ഉല്ലാസത്തിന്റെ ഒരു പറുദീസയിലെ മഹത്തായ മനുഷ്യപ്രതീക്ഷകൾ
“ദൈവം അവരെ അനുഗ്രഹിക്കുകയും ദൈവം അവരോട് ഇങ്ങനെ പറയുകയുംചെയ്തു: ‘സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുകയും അതിനെ കീഴടക്കുകയും സമുദ്രത്തിലെ മത്സ്യങ്ങളെയും ആകാശങ്ങളിലെ പറവജാതികളെയും ചരിക്കുന്ന സകല ഭൂചരജന്തുക്കളെയും അധീനതയിൽ വെക്കുകയുംചെയ്യുക.’”—ഉല്പത്തി 1:28.
1, 2. മനുഷ്യരുടെ കാര്യത്തിൽ എന്തുദ്ദേശ്യത്തിൽ യഹോവ സ്നേഹപൂർവം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു, അവൻ ആദാമിന് എതു ജോലിനിയമനം കൊടുത്തു?
“ദൈവം സ്നേഹമാകുന്നു”വെന്ന് വിശുദ്ധബൈബിളിൽ നമ്മോടു പറയപ്പെട്ടിരിക്കുന്നു. അവന് മനുഷ്യവർഗ്ഗത്തിൽ സ്നേഹപുരസ്സരവും നിസ്വാർത്ഥവുമായ താല്പര്യമുണ്ട്. അവർ ഉല്ലാസത്തിന്റെ ഒരു ഭൗമികപറുദീസയിൽ ആരോഗ്യപ്രദവും സമാധാനപൂർവകവുമായ ജീവിതം എന്നേക്കും ആസ്വദിക്കാൻവേണ്ടി അവൻ അനവരതം പ്രവർത്തിച്ചുകൊണ്ടാണിരിക്കുന്നത്. (1 യോഹന്നാൻ 4:16; സങ്കീർത്തനം 16:11 താരതമ്യപ്പെടുത്തുക) ഒന്നാം മനുഷ്യന്, പൂർണ്ണനായ ആദാമിന്, സമാധാനപൂർണ്ണമായ ജീവിതവും രസകരവും ആസ്വാദ്യവുമായ ജോലിയുമുണ്ടായിരുന്നു. മമനുഷ്യന്റെ സ്രഷ്ടാവ് ഉല്ലാസപ്രദമായ ഏദൻതോട്ടത്തിൽ കൃഷിചെയ്യാൻ അവനെ നിയമിച്ചു. മമനുഷ്യന്റെ സ്രഷ്ടാവ് ഇപ്പോൾ അവന് മറെറാരു ജോലി കൊടുത്തു. അത് പ്രത്യേകമായി വെല്ലുവിളിപരമായ ഒന്നായിരുന്നു. സംഭവിച്ചതിനെക്കുറിച്ചുള്ള വിവരണം വെളിപ്പെടുത്തുന്നതുപോലെ:
2 “ഇപ്പോൾ യഹോവയായ ദൈവം വയലിലെ സകല കാട്ടുമൃഗങ്ങളെയും ആകാശങ്ങളിലെ സകല പറവജാതികളെയും നിലത്തുനിന്ന് നിർമ്മിക്കുകയായിരുന്നു, മനുഷ്യൻ ഓരോന്നിനും എന്തു പേർ വിളിക്കുമെന്നു കാണാൻ അവയെ അവൻ മമനുഷ്യന്റെ അടുക്കൽ കൊണ്ടുവരാൻ തുടങ്ങി; മനുഷ്യൻ അതിനെ, ജീവനുള്ള ഓരോ ദേഹിയെയും, എന്തു വിളിച്ചുവോ അതായിരുന്നു അതിന്റെ പേർ. അങ്ങനെ മനുഷ്യൻ സകല വീട്ടുമൃഗങ്ങൾക്കും ആകാശങ്ങളിലെ പറവജാതികൾക്കും വയലിലെ സകല കാട്ടുമൃഗങ്ങൾക്കും പേരുകൾ വിളിക്കുകയായിരുന്നു.”—ഉല്പത്തി 2:19, 20.
3. ആദാമിന്റെയും മൃഗസൃഷ്ടിയുടെയും ഭാഗത്ത് ഭയമില്ലാഞ്ഞതെന്തുകൊണ്ട്?
3 മനുഷ്യൻ കുതിരയെ സുസ എന്നും കാളയെ ഷോർ എന്നും ആടിനെ സേഹ എന്നും കോലാടിനെ ഏസ എന്നും ഒരു പക്ഷിയെ ഓപ എന്നും പ്രാവിനെ യോനാ എന്നും മയിലിനെ ററക്കി എന്നും സിംഹത്തെ ആര്യേ അഥവാ അരി എന്നും കരടിയെ ഡൗ എന്നും ആൾക്കുരങ്ങിനെ ഗോപ എന്നും പട്ടിയെ കെലവ എന്നും സർപ്പത്തിനെ നാഖാശ എന്നും മററും വിളിച്ചു.a ഏദൻ തോട്ടത്തിൽനിന്ന് ഒഴുകിയ നദിയിങ്കലേക്ക് അവൻ പോയപ്പോൾ അവൻ മീനിനെ കണ്ടു. മീനിന് അവൻ ദാഗാ എന്നു വിളിച്ചു. നിരായുധനായ മനുഷ്യന് വീട്ടുമൃഗത്തെയോ കാട്ടുമൃഗത്തെയോ പക്ഷികളെയോ പേടിയില്ലായിരുന്നു. അവക്കും അവനെ പേടിയില്ലായിരുന്നു. ഉയർന്ന തരത്തിലുള്ള ഒരു ജീവിയായ, തങ്ങളുടെ മേലാവ് എന്ന നിലയിൽ അവനെ അവ സഹജമായി തിരിച്ചറിഞ്ഞു. അവ ദൈവത്തിന്റെ സൃഷ്ടികളായിരുന്നു, അവനാൽ ജീവന്റെ ദാനം കൊടുക്കപ്പെട്ടവയായിരുന്നു. അവയെ ഉപദ്രവിക്കാനോ അവയുടെ ജീവൻ എടുത്തുകളയാനോ മനുഷ്യന് ആഗ്രഹമോ പ്രവണതയോ ഇല്ലായിരുന്നു.
4. ആദാം എല്ലാ മൃഗങ്ങൾക്കും പക്ഷികൾക്കും പേരിടുന്നതുസംബന്ധിച്ച് നമുക്ക് എന്ത് അനുമാനിക്കാം, ഇത് ഏതുതരം അനുഭവമായിരുന്നിരിക്കണം?
4 മനുഷ്യനെ എത്ര കാലം വീട്ടുമൃഗങ്ങളെയും കാട്ടുമൃഗങ്ങളെയും ആകാശങ്ങളിലെ പക്ഷികളെയും കാണിച്ചുകൊണ്ടിരുന്നുവെന്ന് വിവരണം നമ്മോടു പറയുന്നില്ല. അതെല്ലാം ദിവ്യമാർഗ്ഗദർശനത്തിൻകീഴിലും ക്രമീകരണപ്രകാരവുമായിരുന്നു. ഓരോ മൃഗത്തിന്റെയും വ്യതിരിക്തമായ ശീലങ്ങളും ഘടനയും നിരീക്ഷിച്ചുകൊണ്ട് അതിനെ പഠിക്കാൻ ആദാം സമയമെടുത്തിരിക്കാം; പിന്നീടവൻ അതിനു വിശേഷാൽ യോജിക്കുന്ന ഒരു പേർ തെരഞ്ഞെടുക്കും. അതിന്റെ അർത്ഥം ഗണ്യമായ സമയം കടന്നുപോയിരിക്കാമെന്നാണ്. ഈ ഭൂമിയിലെ അനേകതരം ജീവജാലങ്ങളുമായി പരിചയപ്പെടുന്നത് ആദാമിന് അത്യന്തം രസകരമായ ഒരു അനുഭവമായിരുന്നു; ഈ ഓരോ തരം ജീവിയെയും പററിയ പേരിനാൽ തിരിച്ചറിയുന്നതിന് വലിയ മാനസികപ്രാപ്തിയും സംസാരപ്രാപ്തിയും ആവശ്യമായിരുന്നു.
5-7. (എ) ഏതു ചോദ്യങ്ങൾ പൊന്തിവരാനിടയുണ്ട്? (ബി) ഉല്പത്തി 1:1-25 വരെയുള്ള സൃഷ്ടിവിവരണത്തിൽ ഏതു തരം ഉത്തരങ്ങൾ നൽകപ്പെട്ടു?
5 എന്നാൽ ഈ ജീവികളുടെയെല്ലാം സൃഷ്ടിയുടെ ക്രമമെന്തായിരുന്നു? കരജന്തുക്കൾ പക്ഷികൾക്കുമുമ്പേ സൃഷ്ടിക്കപ്പെട്ടോ ഇല്ലയോ? ഈ താണതരം ജീവികളോടെല്ലാമുള്ള ബന്ധത്തിൽ കാലത്തിലും ക്രമത്തിലും മനുഷ്യൻ എവിടെ നിലകൊണ്ടു? അത്തരം വിപുലമായ വൈവിദ്ധ്യത്തിലുള്ള ജീവികൾക്കുവേണ്ടി ദൈവം ഭൂതലത്തെ എങ്ങനെ ഒരുക്കി? അത്ര ഉയരത്തിൽ പക്ഷികൾക്കു പറക്കാൻ വായു പ്രദാനംചെയ്തതെങ്ങനെ? കുടിക്കാൻ വെള്ളവും ആഹാരമായി ഉതകാൻ സസ്യങ്ങളും പ്രദാനംചെയ്തതെങ്ങനെ? പകലിനെ പ്രകാശിപ്പിക്കാനും കാണാൻ മനുഷ്യനെ പ്രാപ്തനാക്കാനും ഒരു വലിയ പ്രകാശഗോളത്തെ നിർമ്മിച്ചതെങ്ങനെ, രാത്രിയെ മനോഹരമാക്കാൻ ചെറിയ പ്രകാശഗോളത്തെ ഉണ്ടാക്കിയതെങ്ങനെ? മനുഷ്യന് വസ്ത്രമില്ലാതെ നഗ്നനായി നടക്കാനും ജോലിചെയ്യാനും ഉറങ്ങാനും കഴിയത്തക്കവണ്ണം കാലാവസ്ഥ വളരെ സുഖപ്രദവും ഊഷ്മളവുമായിരുന്നതെന്തുകൊണ്ട്?
6 ഉത്തരം ഊഹിക്കാൻ മനുഷ്യൻ വിടപ്പെട്ടില്ല. അന്വേഷണത്വരയുള്ള അവന്റെ മനസ്സ് കൃത്യമായ അറിവുള്ള ഒരു ഉറവിൽനിന്നുള്ള ആധികാരികമായ ഉത്തരങ്ങൾ കിട്ടാൻ അർഹമായിരുന്നു. അവൻ ദൈവത്തിന്റെ ഒരു അജ്ഞനായ പുത്രനെന്ന നിലയിൽ ഉപേക്ഷിക്കപ്പെട്ടില്ല, എന്നാൽ അവന്റെ സമുന്നതതോതിലുള്ള ബുദ്ധി ഉല്പത്തി 1:1-25 വരെ നൽകപ്പെട്ടിരിക്കുന്ന സൃഷ്ടിയുടെ അത്ഭുതചരിത്രത്തെ അന്തസ്സുററതാക്കിയിരിക്കാനിടയുണ്ട്.
7 ആ പുളകപ്രദമായ സൃഷ്ടിപ്പിൻവിവരണത്തിനുവേണ്ടി ആദാമിന് വളരെ നന്ദിയുണ്ടായിരിക്കുമായിരുന്നു. അത് അനേകം കാര്യങ്ങൾ വിശദീകരിച്ചു. ദൈവം തന്റെ സമയം അളക്കുന്ന രീതിപ്രകാരം ദിവസങ്ങൾ എന്നു വിളിച്ച മൂന്നു ദീർഘ കാലഘട്ടങ്ങൾ ഉണ്ടായിരുന്നുവെന്ന് അതിന്റെ വാചകരീതിയിൽനിന്ന് അവൻ മനസ്സിലാക്കി, അത് മമനുഷ്യന്റെ വളരെ ഹ്രസ്വമായ 24 മണിക്കൂർ ദിവസത്തെ കുറിക്കാൻ ആകാശവിരിവിൽ ദൈവം രണ്ട് വലിയ പ്രകാശഗോളങ്ങളെ പ്രത്യക്ഷപ്പെടുത്തിയ നാലാം ദിവസത്തിനുമുമ്പായിരുന്നു. ഭൂമിയിലെ ഈ ഹ്രസ്വമായ മനുഷ്യദിവസം വലിപ്പമേറിയ പ്രകാശഗോളത്തിന്റെ അസ്തമനംമുതൽ അടുത്ത അസ്തമനംവരെയുള്ള സമയമായിരുന്നു. തനിക്ക് കാലത്തിന്റെ വർഷങ്ങൾ ഉണ്ടായിരിക്കുമെന്നും ആദാമിന് അറിയാമായിരുന്നു, അവൻ ഉടൻതന്നെ തന്റെ ജീവിതവർഷങ്ങൾ എണ്ണിത്തുടങ്ങിയെന്നതിനു സംശയമില്ല. ആകാശവിരിവിലെ വലിപ്പമേറിയ പ്രകാശഗോളം ഇതു ചെയ്യുന്നതിന് അവനെ പ്രാപ്തനാക്കും. എന്നാൽ ദൈവത്തിന്റെ ദൈർഘ്യമേറിയ സൃഷ്ടിദിവസങ്ങളെസംബന്ധിച്ചാണെങ്കിൽ, ദൈവത്തിന്റെ ഭൗമികസൃഷ്ടിവേലയുടെ ആറാം ദിവസത്തിലാണ് താൻ ജീവിക്കുന്നതെന്ന് ഒന്നാം മനുഷ്യൻ തിരിച്ചറിഞ്ഞു. ആ സകല കരജന്തുക്കളെയും പിന്നീട് മനുഷ്യനെ വേറെയും സൃഷ്ടിക്കുന്നതിനുള്ള ആ ആറാം ദിവസത്തിന്റെ അവസാനത്തെക്കുറിച്ച് അവനോടു പറഞ്ഞിരുന്നില്ല. ഇപ്പോൾ സസ്യജാലങ്ങളുടെയും സമുദ്രജീവികളുടെയും പക്ഷിജാലങ്ങളുടെയും കരജന്തുക്കളുടെയും സൃഷ്ടിയുടെ ക്രമം അവനു മനസ്സിലാകും. എന്നാൽ ഏദൻതോട്ടത്തിൽ ഏകനായി നിന്ന ആദാം, ഭൗമികപറുദീസയിലെ മനുഷ്യനെസംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യത്തിന്റെ പൂർണ്ണമായ പ്രകാശനമല്ലായിരുന്നു.
ആദ്യസ്ത്രീയെ സൃഷ്ടിക്കുന്നു
8, 9. (എ) മൃഗസൃഷ്ടിയെസംബന്ധിച്ച് പൂർണ്ണമനുഷ്യൻ എന്തു നിരീക്ഷിച്ചു, എന്നാൽ അവൻ തന്നേക്കുറിച്ചുതന്നെ എന്തു നിഗമനംചെയ്തു? (ബി) പൂർണ്ണമനുഷ്യൻ ഒരു ഇണക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കാഞ്ഞത് ഉചിതമായിരുന്നതെന്തുകൊണ്ട്? (സി) ബൈബിൾ വിവരണം ആദ്യമാനുഷഭാര്യയുടെ സൃഷ്ടിപ്പിനെ വർണ്ണിക്കുന്നതെങ്ങനെ?
8 പൂർണ്ണതയുള്ള മനസ്സും നിരീക്ഷണശക്തികളുമുണ്ടായിരുന്ന ഒന്നാമത്തെ മനുഷ്യൻ പക്ഷികളുടെയും മൃഗങ്ങളുടെയും മണ്ഡലത്തിൽ ആണും പെണ്ണും ഉണ്ടെന്നും അവ ചേർന്ന് അവയുടെ തരത്തെ പുനരുല്പ്പാദിപ്പിക്കുന്നുവെന്നും കണ്ടു. എന്നാൽ മനുഷ്യൻ മാത്രമുണ്ടായിരുന്നപ്പോൾ അന്ന് അവന്റെ കാര്യത്തിൽ അങ്ങനെയല്ലായിരുന്നു. ഈ നിരീക്ഷണം ഒരു കൂട്ടാളിയുമൊത്തു സന്തോഷിക്കുന്നതിന്റെ ചിന്തക്ക് അവനിൽ ചായ്വുണ്ടാക്കിയെങ്കിൽ മൃഗജാലത്തിൽപെട്ട യാതൊന്നിലും അവൻ പററിയ ഇണയെ കണ്ടെത്തിയില്ല, ആൾക്കുരങ്ങിന്റെ ഇടയിൽ പോലും. തനിക്ക് ഇണയില്ലെന്ന് ആദാം നിഗമനംചെയ്യും, എന്തുകൊണ്ടെന്നാൽ അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ ദൈവം ആ ഇണയെ അവന്റെ അടുക്കൽ കൊണ്ടുവരികയില്ലായിരുന്നുവോ? ആ മൃഗവർഗ്ഗങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായിട്ടാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരുന്നത്, അവൻ വ്യത്യസ്തനായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നു! അവൻ സ്വയം കാര്യങ്ങൾ തീരുമാനിക്കാനും ധാർഷ്ട്യത്തോടെ തന്റെ സ്രഷ്ടാവിനോട് ഒരു ഇണയെ ചോദിക്കാനും ചായ്വുള്ളവനായിരുന്നില്ല. സകല തീരുമാനവും ദൈവത്തിൽ സ്ഥിതിചെയ്യാൻ പൂർണ്ണമനുഷ്യൻ അനുവദിക്കുന്നത് ഉചിതമായിരുന്നു, എന്തുകൊണ്ടെന്നാൽ സാഹചര്യത്തെക്കുറിച്ച് ദൈവം സ്വന്തം നിഗമനങ്ങളിലെത്തിയിരുന്നതായി പിന്നീട് പെട്ടെന്നുതന്നെ മനുഷ്യൻ കണ്ടെത്തി. ഇതുസംബന്ധിച്ചും അപ്പോൾ സംഭവിച്ചതുസംബന്ധിച്ചും വിവരണം നമ്മോടു പറയുന്നു:
9 “എന്നാൽ മനുഷ്യന് അവന്റെ ഒരു പൂരകമെന്ന നിലയിൽ സഹായി കണ്ടെത്തപ്പെട്ടില്ല. അതുകൊണ്ട് യഹോവയായ ദൈവം മനുഷ്യന്റെമേൽ ഒരു ഗാഢനിദ്ര വരുത്തി, അവൻ ഉറങ്ങുമ്പോൾ അവൻ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുക്കുകയും അതിന്റെ സ്ഥാനത്ത് മാംസംകൊണ്ടു മൂടുകയുംചെയ്തു. യഹോവയായ ദൈവം മനുഷ്യനിൽനിന്ന് എടുത്തിരുന്ന വാരിയെല്ലിനെ ഒരു സ്ത്രീയായി നിർമ്മിക്കാനും അവളെ മമനുഷ്യന്റെ അടുക്കൽ കൊണ്ടുവരാനും നടപടികളെടുത്തുതുടങ്ങി. അനന്തരം മനുഷ്യൻ പറഞ്ഞു: ‘ഇത് ഒടുവിൽ എന്റെ അസ്ഥികളിൽനിന്ന് അസ്ഥിയും എന്റെ മാംസത്തിൽനിന്ന് മാംസവും ആകുന്നു. ഈ ഒരുവൾ നാരിയെന്നു വിളിക്കപ്പെടും, എന്തുകൊണ്ടെന്നാൽ ഈ ഒരുവൾ നരനിൽനിന്ന് എടുക്കപ്പെട്ടു.’ അതുകൊണ്ടാണ് ഒരു പുരുഷൻ തന്റെ അപ്പനേയും അമ്മയേയും വിടുന്നതും അയാൾ തന്റെ ഭാര്യയോടു പററിനിൽക്കേണ്ടതും അവർ ഒരു ജഡമായിത്തീരേണ്ടതും. അവർ ഇരുവരും, പുരുഷനും സ്ത്രീയും, നഗ്നരായി തുടർന്നു, എന്നിരുന്നാലും അവർക്ക് നാണം തോന്നിയില്ല.”—ഉല്പത്തി 2:20-25.
10. പൂർണ്ണമനുഷ്യൻ തനിക്ക് പൂർണ്ണസ്ത്രീ നൽകപ്പെട്ടപ്പോൾ എങ്ങനെ പ്രതികരിച്ചു, അവന്റെ വാക്കുകൾ എന്തു സൂചിപ്പിച്ചിരിക്കും?
10 പൂർണ്ണതയുള്ള സ്ത്രീ ഒരു സഹായിയും പൂരകവുമെന്ന നിലയിൽ അവന് കാഴ്ചവെക്കപ്പെട്ടപ്പോൾ അവന്റെ വാക്കുകളിൽ പൂർണ്ണസംതൃപ്തി പ്രകടിതമായിരുന്നു: “ഇത് ഒടുവിൽ എന്റെ അസ്ഥികളിൽനിന്ന് അസ്ഥിയും മാംസത്തിൽനിന്ന് മാംസവുമാകുന്നു.” പുതുതായി സൃഷ്ടിക്കപ്പെട്ട തന്റെ ഭാര്യയെ ഒടുവിൽ അവൻ കണ്ടപ്പോഴത്തെ ഈ വാക്കുകളുടെ വീക്ഷണത്തിൽ തന്റെ ഉല്ലാസപ്രദമായ മനുഷ്യമറുഘടകത്തെ സ്വീകരിക്കുന്നതിന് അവൻ കുറേകാലം കാത്തിരുന്നിരിക്കണം. തന്റെ പൂരകത്തെ വർണ്ണിക്കവെ, ആദാം തന്റെ ഭാര്യയെ “നാരി” (ഇഷനാ അഥവാ അക്ഷരീയമായി “പെൺമനുഷ്യൻ”) എന്നു വിളിച്ചു, എന്തുകൊണ്ടെന്നാൽ “നരനിൽനിന്ന് ഈ ഒരുവൾ എടുക്കപ്പെട്ടു.” (ഉല്പത്തി 2:23, ന്യൂ വേൾഡ ട്രാൻസേഷ്ളൻ റഫറൻസ ബൈബിൾ, അടിക്കുറിപ്പ്) പേരിടാൻ നേരത്തെ ആദാമിന്റെ അടുക്കൽ കൊണ്ടുവന്നിരുന്ന പക്ഷികളോടും കരജന്തുക്കളോടും അവന് ജഡബന്ധം തോന്നിയില്ല. അവന്റെ മാംസം അവയുടേതിൽനിന്ന് വ്യത്യസ്തമായിരുന്നു. എന്നാൽ ഈ സ്ത്രീ വാസ്തവത്തിൽ അവന്റെ മാംസയിനം തന്നെയായിരുന്നു. അവന്റെ വശത്തുനിന്ന് എടുക്കപ്പെട്ട വാരിയെല്ല് അവന്റെ സ്വന്തം ശരീരത്തിലെ ഇനം രക്തംതന്നെ നിർമ്മിച്ചു. (മത്തായി 19:4-6 കാണുക) ഇപ്പോൾ അവന് ദൈവത്തിന്റെ പ്രവാചകനായി വർത്തിക്കാനും അത്ഭുതകരമായ സൃഷ്ടിപ്പിൻവിവരണം പങ്കുവെക്കാനും ഒരാളുണ്ടായിരുന്നു.
11-13. (എ) ആദാമിന് ഒരു ഭാര്യയെ കിട്ടിയപ്പോൾ ഏതു ചോദ്യങ്ങൾ പൊന്തിവന്നിരിക്കും? (ബി) ആദ്യമനുഷ്യഇണകളെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്തായിരുന്നു? (സി) പൂർണ്ണമനുഷ്യകുടുംബത്തിന് ആഹാരമായി എന്ത് ഉതകുമായിരുന്നു?
11 എന്നാൽ അവന് ഒരു ഭാര്യയെ കൊടുത്തതിൽ സ്രഷ്ടാവിന്റെ ഉദ്ദേശ്യം എന്തായിരുന്നു? അത് അവന് ഒരു സഹായിയെയും പൂരകത്തെയും കൊടുക്കുകയെന്നതുമാത്രമായിരുന്നുവോ, ഏകാന്തത തോന്നാതിരിക്കാൻ അവന്റെ വർഗ്ഗത്തിൽപെട്ട ഒരു കൂട്ടാളിയെ കൊടുക്കുകയെന്നുതുമാത്രമായിരുന്നോ? രേഖ ദൈവത്തിന്റെ ഉദ്ദേശ്യത്തെ വിശദമാക്കുന്നു. അത് അവരുടെ വിവാഹത്തിൻമേൽ ഉച്ചരിക്കപ്പെട്ട ദൈവത്തിന്റെ അനുഗ്രഹം നമ്മോടു പറയുന്നു:
12 “ദൈവം തുടർന്നുപറഞ്ഞു: ‘നമുക്കു നമ്മുടെ പ്രതിച്ഛായയിൽ, നമ്മുടെ സാദൃശ്യപ്രകാരം, മനുഷ്യനെ ഉണ്ടാക്കാം, സമുദ്രത്തിലെ മത്സ്യങ്ങളെയും ആകാശങ്ങളിലെ പറവജാതികളെയും വീട്ടുമൃഗങ്ങളെയും സർവഭൂമിയെയും ചരിക്കുന്ന സകല ഭൂചരജന്തുക്കളെയും അവർ അധീനതയിൽ വെക്കട്ടെ.’ ദൈവം തന്റെ പ്രതിച്ഛായയിൽ മനുഷ്യനെ സൃഷ്ടിക്കാൻ നടപടികളെടുത്തുതുടങ്ങി, ദൈവത്തിന്റെ പ്രതിച്ഛായയിൽ അവൻ അവനെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവൻ അവരെ സൃഷ്ടിച്ചു. കൂടാതെ, ദൈവം അവരെ അനുഗ്രഹിക്കുകയും ദൈവം അവരോട് ഇങ്ങനെ പറയുകയുംചെയ്തു: ‘സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുകയും അതിനെ കീഴടക്കുകയും സമുദ്രത്തിലെ മത്സ്യങ്ങളെയും ആകാശങ്ങളിലെ പറവജാതികളെയും ചരിക്കുന്ന സകല ഭൂചരജന്തുക്കളെയും അധീനതയിൽ വെക്കുകയുംചെയ്യുക.’
13 “ദൈവം തുടർന്നു പറഞ്ഞു: ‘മുഴുഭൂമുഖത്തുമുള്ള വിത്തുള്ള സകല സസ്യങ്ങളും വിത്തുള്ള വൃക്ഷഫലത്തോടുകൂടിയ സകല വൃക്ഷവും ഇതാ ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു. നിനക്ക് അത് ആഹാരമായി ഉതകട്ടെ. ഭൂമിയിലെ സകല കാട്ടുമൃഗങ്ങൾക്കും ആകാശങ്ങളിലെ സകല പറവജാതികൾക്കും ഒരു ദേഹിയെന്ന നിലയിൽ ജീവനുള്ള സകല ഭൂചരങ്ങൾക്കും ഞാൻ സകല പച്ചസസ്യവും ആഹാരത്തിനായി കൊടുത്തിരിക്കുന്നു.’ അങ്ങനെ സംഭവിച്ചു.”—ഉല്പത്തി 1:26-30.
ആദ്യ മനുഷ്യജോടിയുടെ മുമ്പാകെയുണ്ടായിരുന്ന പ്രതീക്ഷകൾ
14. ദൈവത്തിന്റെ അനുഗ്രഹത്താൽ പൂർണ്ണമനുഷ്യന്റെയും സ്ത്രീയുടെയും മുമ്പാകെ എന്തു ഭാവി സ്ഥിതിചെയ്തിരുന്നു, അവർക്ക് ഉചിതമായി എന്ത് വിഭാവനചെയ്യാൻ കഴിയുമായിരുന്നു?
14 എന്തു ചെയ്യണമെന്നു തങ്ങളോടു പറഞ്ഞുകൊണ്ടും തങ്ങളെ അനുഗ്രഹിച്ചുകൊണ്ടും തങ്ങളോടു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേൾക്കുന്നത് ആ പൂർണ്ണമനുഷ്യനും അവന്റെ പൂർണ്ണതയുള്ള ഭാര്യക്കും എന്തോരു അത്ഭുതമായിരുന്നു! ദൈവത്തിന്റെ അനുഗ്രഹത്താൽ ജീവിതം വ്യർത്ഥമായിരിക്കുകയില്ല, എന്നാൽ അവരോടു പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ അവർ പ്രാപ്തരാകും. അവരുടെ മുമ്പാകെ എന്തോരു ഭാവിയാണുണ്ടായിരുന്നത്! ആ സന്തുഷ്ട വിവാഹിത ഇണകൾ അവരുടെ ഭവനമായ ഏദൻപറുദീസയിൽ നിന്നപ്പോൾ തങ്ങൾക്കുവേണ്ടിയുള്ള ദൈവേഷ്ടം അവർ നിറവേററുമ്പോൾ എന്തു സംഭവിക്കുമെന്ന് അവർ ധ്യാനിച്ചിരിക്കാനിടയുണ്ട്. അവരുടെ മനോദൃഷ്ടി വിദൂരഭാവിയിലേക്കു നോക്കവേ, “കിഴക്ക് ഏദൻതോട്ടം”മാത്രമല്ല, മുഴുഭൂമിയും പ്രശോഭിതമുഖങ്ങളോടുകൂടിയ സ്ത്രീപുരുഷൻമാരെക്കൊണ്ടു നിറയുന്നത് അവർ കണ്ടു. (ഉല്പത്തി 2:8) അവരെല്ലാം തങ്ങളുടെ മക്കൾ, സന്തതികൾ, ആയിരിക്കുന്നുവെന്ന ചിന്തയിൽ പുരുഷന്റെയും സ്ത്രീയുടെയും ഹൃദയം തുടിക്കുമായിരുന്നു. ശരീരാകൃതിയിലും ഘടനയിലും ന്യൂനതയില്ലാതെ, നല്ല ആരോഗ്യവും ജീവിതസന്തോഷവും നിറഞ്ഞ സ്ഥിരയൗവനത്തോടെ, അന്യോന്യം പൂർണ്ണസ്നേഹം എല്ലാവരും പ്രകടമാക്കുന്ന, തങ്ങളുടെ സ്വർഗ്ഗീയ പിതാവായ മഹാസ്രഷ്ടാവിനെ ഐക്യത്തിൽ ആരാധിക്കുന്ന, ആദ്യമനുഷ്യപിതാവിനോടും മാതാവിനോടുമൊത്ത് അതു ചെയ്യുന്ന പൂർണ്ണരായിരുന്നു എല്ലാവരും. അങ്ങനെയുള്ള ഒരു കുടുംബമുണ്ടായിരിക്കുകയെന്ന ആശയത്തിൽ ആദ്യമനുഷ്യന്റെയും സ്ത്രീയുടെയും ഹൃദയം എങ്ങനെ വികസിച്ചിരിക്കണം!
15, 16.(എ) മനുഷ്യകുടുംബത്തിന് ധാരാളം ആഹാരമുണ്ടായിരിക്കുമായിരുന്നതെന്തുകൊണ്ട്? (ബി) സന്തുഷ്ടകുടുംബത്തിന്റെ എണ്ണം പെരുകുന്നതോടെ, ഏദൻതോട്ടത്തിനു പുറത്ത് അവർക്ക് എന്തു വേല ഉണ്ടായിരിക്കുമായിരുന്നു?
15 മുഴുഭൂമിയിലും നിറയുന്ന മനുഷ്യകുടുംബത്തിലെ ഓരോ അംഗത്തിനും ധാരാളം ഭക്ഷണം ഉണ്ടായിരിക്കും. തുടക്കത്തിൽ ഏദൻതോട്ടത്തിൽ ധാരാളം ഭക്ഷണമുണ്ടായിരുന്നു. ദൈവം അവർക്കുവേണ്ടി കരുതുകയും ആരോഗ്യാവഹമായ ജീവൻ നിലനിർത്തുന്ന ആഹാരമായി ഉതകാൻ വിത്തുള്ള സകല സസ്യവും അതോടുകൂടെ ഫലവൃക്ഷങ്ങളും പ്രദാനംചെയ്യുകയും ചെയ്തിരുന്നു.—സങ്കീർത്തനം 104:24 താരതമ്യപ്പെടുത്തുക.
16 അവരുടെ സന്തുഷ്ട കുടുംബം എണ്ണത്തിൽ പെരുകുമ്പോൾ അവർ തോട്ടത്തെ ഏദന്റെ അതിരുകൾക്കപ്പുറത്തേക്ക് വികസിപ്പിക്കും, എന്തുകൊണ്ടെന്നാൽ ഏദൻതോട്ടത്തിനു പുറത്ത് ഭൂമി ഒരുക്കപ്പെടാത്ത അവസ്ഥയിലായിരുന്നുവെന്ന് ദൈവവചനങ്ങൾ സൂചിപ്പിക്കുന്നു. കുറഞ്ഞപക്ഷം, അത് ഏദൻ തോട്ടംപോലെ പരിപാലിക്കപ്പെടുകയും അത്ര ഉന്നതകൃഷിയുടെ നിലയിലേക്ക് വരുത്തപ്പെടുകയും ചെയ്തിരുന്നില്ല. അതുകൊണ്ടാണ് അവർ ഭൂമിയെ നിറക്കുമ്പോൾ അതിനെ “കീഴടക്കാൻ” അവരുടെ സ്രഷടാവ് അവരോടു പറഞ്ഞത്.—ഉല്പത്തി 1:28.
17. പെരുകുന്ന ജനസംഖ്യക്ക് ധാരാളം ഭക്ഷണം ഉണ്ടായിരിക്കുമായിരുന്നതെന്തുകൊണ്ട്, തോട്ടം വികസിക്കുമ്പോൾ ഒടുവിൽ എന്തു പ്രബലപ്പെടുമായിരുന്നു?
17 പൂർണ്ണതയുള്ള കൃഷിക്കാരും പരിപാലകരും തോട്ടത്തെ വികസിപ്പിക്കുമ്പോൾ കീഴടക്കപ്പെടുന്ന ഭൂമി വളരുന്ന ജനസംഖ്യക്ക് ധാരാളം വിളവുൽപ്പാദിപ്പിക്കും. ഒടുവിൽ, നിരന്തരം വികസിച്ചുവരുന്ന തോട്ടം സർവഭൂമിയിലും വ്യാപിക്കുമായിരുന്നു. മനുഷ്യവർഗ്ഗത്തിന്റെ നിത്യഭവനമെന്ന നിലയിൽ ഒരു ഭൂവ്യാപകപറുദീസാ തഴച്ചുവളർന്നു പ്രബലപ്പെടും. അത് സ്വർഗ്ഗത്തിൽനിന്ന് വീക്ഷിക്കുമ്പോൾ ഒരു പ്രകൃതിരമണീയസ്ഥലമായിരിക്കും, സ്വർഗ്ഗീയസ്രഷ്ടാവ് അതിനെ വളരെ നല്ലത് എന്ന് ഉച്ചരിക്കും.—ഇയ്യോബ് 38:7.
18. ആഗോള ഏദൻപറുദീസാ ശല്യത്തിൽനിന്ന് വിമുക്തമായിരിക്കുന്നതെന്തുകൊണ്ട്, ഏതു പ്രശാന്തത പ്രബലപ്പെടുമായിരുന്നു?
18 നവദമ്പതിമാരായ സ്ത്രീപുരുഷൻമാർ നിലകൊണ്ട ഏദൻതോട്ടത്തെപ്പോലെ സകലവും പ്രശാന്തവും ശല്യരഹിതവും ആയിരിക്കുമായിരുന്നു. ആദ്യമനുഷ്യനായ ആദാം പരിശോധിക്കുകയും പേരിടുകയുംചെയ്ത ആ മൃഗങ്ങളിൽനിന്നും പക്ഷികളിൽനിന്നുമുള്ള അപകടത്തെയോ ഉപദ്രവത്തെയോ പേടിക്കേണ്ടയാവശ്യമുണ്ടായിരുന്നില്ല. തങ്ങളുടെ ആദ്യമാനുഷപിതാവിനെയും മാതാവിനെയും പോലെ, ഭൂവ്യാപകമായ പറുദീസയിലെ ആ പൂർണ്ണതയുള്ള നിവാസികൾ സമുദ്രത്തിലെ മത്സ്യങ്ങളെയും ആകാശങ്ങളിലെ പറവജാതികളെയും ഭൂമിയിൽ ചരിക്കുന്ന സകല ജന്തുക്കളെയും, തുറസ്സായ വയലിലെ കാട്ടുമൃഗങ്ങളെപോലും, അധീനതയിൽ വെക്കുമായിരുന്നു. “ദൈവത്തിന്റെ പ്രതിച്ഛായയിൽ” സൃഷ്ടിക്കപ്പെട്ട മനുഷ്യനോടുള്ള ഒരു സഹജമായ കീഴ്പ്പെടലോടെ ഈ കീഴ്ത്തരജീവികൾ അവനോടു സമാധാനത്തിലായിരിക്കുമായിരുന്നു. അവയുടെ വാൽസല്യമുള്ള പൂർണ്ണമാനുഷ യജമാനൻമാർ ഈ കീഴ്ത്തര ജീവികളെ അധീനതയിൽ വെക്കുമ്പോൾ മൃഗസൃഷ്ടിയുടെ ഇടയിൽ ഒരു സമാധാനാന്തരീക്ഷം വളർത്തിയെടുക്കുമായിരുന്നു. ദൈവസമാനരായ ഈ മനുഷ്യയജമാനൻമാരുടെ സമാധാനപരമായ സ്വാധീനം ഈ സംതൃപ്ത കീഴ്ത്തരജീവികളുടെമേൽ സംരക്ഷണാത്മകമായി വ്യാപിക്കുമായിരുന്നു. എല്ലാററിലുമുപരിയായി, പൂർണ്ണതയുള്ള മനുഷ്യവർഗ്ഗം ദൈവവുമായി സമാധാനത്തിലായിരിക്കും, അവന്റെ അനുഗ്രഹം അവരിൽനിന്ന് ഒരിക്കലും നീക്കപ്പെടുകയില്ല.—യെശയ്യാവ് 11:9 താരതമ്യപ്പെടുത്തുക.
ദൈവം തന്റെ സൃഷ്ടിക്രിയകളിൽനിന്ന വിശ്രമിക്കുന്നു
19. (എ) ദൈവോദ്ദേശ്യം സംബന്ധിച്ച് ആദ്യമനുഷ്യനും സ്ത്രീയും എന്തു തിരിച്ചറിഞ്ഞിരിക്കണം? (ബി) സമയം സംബന്ധിച്ച് ദൈവം എന്തു സൂചിപ്പിച്ചു?
19 പൂർണ്ണരായ മനുഷ്യജോടി ദൈവോദ്ദേശ്യപ്രകാരം പൂർത്തീകരിക്കപ്പെട്ട ഭൗമികരംഗത്തെക്കുറിച്ചു വിചിന്തനംചെയ്യുമ്പോൾ, അവർ ഒരു കാര്യം തിരിച്ചറിയും. ദൈവത്തിൽനിന്നുള്ള ഈ അത്ഭുതനിയോഗം നിറവേററുന്നതിന് അവർക്ക് സമയമാവശ്യമാണ്. എത്ര സമയം? അവരുടെ സ്രഷ്ടാവും സ്വർഗ്ഗീയപിതാവുമായവന് അറിയാമായിരുന്നു. സൃഷ്ടിദിവസങ്ങളുടെ വലിയ പരമ്പര ഇപ്പോൾ മറെറാരു അവസാനത്തിലെത്തിയെന്നും അവർ “സന്ധ്യ”യിങ്കൽ, സൃഷ്ടിദിവസങ്ങൾ സംബന്ധിച്ച ദൈവത്തിന്റെ സ്വന്തം അടയാളപ്പെടുത്തലിൻപ്രകാരം പുതിയ ഒരു ദിവസത്തിന്റെ തുടക്കഘട്ടത്തിൽ, നിൽക്കുകയാണെന്നും അവൻ അവരോടു സൂചിപ്പിച്ചു. അത് ഒരു അനുഗൃഹീത ദിവസമായിരിക്കണമായിരുന്നു, ദൈവത്തിന്റെ നിർമ്മലവും നീതിനിഷ്ഠവുമായ സ്വന്തം ഉദ്ദേശ്യത്തിന് ശുദ്ധീകരിക്കപ്പെട്ടതുമായിരിക്കണമായിരുന്നു. പൂർണ്ണമനുഷ്യനായിരുന്ന ദൈവത്തിന്റെ പ്രവാചകൻ ഇതു കുറിക്കൊണ്ടു. നിശ്വസ്ത വിവരണം നമ്മോടു പറയുന്നു:
20. “ഏഴാം ദിവസ”ത്തെസംബന്ധിച്ച് ബൈബിൾ വിവരണം എന്തു പറയുന്നു?
20 “അതിനുശേഷം, താൻ ഉണ്ടാക്കിയിരുന്നതിനെയെല്ലാം ദൈവം കണ്ടു, നോക്കൂ! അത് വളരെ നല്ലതായിരുന്നു. സന്ധ്യയായി, ഉഷസ്സുമായി, ഒരു ആറാം ദിവസം. അങ്ങനെ ആകാശങ്ങളും ഭൂമിയും അവയുടെ സകല സൈന്യവും പൂർത്തിയായി. ഏഴാം ദിവസമായതോടെ താൻ ഉണ്ടാക്കിയിരുന്ന തന്റെ സകല പ്രവൃത്തിയുടെയും പൂർത്തീകരണത്തിലേക്ക് ദൈവം വന്നു, താൻ ഉണ്ടാക്കിയിരുന്ന തന്റെ സകല പ്രവൃത്തിയിൽനിന്നും അവൻ ഏഴാംദിവസം വിശ്രമിക്കാൻ പുറപ്പെട്ടു. ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിക്കാനും അതിനെ പാവനമാക്കാനും പുറപ്പെട്ടു, എന്തുകൊണ്ടെന്നാൽ നിർമ്മിക്കുകയെന്ന ഉദ്ദേശ്യത്തിൽ ദൈവം സൃഷ്ടിച്ചിരിക്കുന്ന തന്റെ സകല പ്രവൃത്തിയിൽനിന്നും അവൻ വിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യഹോവയാം ദൈവം ഭൂമിയും ആകാശവും ഉണ്ടാക്കിയ ദിവസത്തിൽ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്ന സമയത്തെ അവയുടെ ഒരു ചരിത്രമാണ് ഇത്.”—ഉല്പത്തി 1:31–2:4.
21. (എ) ദൈവം തന്റെ വിശ്രമദിവസം അവസാനിപ്പിച്ചുവെന്നും അതു വളരെ നല്ലതായിരുന്നുവെന്നും ബൈബിൾ പറയുന്നുണ്ടോ? വിശദീകരിക്കുക. (ബി) ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
21 ദൈവം തന്റെ വിശ്രമദിവസം അവസാനിപ്പിച്ചുവെന്നും അത് വളരെ നല്ലതാണെന്നും സന്ധ്യയായി, ഉഷസ്സുമായി, ഒരു ഏഴാം ദിവസമെന്നും വിവരണം പറയുന്നില്ല. മുമ്പത്തെ ആറ് സൃഷ്ടിദിവസങ്ങളോട് ഒത്തുവരുന്നതിന് ഏഴാം ദിവസം വളരെ നല്ലത് എന്ന് ഇനി ഉച്ചരിക്കപ്പെടേണ്ടതുണ്ട്, എന്തുകൊണ്ടെന്നാൽ അത് ഇനിയും അവസാനിച്ചിട്ടില്ല. ഇത്രത്തോളം യഹോവയാം ദൈവത്തിന് ദിവസത്തെ വളരെ നല്ലതെന്ന് ഉച്ചരിക്കാൻ കഴിയുമോ? അത് ഇത്രത്തോളം അവന് സമാധാനപരമായ ഒരു വിശ്രമദിവസമായിരുന്നിട്ടുണ്ടോ? ആദ്യ മനുഷ്യനും സ്ത്രീയും പറുദീസയിലെ തങ്ങളുടെ വിവാഹദിവസത്തിൽ വിഭാവനചെയ്ത ഹൃദയഹാരിയായ പ്രതീക്ഷയെ സംബന്ധിച്ചെന്ത്? അടുത്ത ലേഖനത്തിൽ രംഗം ഇതൾ വിരിയുമ്പോൾ നമുക്കു കാണാം. (w89 8/1)
[അടിക്കുറിപ്പ്]
a ഇവ ഉല്പത്തിയുടെ എബ്രായപാഠത്തിലും എബ്രായ തിരുവെഴുത്തിലെ മററു നിശ്വസ്ത പുസ്തകങ്ങളിലും കാണപ്പെടുന്ന പേരുകളാണ്.
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻തോട്ടം പരിപാലിക്കുന്നതിനു പുറമേ ഏതു ജോലി ദൈവം ആദാമിനു കൊടുത്തു, ഇത് എന്ത് ആവശ്യമാക്കി?
◻ഉല്പത്തി 1:1-25ലെ സൃഷ്ടിവിവരണം എന്തു വെളിപ്പെടുത്തി?
◻ഒന്നാമത്തെ മാനുഷഭാര്യ എങ്ങനെ സൃഷ്ടിക്കപ്പെട്ടു, ആദാം അവരുടെ വിവാഹദിനത്തിൽ എങ്ങനെ പ്രതിവചിച്ചു?
◻ആദ്യമാനുഷജോടിയുടെ മുമ്പാകെ ഏതു പ്രതീക്ഷകൾ സ്ഥിതിചെയ്തിരുന്നു?
◻സൃഷ്ടിദിവസങ്ങളുടെ വലിയ പരമ്പര മറെറാരു അവസാനത്തോട് അടുക്കുകയാണെന്ന് ദൈവം എങ്ങനെ സൂചിപ്പിച്ചു?