-
ദൈവം സാറയെ “രാജകുമാരി” എന്നു വിളിച്ചുവീക്ഷാഗോപുരം (പൊതുപതിപ്പ്)—2017 | നമ്പർ 5
-
-
അബ്രാഹാം തന്റെ വലിയ കുടുംബത്തോടൊപ്പം യൂഫ്രട്ടീസ് നദി കടന്നു കനാനിലെത്തിയിട്ട് ഒരു ദശാബ്ദം കഴിഞ്ഞിരിക്കുന്നു. എങ്ങോട്ടെന്ന് അറിയാത്ത ഈ വലിയ യാത്രയിൽ സാറ തന്റെ ഭർത്താവിനെ മനസ്സോടെ പിന്തുണച്ചു. കാരണം, യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഭാഗമായി ഒരു അനുഗ്രഹിക്കപ്പെട്ട സന്തതിക്കും ജനതയ്ക്കും രൂപം കൊടുക്കുന്നതിൽ അബ്രാഹാമിനുള്ള പങ്കു സാറയ്ക്കു നന്നായി അറിയാമായിരുന്നു. എന്നാൽ, സാറയ്ക്ക് ഇതിലുള്ള പങ്ക് എന്താണ്? 75 വയസ്സായ സാറ ഒരു വന്ധ്യയായിരുന്നു. ഒരുപക്ഷേ, ഇങ്ങനെ അതിശയത്തോടെ സാറ ചിന്തിച്ചുകാണും. ‘ഞാൻ അബ്രാഹാമിന്റെ ഭാര്യയായിരിക്കുന്നിടത്തോളം കാലം യഹോവയുടെ വാഗ്ദാനം എങ്ങനെയാണ് നടക്കാൻ പോകുന്നത്?’ സാറയ്ക്ക് അങ്ങനെ തോന്നിയിരുന്നെങ്കിൽ, അവളുടെ ആ ചിന്തയും അക്ഷമയും നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ.
-
-
ദൈവം സാറയെ “രാജകുമാരി” എന്നു വിളിച്ചുവീക്ഷാഗോപുരം (പൊതുപതിപ്പ്)—2017 | നമ്പർ 5
-
-
പിന്തിരിഞ്ഞു നോക്കുന്നതിനു പകരം സാറ മുന്നോട്ടു നോക്കിയതുകൊണ്ടാണ് പ്രവാസജീവിതത്തിൽ ഭർത്താവിനുവേണ്ട സകല പിന്തുണയും സാറയ്ക്കു നൽകാനായത്. കൂടാരം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു നീക്കിനീക്കി അടിക്കേണ്ടി വന്നപ്പോൾ, സാധനസാമഗ്രികൾ കെട്ടിപ്പെറുക്കാനും ആടുമാടുകളെ തെളിച്ചു മുന്നോട്ടു കൊണ്ടുപോകാനും പുതിയസ്ഥലത്തു വീണ്ടും പാർപ്പുറപ്പിക്കാനും ഒക്കെ സാറ അബ്രാഹാമിനൊപ്പം ഉണ്ടായിരുന്നു. മറ്റു പല ബുദ്ധിമുട്ടുകളും മാറ്റങ്ങളും സാറ സഹിച്ചുനിന്നു. യഹോവ, അബ്രാഹാമിനോടുള്ള തന്റെ വാഗ്ദാനം പുതുക്കി. എന്നാൽ, അതിലൊന്നും സാറയെക്കുറിച്ച് ഒരു പരാമർശംപോലും ഇല്ല!—ഉൽപത്തി 13:14-17; 15:5-7.
തന്റെ മനസ്സിൽ ഉദിച്ച ഒരു പദ്ധതി അബ്രാഹാമിനോട് പറയാൻ ഇനിയും വൈകിച്ചുകൂടാ എന്നു സാറ ഒടുവിൽ തീരുമാനിച്ചു. അബ്രാഹാമിനോട് സാറ പറഞ്ഞു: ‘ദയവുചെയ്ത് ഞാൻ പറയുന്നതു കേൾക്കൂ, എനിക്കു മക്കൾ ഉണ്ടാകുന്നത് യഹോവ തടഞ്ഞിരിക്കുന്നു.’ അതു പറഞ്ഞപ്പോൾ സാറയുടെ മുഖത്തുണ്ടായിരുന്ന സംഘർഷം മനസ്സിൽ കാണാൻ നിങ്ങൾക്കാവുന്നുണ്ടോ? ഭർത്താവിനോട് തന്റെ ദാസിയായ ഹാഗാറിലൂടെ തനിക്കുവേണ്ടി മക്കളെ ജനിപ്പിക്കാൻ സാറ ആവശ്യപ്പെട്ടു. തന്റെ ഭർത്താവിനോടു ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടപ്പോൾ സാറയ്ക്കുണ്ടായ മനോവിഷമം നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടോ? അത്തരമൊരു അപേക്ഷ വളരെ വിചിത്രമായി ഇന്നു തോന്നിയേക്കാം. എന്നാൽ, അക്കാലങ്ങളിൽ കുടുംബത്തിന് ഒരു അവകാശിയുണ്ടായിരിക്കാൻb അന്നത്തെ പുരുഷന്മാർ രണ്ടാം ഭാര്യയെയോ വെപ്പാട്ടിയെയോ എടുക്കുന്നതു സർവസാധാരണമായിരുന്നു. അബ്രാഹാമിന്റെ സന്തതിയിലൂടെ ഒരു ജനതയെ ഉളവാക്കാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യം ഇങ്ങനെ നടപ്പിലാകുമെന്നു സാറ വിചാരിച്ചിട്ടുണ്ടാകാം. എന്തൊക്കെയായിരുന്നാലും വളരെ ബുദ്ധിമുട്ടേറിയ ഒരു ത്യാഗം ചെയ്യാൻ സാറ സന്നദ്ധയായിരുന്നു. അബ്രാഹാം എന്തു ചെയ്തു? നമ്മൾ ബൈബിളിൽ വായിക്കുന്നത് അബ്രാഹാം “(സാറ) പറഞ്ഞതു കേട്ടു” എന്നാണ്.—ഉൽപത്തി 16:1-3.
ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിക്കാൻ യഹോവയാണ് സാറയെ പ്രേരിപ്പിച്ചതെന്നു ബൈബിൾവിവരണം സൂചിപ്പിക്കുന്നുണ്ടോ? ഇല്ല. ഇത് മാനുഷികകാഴ്ചപ്പാടിൽ രൂപംകൊണ്ട വെറും ഒരു പദ്ധതിയാണ്. തന്റെ ഈ പ്രശ്നത്തിന് ഉത്തരവാദി ദൈവമാണെന്നു സാറ വിചാരിച്ചു. ഇതിനൊരു പരിഹാരം കൊണ്ടുവരാൻ ദൈവത്തിനാകില്ലെന്ന് സാറ ചിന്തിച്ചുകാണും. അങ്ങനെ പ്രശ്നം പരിഹരിക്കാൻ സാറ ഒരു മാർഗം കണ്ടെത്തി. പക്ഷേ അത് വേദനയും കൂടുതൽ കുഴപ്പങ്ങളും മാത്രമാണ് സാറയ്ക്കു സമ്മാനിച്ചത്. എങ്കിലും, ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടതിലൂടെ സാറയുടെ മറ്റൊരു ഗുണം വെളിപ്പെട്ടുവന്നു. നിസ്വാർത്ഥത. മറ്റെല്ലാത്തിനെക്കാളും ഉപരി സ്വന്തം ആഗ്രഹത്തിനു പ്രഥമസ്ഥാനം നൽകുന്ന ഒരു ലോകത്താണു നമ്മൾ ജീവിക്കുന്നത്. സ്വാർത്ഥതയുടെ ഒരു കണികപോലുമില്ലാത്ത സാറയുടെ ഈ മനോഭാവം എത്ര തിളക്കമുള്ളതാണ്! നമ്മുടെ സ്വാർത്ഥതാത്പര്യങ്ങളെക്കാൾ ദൈവത്തിന്റെ ഉദ്ദേശ്യത്തിനു പ്രഥമസ്ഥാനം നൽകാൻ നമ്മൾ മനസ്സോടെ തയ്യാറുകുന്നെങ്കിൽ നമ്മളും സാറയുടെ വിശ്വാസം അനുകരിക്കുകയായിരിക്കും.
-