വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ജീവൻ എങ്ങനെ ഉണ്ടായി?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
    • 1. ആകാശ​വും ഭൂമി​യും എല്ലാം എങ്ങനെ​യാണ്‌ ഉണ്ടായത്‌?

      “ആരംഭ​ത്തിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു” എന്ന്‌ ബൈബിൾ പറയുന്നു. (ഉൽപത്തി 1:1) ഭൂമി ഉൾപ്പെടെ പ്രപഞ്ച​ത്തിന്‌ ഒരു തുടക്ക​മു​ണ്ടെന്ന്‌ മിക്ക ശാസ്‌ത്ര​ജ്ഞ​ന്മാ​രും സമ്മതി​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ ദൈവം എങ്ങനെ​യാണ്‌ അത്‌ ഉണ്ടാക്കി​യത്‌? ദൈവം പരിശു​ദ്ധാ​ത്മാവ്‌ അഥവാ തന്റെ ശക്തി ഉപയോ​ഗി​ച്ചാണ്‌ എല്ലാം ഉണ്ടാക്കി​യത്‌. അതിൽ ഈ പ്രപഞ്ച​ത്തി​ലെ ഗ്രഹങ്ങ​ളും നക്ഷത്ര​ങ്ങ​ളും താരാ​പ​ഥ​ങ്ങ​ളും എല്ലാം ഉൾപ്പെ​ടു​ന്നു.—ഉൽപത്തി 1:2.

  • ജീവൻ എങ്ങനെ ഉണ്ടായി?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
    • 5. സൃഷ്ടി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ വിശ്വ​സി​ക്കാം

      ഭൂമി എങ്ങനെ ഉണ്ടാ​യെ​ന്നും അതിൽ ജീവൻ എങ്ങനെ വന്നെന്നും ഉൽപത്തി ഒന്നാം അധ്യാ​യ​ത്തിൽ കാണാം. അക്കാര്യ​ങ്ങൾ സത്യമാ​ണോ അതോ കെട്ടു​ക​ഥ​യാ​ണോ? വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

      വീഡി​യോ: പ്രപഞ്ചം സൃഷ്ടി​ക്ക​പ്പെ​ട്ട​തോ?—ശകലങ്ങൾ (3:51)

      കൊളാഷ്‌: ‘പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതോ?—ശകലങ്ങൾ’ എന്ന വീഡിയോയിലെ രംഗങ്ങൾ. 1. ആറു സൃഷ്ടിദിവസങ്ങൾ ഭൂമിയിൽനിന്ന്‌ നോക്കുന്ന ഒരാളുടെ കാഴ്‌ചപ്പാടിൽ. 2. സൂര്യൻ, ഉണങ്ങിയ നിലം, വെള്ളം, സസ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, മനുഷ്യൻ ഇവയെല്ലാം ആറു സൃഷ്ടിദിവസങ്ങൾ കഴിഞ്ഞപ്പോൾ.
      • ഭൂമി​യും അതിലുള്ള ജീവജാ​ല​ങ്ങ​ളും 6 ദിവസം​കൊണ്ട്‌ ഉണ്ടാക്കി​യ​താ​ണെന്നു ബൈബിൾ പറയുന്നു. ഇത്‌ 24 മണിക്കൂർ വീതമുള്ള ദിവസ​ങ്ങ​ളാ​ണോ?

      • സൃഷ്ടി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക്‌ വിശ്വ​സി​ക്കാൻ കഴിയു​ന്നു​ണ്ടോ? എന്തു​കൊണ്ട്‌?

      ഉൽപത്തി 1:1 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

      • പ്രപഞ്ച​ത്തിന്‌ ഒരു തുടക്ക​മു​ണ്ടെന്ന്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ പറയുന്നു. അവരുടെ അഭി​പ്രാ​യ​വും ഇപ്പോൾ ബൈബി​ളിൽനിന്ന്‌ വായിച്ച കാര്യ​ങ്ങ​ളും വെച്ചു​നോ​ക്കു​മ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

      ദൈവം ആദ്യം ജീവനുള്ള ഒരു ലഘു​കോ​ശം സൃഷ്ടി​ച്ചെ​ന്നും അതു പരിണ​മിച്ച്‌ മറ്റു ജീവജാ​ലങ്ങൾ ഉണ്ടാ​യെ​ന്നും ആണ്‌ ചിലർ വിശ്വ​സി​ക്കു​ന്നത്‌. ഉൽപത്തി 1:21, 25, 27 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

      • ദൈവം സൃഷ്ടിച്ച ഒരു ലഘു​കോ​ശം പരിണ​മിച്ച്‌ മത്സ്യങ്ങ​ളും സസ്‌ത​നി​ക​ളും മനുഷ്യ​രും ആയിത്തീർന്നെന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ? അതോ വ്യത്യസ്‌ത “തരം” ജീവരൂ​പ​ങ്ങളെ ദൈവം സൃഷ്ടി​ച്ചെ​ന്നാ​ണോ?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക