-
ആശ്വാസത്തിനായി യഹോവയിങ്കലേക്കു നോക്കുവിൻവീക്ഷാഗോപുരം—1996 | നവംബർ 1
-
-
5 ഈ വിധത്തിൽ, പാപികളായ ആ ദമ്പതികൾ മരിക്കാൻ തുടങ്ങി. മരണവിധി പ്രഖ്യാപിക്കവേ, ദൈവം ആദാമിനോടു പ്രസ്താവിച്ചു: “നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും. മുള്ളും പറക്കാരയും നിനക്കു അതിൽനിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും.” (ഉല്പത്തി 3:17, 18) കൃഷിചെയ്തിട്ടില്ലാത്ത ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുന്നതിനുള്ള പ്രതീക്ഷ അങ്ങനെ ആദാമിനും ഹവ്വായ്ക്കും നഷ്ടമായി. ഏദെനിൽനിന്നു പുറത്താക്കപ്പെട്ട അവർക്കു തങ്ങളുടെ ഊർജം, ശപിക്കപ്പെട്ട നിലത്തുനിന്നു കഷ്ടപ്പെട്ടു ഭക്ഷണം ഉത്പാദിപ്പിക്കുന്നതിൽ കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നു. അവരുടെ പിൻഗാമികൾ, പാപപൂർണവും മരിക്കുന്നതുമായ ആ അവസ്ഥ അവകാശപ്പെടുത്തിയതിനാൽ ആശ്വാസം ലഭിക്കേണ്ടതിന്റെ വലിയ ആവശ്യമുള്ളവരായി.—റോമർ 5:12.
-
-
ആശ്വാസത്തിനായി യഹോവയിങ്കലേക്കു നോക്കുവിൻവീക്ഷാഗോപുരം—1996 | നവംബർ 1
-
-
8 ആ ദുഷ്ടലോകത്തെ ഒരു ആഗോള പ്രളയത്തിലൂടെ നശിപ്പിക്കാൻ യഹോവ ഉദ്ദേശിച്ചു, എന്നാൽ ജീവൻ സംരക്ഷിക്കുന്നതിന് അവൻ നോഹയെക്കൊണ്ട് ആദ്യംതന്നെ ഒരു പെട്ടകം പണിയിച്ചു. അങ്ങനെ, മനുഷ്യവർഗവും മൃഗവർഗങ്ങളും രക്ഷിക്കപ്പെട്ടു. നോഹയും കുടുംബവും പ്രളയത്തിനുശേഷം പെട്ടകത്തിൽനിന്നു പുറത്തേക്ക്, ശുദ്ധീകരിക്കപ്പെട്ട ഭൂമിയിലേക്ക്, വന്നപ്പോൾ അവർക്ക് എത്ര ആശ്വാസം തോന്നിയിരിക്കണം! നിലത്തിന്മേലുള്ള ശാപം നീങ്ങി കൃഷികാര്യങ്ങൾ മുമ്പത്തെക്കാളേറെ എളുപ്പമായിത്തീർന്നത് എത്ര ആശ്വാസപ്രദമായിരുന്നു! നിശ്ചയമായും, ലാമേക്കിന്റെ പ്രവചനം സത്യമെന്നു തെളിഞ്ഞു, നോഹ തന്റെ പേരിന്റെ അർഥത്തിനൊത്തു ജീവിക്കുകയും ചെയ്തു. (ഉല്പത്തി 8:21) ദൈവത്തിന്റെ ഒരു വിശ്വസ്ത ദാസൻ എന്നനിലയിൽ, മനുഷ്യവർഗത്തിന് ഒരളവോളം “ആശ്വാസം” കൈവരുത്തുന്നതിൽ നോഹ ഒരു മാധ്യമമായി വർത്തിച്ചു. എന്നിരുന്നാലും, സാത്താന്റെയും അവന്റെ ഭൂതദൂതന്മാരുടെയും ദുഷ്ടസ്വാധീനം പ്രളയത്തോടെ അവസാനിച്ചില്ല. മനുഷ്യവർഗം പാപത്തിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും ഭാരത്താൽ ഞരക്കം തുടരുകയാണ്.
-