-
കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് ആശ്വാസംവീക്ഷാഗോപുരം—2003 | ജനുവരി 1
-
-
കഷ്ടപ്പാട് അനുഭവിക്കാനല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. മറിച്ച്, ആദിമ മനുഷ്യജോഡിയായ ആദാമിനും ഹവ്വായ്ക്കും അവൻ പൂർണതയുള്ള മനസ്സും ശരീരവും നൽകി, അവർക്കു വസിക്കാനായി മനോഹരമായ ഒരു പൂന്തോട്ടം അവൻ നിർമിച്ചു, അർഥപൂർണവും സംതൃപ്തികരവുമായ വേലയും അവർക്കു നൽകി. (ഉല്പത്തി 1:27, 28, 31; 2:8) എന്നാൽ അവരുടെ തുടർച്ചയായ സന്തോഷം ദൈവത്തിന്റെ ഭരണാധിപത്യത്തെയും ശരിയും തെറ്റും തീരുമാനിക്കാനുള്ള അവന്റെ അവകാശത്തെയും തിരിച്ചറിയുന്നതിനെ ആശ്രയിച്ചിരുന്നു. ‘നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം’ എന്നു വിളിക്കപ്പെട്ട ഒരു വൃക്ഷമാണ് ദൈവത്തിന്റെ ആ പ്രത്യേക അവകാശത്തെ പ്രതിനിധാനം ചെയ്തത്. (ഉല്പത്തി 2:17) ആ വൃക്ഷത്തിൽനിന്നു ഭക്ഷിക്കരുത് എന്ന ദൈവകൽപ്പന അനുസരിക്കുകവഴി ആദാമിനും ഹവ്വായ്ക്കും ദൈവത്തോടുള്ള കീഴ്പെടൽ പ്രകടമാക്കാൻ കഴിയുമായിരുന്നു.a
-
-
കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് ആശ്വാസംവീക്ഷാഗോപുരം—2003 | ജനുവരി 1
-
-
a ദ ജറൂസലേം ബൈബിളിൽ ഉല്പത്തി 2:17-ന്റെ അടിക്കുറിപ്പ് പറയുന്നതനുസരിച്ച് ‘നന്മതിന്മകളെക്കുറിച്ചുള്ള അറിവ്’ “നന്മയെന്തെന്നും തിന്മയെന്തെന്നും . . . തീരുമാനിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനുമുള്ള അധികാരം, സമ്പൂർണ ധാർമിക സ്വാതന്ത്ര്യം വേണം എന്ന അവകാശവാദം ആണ്. അങ്ങനെ ഒരു സൃഷ്ടി എന്ന നിലയിലുള്ള തന്റെ സ്ഥാനം അംഗീകരിക്കാൻ മനുഷ്യൻ വിസമ്മതിക്കുന്നു.” അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ആദ്യപാപം ദൈവത്തിന്റെ പരമാധികാരത്തിന്മേലുള്ള ഒരു കടന്നാക്രമണം ആയിരുന്നു.”
-