-
നോഹയുടെ ലോഗ്ബുക്ക് അതിനു നമ്മെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും പ്രാധാന്യമുണ്ടോ?വീക്ഷാഗോപുരം—2003 | മേയ് 15
-
-
ദയവായി ഇനി ഉല്പത്തി 8:5-17 വായിക്കുക. പർവതശിഖരങ്ങൾ കാണാറായത് ഏകദേശം രണ്ടര മാസംകൂടി (73 ദിവസം) കഴിഞ്ഞ്, അതായത് “പത്താം മാസം [ജൂൺ] ഒന്നാം തിയ്യതി” ആണ്. (ഉല്പത്തി 8:5)b മൂന്നു മാസംകൂടി (90 ദിവസം) കഴിഞ്ഞപ്പോൾ—അതായത് നോഹയുടെ “അറുനൂറെറാന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി” അഥവാ പൊ.യു.മു. 2369 സെപ്റ്റംബർ മധ്യത്തിൽ—നോഹ പെട്ടകത്തിന്റെ മേൽത്തട്ടു നീക്കി. അപ്പോൾ ‘ഭൂമിയിൽ വെള്ളം വറ്റിപ്പോയിരിക്കുന്നത്’ അവനു കാണാൻ കഴിഞ്ഞു. (ഉല്പത്തി 8:13) ഒരു മാസവും 27 ദിവസവും (57 ദിവസം) കൂടി കഴിഞ്ഞപ്പോൾ “രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി [പൊ.യു.മു. 2369 നവംബർ മധ്യം] ഭൂമി ഉണങ്ങിയിരുന്നു.” നോഹയും കുടുംബവും അപ്പോൾ പെട്ടകത്തിനു വെളിയിൽ ഉണങ്ങിയ നിലത്തേക്ക് ഇറങ്ങി. അങ്ങനെ അവർ ഒരു ചാന്ദ്രവർഷവും പത്തു ദിവസവും (370 ദിവസം) പെട്ടകത്തിൽ ചെലവഴിച്ചു.—ഉല്പത്തി 8:14.
-
-
നോഹയുടെ ലോഗ്ബുക്ക് അതിനു നമ്മെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും പ്രാധാന്യമുണ്ടോ?വീക്ഷാഗോപുരം—2003 | മേയ് 15
-
-
b കൈൽ-ഡെലിറ്റ്ഷ് പഴയ നിയമ ഭാഷ്യം (ഇംഗ്ലീഷ്) വാല്യം 1, 148-ാം പേജ് ഇങ്ങനെ പ്രസ്താവിക്കുന്നു: “പെട്ടകം ഉറച്ച് സാധ്യതയനുസരിച്ച് 73 ദിവസത്തിനു ശേഷം പർവത ശിഖരങ്ങൾ, അതായത് അതിനു ചുറ്റുമുണ്ടായിരുന്ന അർമേനിയൻ പർവതപ്രദേശത്തിന്റെ മുകൾഭാഗങ്ങൾ ദൃശ്യമായി.”
-