വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആശ്വാസത്തിനായി യഹോവയിങ്കലേക്കു നോക്കുവിൻ
    വീക്ഷാഗോപുരം—1996 | നവംബർ 1
    • 6. (എ) പാപത്തി​ലേ​ക്കുള്ള മനുഷ്യ​വർഗ​ത്തി​ന്റെ വീഴ്‌ച​യ്‌ക്കു​ശേഷം ദൈവം ആശ്വാ​സ​പ്ര​ദ​മായ എന്തു വാഗ്‌ദാ​നം നടത്തി? (ബി) ആശ്വാ​സ​ത്തെ​ക്കു​റി​ച്ചു ലാമേക്ക്‌ എന്തു പ്രവചനം നടത്തി?

      6 മനുഷ്യ മത്സരം ഇളക്കി​വി​ട്ട​വ​നെ​തി​രെ ന്യായ​വി​ധി ഉച്ചരി​ച്ച​പ്പോൾ, യഹോവ ‘ആശ്വാസം നല്‌കുന്ന ദൈവ’മാണെന്നു തെളിഞ്ഞു. (റോമർ 15:6) ആദാമി​ന്റെ മത്സരത്തി​ന്റെ വിപത്‌ക​ര​മായ ഫലങ്ങളിൽനിന്ന്‌ അവസാനം ആദാമി​ന്റെ സന്തതി​കളെ മോചി​പ്പി​ക്കുന്ന ഒരു “സന്തതി”യെ അയയ്‌ക്കു​മെന്നു വാഗ്‌ദാ​നം ചെയ്‌തു​കൊ​ണ്ടാ​യി​രു​ന്നു അവൻ അങ്ങനെ ചെയ്‌തത്‌. (ഉല്‌പത്തി 3:15) കാല​ക്ര​മ​ത്തിൽ, ദൈവം ഈ മോച​ന​ത്തി​ന്റെ പൂർവ ദർശനങ്ങൾ നൽകു​ക​യു​മു​ണ്ടാ​യി. ഉദാഹ​ര​ണ​ത്തിന്‌, ആദാമി​ന്റെ പുത്ര​നായ ശേത്തി​ലൂ​ടെ അവന്റെ ഒരു അകന്ന പിൻഗാ​മി​യായ ലാമേ​ക്കി​ന്റെ പുത്രൻ എന്തു ചെയ്യു​മെ​ന്നതു സംബന്ധി​ച്ചു പ്രവചി​ക്കാൻ അവൻ ലാമേ​ക്കി​നെ നിശ്വ​സ്‌ത​നാ​ക്കി: “യഹോവ ശപിച്ച ഭൂമി​യിൽ നമ്മുടെ പ്രവൃ​ത്തി​യി​ലും നമ്മുടെ കൈക​ളു​ടെ പ്രയത്‌ന​ത്തി​ലും ഇവൻ നമ്മെ ആശ്വസി​പ്പി”ക്കും. (ഉല്‌പത്തി 5:29) ഈ വാഗ്‌ദ​ത്ത​ത്തി​നു ചേർച്ച​യിൽ, കുട്ടിക്കു നോഹ എന്നു പേരിട്ടു, “വിശ്രമം” അഥവാ “ആശ്വാസം” എന്നാണ്‌ അതിനർഥ​മെന്നു മനസ്സി​ലാ​ക്കാ​വു​ന്ന​താണ്‌.

  • ആശ്വാസത്തിനായി യഹോവയിങ്കലേക്കു നോക്കുവിൻ
    വീക്ഷാഗോപുരം—1996 | നവംബർ 1
    • 8 ആ ദുഷ്ട​ലോ​കത്തെ ഒരു ആഗോള പ്രളയ​ത്തി​ലൂ​ടെ നശിപ്പി​ക്കാൻ യഹോവ ഉദ്ദേശി​ച്ചു, എന്നാൽ ജീവൻ സംരക്ഷി​ക്കു​ന്ന​തിന്‌ അവൻ നോഹ​യെ​ക്കൊണ്ട്‌ ആദ്യം​തന്നെ ഒരു പെട്ടകം പണിയി​ച്ചു. അങ്ങനെ, മനുഷ്യ​വർഗ​വും മൃഗവർഗ​ങ്ങ​ളും രക്ഷിക്ക​പ്പെട്ടു. നോഹ​യും കുടും​ബ​വും പ്രളയ​ത്തി​നു​ശേഷം പെട്ടക​ത്തിൽനി​ന്നു പുറ​ത്തേക്ക്‌, ശുദ്ധീ​ക​രി​ക്ക​പ്പെട്ട ഭൂമി​യി​ലേക്ക്‌, വന്നപ്പോൾ അവർക്ക്‌ എത്ര ആശ്വാസം തോന്നി​യി​രി​ക്കണം! നിലത്തി​ന്മേ​ലുള്ള ശാപം നീങ്ങി കൃഷി​കാ​ര്യ​ങ്ങൾ മുമ്പ​ത്തെ​ക്കാ​ളേറെ എളുപ്പ​മാ​യി​ത്തീർന്നത്‌ എത്ര ആശ്വാ​സ​പ്ര​ദ​മാ​യി​രു​ന്നു! നിശ്ചയ​മാ​യും, ലാമേ​ക്കി​ന്റെ പ്രവചനം സത്യ​മെന്നു തെളിഞ്ഞു, നോഹ തന്റെ പേരിന്റെ അർഥത്തി​നൊ​ത്തു ജീവി​ക്കു​ക​യും ചെയ്‌തു. (ഉല്‌പത്തി 8:21) ദൈവ​ത്തി​ന്റെ ഒരു വിശ്വസ്‌ത ദാസൻ എന്നനി​ല​യിൽ, മനുഷ്യ​വർഗ​ത്തിന്‌ ഒരള​വോ​ളം “ആശ്വാസം” കൈവ​രു​ത്തു​ന്ന​തിൽ നോഹ ഒരു മാധ്യ​മ​മാ​യി വർത്തിച്ചു. എന്നിരു​ന്നാ​ലും, സാത്താ​ന്റെ​യും അവന്റെ ഭൂതദൂ​ത​ന്മാ​രു​ടെ​യും ദുഷ്ടസ്വാ​ധീ​നം പ്രളയ​ത്തോ​ടെ അവസാ​നി​ച്ചില്ല. മനുഷ്യ​വർഗം പാപത്തി​ന്റെ​യും രോഗ​ത്തി​ന്റെ​യും മരണത്തി​ന്റെ​യും ഭാരത്താൽ ഞരക്കം തുടരു​ക​യാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക