരു​ത്തേ​ണ്ടി​വ​ന്നത്‌?

      4 ബൈബിൾസ​ത്യം പഠിച്ച്‌ യഹോ​വയെ സേവി​ക്കാൻ തീരു​മാ​നിച്ച സമയത്ത്‌ നിങ്ങൾ വരുത്തിയ മാറ്റങ്ങൾ ഒന്ന്‌ ഓർത്തു​നോ​ക്കുക. നമ്മളിൽ പലരും മുമ്പ്‌ ചെയ്‌തു​കൊ​ണ്ടി​രുന്ന തെറ്റായ പ്രവൃ​ത്തി​കൾ നിറുത്തി. (1 കൊരി. 6:9-11) അത്തരം മോശ​മായ ശീലങ്ങൾ മറിക​ട​ക്കാൻ സഹായി​ച്ച​തി​നു നമ്മൾ യഹോ​വ​യോട്‌ എത്ര നന്ദിയു​ള്ള​വ​രാണ്‌!

      5. റോമർ 12:2 നമ്മളോ​ടു ചെയ്യാൻ ആവശ്യ​പ്പെ​ടുന്ന രണ്ടു കാര്യങ്ങൾ ഏതൊ​ക്കെ​യാണ്‌?

      5 ഗൗരവ​മേ​റിയ പാപങ്ങൾ ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കിൽ സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പു​തന്നെ അതെല്ലാം നമ്മൾ നിറുത്തി എന്നതു ശരിയാണ്‌. പക്ഷേ, അതു​കൊണ്ട്‌ എല്ലാമാ​കു​ന്നില്ല. ആ പഴയ പാപങ്ങ​ളി​ലേക്കു തിരി​ച്ചു​പോ​കാൻ ഇടയാ​ക്കി​യേ​ക്കാ​വുന്ന ഏതു പ്രലോ​ഭ​ന​ത്തിന്‌ എതി​രെ​യും നമ്മൾ ജാഗ്രത പാലി​ക്കണം. അത്‌ എങ്ങനെ കഴിയും? പൗലോസ്‌ ഉത്തരം തരുന്നു: “ഈ വ്യവസ്ഥി​തി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാൻ ഇനി സമ്മതി​ക്ക​രുത്‌. പകരം, മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക.” (റോമ. 12:2) ഈ വാക്യം പറയു​ന്ന​തു​പോ​ലെ, നമ്മൾ രണ്ടു കാര്യങ്ങൾ ചെയ്യണം. ഒന്ന്‌, ഈ ലോകം നമ്മളെ “അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാൻ ഇനി സമ്മതി​ക്ക​രുത്‌.” രണ്ട്‌, നമ്മൾ മനസ്സു പുതുക്കി ‘രൂപാ​ന്ത​ര​പ്പെ​ടണം.’

      രൂപാന്തരപ്പെടുകയാണോ ആൾമാറാട്ടം നടത്തു​ക​യാ​ണോ?

      താടി വടിക്കാത്ത, വൃത്തിയും വെടിപ്പുമില്ലാത്ത ഒരു ചെറുപ്പക്കാരൻ നന്നായി ഷേവ്‌ ചെയ്‌ത്‌ വൃത്തിയായി വസ്‌ത്രം ധരിച്ച അയാളുടെതന്നെ ഒരു ചിത്രവും പിടിച്ച്‌ നിൽക്കുന്നു

      റോമർ 12:2-ൽ “രൂപാ​ന്ത​ര​പ്പെ​ടുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു പദം പൂർണ​മായ മാറ്റത്തെ കുറി​ക്കുന്ന ഒരു പദമാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു പുഴു ചിത്ര​ശ​ല​ഭ​മാ​കു​ന്ന​തു​പോ​ലുള്ള മാറ്റം. അതു​കൊണ്ട്‌ രൂപാ​ന്ത​ര​പ്പെ​ടുക എന്നു പറഞ്ഞാൽ നമ്മുടെ ഉള്ളിലെ വ്യക്തിക്ക്‌, അതായത്‌ നമ്മുടെ ചിന്തകൾക്കും ആഗ്രഹ​ങ്ങൾക്കും, മാറ്റം വരുത്തുക എന്നാണ്‌ അർഥം. എന്നാൽ 2 കൊരി​ന്ത്യർ 11:13-15-ലെ “ആൾമാ​റാ​ട്ടം നടത്തുക” എന്നതി​നുള്ള ഗ്രീക്കു പദം പുറ​മേ​യുള്ള മാറ്റത്തെ മാത്ര​മാ​ണു സൂചി​പ്പി​ക്കു​ന്നത്‌.

      6. മത്തായി 12:43-45-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ വാക്കു​ക​ളിൽനിന്ന്‌ നമ്മൾ എന്തു പഠിക്കു​ന്നു?

      6 രൂപാ​ന്ത​ര​പ്പെ​ടണം എന്നു പറഞ്ഞ​പ്പോൾ പൗലോ​സി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നതു വെറും പുറ​മേ​യുള്ള ഒരു മാറ്റം മാത്രമല്ല. വ്യക്തി​ത്വ​ത്തി​ന്റെ എല്ലാ വശങ്ങളി​ലും വരുത്തേണ്ട മാറ്റമാണ്‌. (“രൂപാ​ന്ത​ര​പ്പെ​ടു​ക​യാ​ണോ ആൾമാ​റാ​ട്ടം നടത്തു​ക​യാ​ണോ” എന്ന ചതുരം കാണുക.) നമ്മൾ മനസ്സു പുതു​ക്കണം. അതായത്‌, നമ്മുടെ ഉള്ളിന്റെ ഉള്ളിലെ മനോ​ഭാ​വ​ങ്ങൾക്കും ദുർഗു​ണ​ങ്ങൾക്കും അഭിലാ​ഷ​ങ്ങൾക്കും പൂർണ​മായ മാറ്റം വരുത്തണം. നമ്മൾ സ്വയം ഇങ്ങനെ ചോദി​ക്കണം: ‘ഒരു ക്രിസ്‌ത്യാ​നി​യാ​കാൻ ഞാൻ, പുറ​മേ​യുള്ള മാറ്റങ്ങൾ മാത്രമേ വരുത്തു​ന്നു​ള്ളോ? അതോ ഞാൻ ഉള്ളിൽ മാറ്റങ്ങൾ വരുത്തു​ന്നു​ണ്ടോ?’ അതു തമ്മിലുള്ള വ്യത്യാ​സം പ്രധാ​ന​മാണ്‌. നമ്മൾ എന്താണു ചെയ്യേ​ണ്ട​തെന്നു മത്തായി 12:43-45-ൽ (വായി​ക്കുക.) യേശു പറഞ്ഞി​ട്ടുണ്ട്‌. ആ വാക്കുകൾ നമ്മളെ ഒരു സുപ്ര​ധാ​ന​പാ​ഠം പഠിപ്പി​ക്കു​ന്നു: തെറ്റായ ചിന്തകൾ നീക്കി​ക്ക​ള​ഞ്ഞാൽ മാത്രം പോരാ. ദൈവ​ത്തിന്‌ ഇഷ്ടമുള്ള ചിന്തകൾകൊണ്ട്‌ മനസ്സു നിറയ്‌ക്കു​ക​യും വേണം.

  • ദൈവ​പ​രി​ജ്ഞാ​ന​ത്തിന്‌ എതിരായ എല്ലാ ചിന്താ​ഗ​തി​ക​ളെ​യും കീഴട​ക്കുക
    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌)—2019 | ജൂൺ
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക