വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr20 ഫെബ്രുവരി പേ. 1-5
  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2020)
  • ഉപതലക്കെട്ടുകള്‍
  • ഫെബ്രു​വരി 3-9
  • ഫെബ്രു​വരി 10-16
  • ഫെബ്രു​വരി 17-23
  • ഫെബ്രു​വരി 24–മാർച്ച്‌ 1
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2020)
mwbr20 ഫെബ്രുവരി പേ. 1-5

ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഫെബ്രു​വരി 3-9

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 12–14

“നിങ്ങൾക്കും പ്രയോ​ജനം ചെയ്യുന്ന ഒരു ഉടമ്പടി”

it-1-E 522 ¶4

ഉടമ്പടി

അബ്രാ​ഹാ​മു​മാ​യി ചെയ്‌ത ഉടമ്പടി. കനാനി​ലേ​ക്കുള്ള യാത്ര​യിൽ അബ്രാം (അബ്രാ​ഹാം) യൂഫ്ര​ട്ടീസ്‌ നദി കടന്ന​പ്പോൾ, ദൈവം അബ്രാ​ഹാ​മു​മാ​യി ചെയ്‌ത ഉടമ്പടി നിലവിൽ വന്നെന്നു പറയാം. അതിനു ശേഷം 430 വർഷം കഴിഞ്ഞാണ്‌ നിയമ ഉടമ്പടി ചെയ്‌തത്‌. (ഗല 3:17) അബ്രാ​ഹാം മെസൊ​പ്പൊ​ത്താ​മ്യ​യി​ലെ ഊർ നഗരത്തിൽ താമസി​ച്ചി​രുന്ന സമയത്താണ്‌ യഹോവ അബ്രാ​ഹാ​മി​നോ​ടു താൻ കാണി​ച്ചു​ത​രാൻ പോകുന്ന ദേശ​ത്തേക്കു പോകാൻ പറഞ്ഞത്‌. കൽദയ​രു​ടെ ഒരു പട്ടണമാ​യി​രു​ന്നു ഊർ. (പ്രവൃ 7:2, 3; ഉൽ 11:31; 12:1-3) ഈജി​പ്‌തി​ലും കനാനി​ലും ആയി കഴിഞ്ഞ 430 വർഷത്തെ പരദേ​ശ​വാ​സ​ത്തി​നു ശേഷം, 430 വർഷം “പൂർത്തി​യായ അന്നുതന്നെ,” ഇസ്രാ​യേ​ല്യർ ഈജി​പ്‌തി​ലെ അടിമ​ത്ത​ത്തിൽനിന്ന്‌ പോ​ന്നെന്നു പുറപ്പാട്‌ 12:40, 41 (LXX) പറയുന്നു. ബി.സി. 1513 നീസാൻ 14-ന്‌ പെസഹ ദിവസ​ത്തി​ലാണ്‌ ഈജി​പ്‌തിൽനിന്ന്‌ അവർ പോന്നത്‌. (പുറ 12:2, 6, 7) ഇതു സൂചി​പ്പി​ക്കു​ന്നത്‌ അബ്രാ​ഹാം കനാനി​ലേ​ക്കുള്ള യാത്ര​യിൽ യൂഫ്ര​ട്ടീസ്‌ നദി കടന്നത്‌ ബി.സി. 1943 നീസാൻ 14-ന്‌ ആണ്‌ എന്നാണ്‌. അന്ന്‌ അബ്രാ​ഹാ​മ്യ ഉടമ്പടി നിലവിൽ വന്നു. അബ്രാ​ഹാം കനാൻ ദേശത്ത്‌ പ്രവേ​ശിച്ച്‌ ശെഖേം വരെ സഞ്ചരിച്ചു. ആ സമയത്ത്‌ ദൈവം അബ്രാ​ഹാ​മി​നു വീണ്ടും പ്രത്യ​ക്ഷ​നാ​യി. തന്റെ വാഗ്‌ദാ​ന​ത്തിൽ കുറെ​ക്കൂ​ടി കാര്യങ്ങൾ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടു ദൈവം ഇങ്ങനെ പറഞ്ഞു: “ഞാൻ ഈ ദേശം നിന്റെ സന്തതിക്കു കൊടുക്കാൻപോകുന്നു.” ഇത്‌ അബ്രാ​ഹാ​മ്യ ഉടമ്പടിക്ക്‌ ഏദെനി​ലെ ഉടമ്പടി​യു​മാ​യി ബന്ധമു​ണ്ടെന്നു സൂചന നൽകുന്നു. അതായത്‌ “സന്തതി” ഒരു മനുഷ്യ​നാ​യി​രി​ക്കു​മെ​ന്നും ആ സന്തതി അബ്രാ​ഹാ​മി​ന്റെ വംശാ​വ​ലി​യി​ലൂ​ടെ വരു​മെ​ന്നും ദൈവം വെളി​പ്പെ​ടു​ത്തി. (ഉൽ 12:4-7) തന്റെ ഉടമ്പടി​യു​ടെ കൂടുതൽ വിശദാം​ശങ്ങൾ പിന്നീട്‌ യഹോവ വെളി​പ്പെ​ടു​ത്തി​യത്‌ ഉൽപത്തി 13:14-17; 15:18; 17:2-8, 19; 22:15-18 തുടങ്ങിയ വാക്യ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

w89-E 7/1 3 ¶4

അബ്രാ​ഹാ​മി​നെ​ക്കു​റി​ച്ചുള്ള സത്യം അറി​യേ​ണ്ട​തി​ന്റെ കാരണം

“(അബ്രാ​ഹാ​മി​ലൂ​ടെ) ഭൂമി​യി​ലെ കുടും​ബ​ങ്ങ​ളെ​ല്ലാം ഉറപ്പാ​യും അനു​ഗ്രഹം നേടും” എന്നതു ശരിക്കും അതിശ​യി​പ്പി​ക്കുന്ന ഒരു വാഗ്‌ദാ​ന​മാ​യി​രു​ന്നു. മറ്റു രണ്ട്‌ അവസര​ങ്ങ​ളിൽക്കൂ​ടി അബ്രാ​ഹാം അതു കേട്ടു. (ഉൽപത്തി 18:18; 22:18) ആ വാഗ്‌ദാ​നം നിറ​വേ​റ്റു​ന്ന​തിന്‌ ഭൂമു​ഖ​ത്തു​നിന്ന്‌ ഇല്ലാതായ കുടും​ബ​ങ്ങ​ളിൽപ്പെ​ട്ട​വ​രെ​പ്പോ​ലും ദൈവം ഉയിർപ്പിക്കും. പുനരു​ത്ഥാ​ന​പ്പെട്ട്‌ വരുന്ന​വ​രു​ടെ ജീവിതം ശരിക്കും അനുഗൃ​ഹീ​ത​മാ​യി​രി​ക്കും. കാരണം മനുഷ്യൻ ആദ്യം നഷ്ടപ്പെ​ടു​ത്തിയ പറുദീ​സ​യ്‌ക്ക്‌ സമാന​മായ അവസ്ഥയി​ലേ​ക്കാ​യി​രി​ക്കും അവർ വരുന്നത്‌. അതിനു​ശേഷം, നിത്യ​ജീ​വൻ എന്ന അനു​ഗ്രഹം നേടാൻ എങ്ങനെ കഴിയു​മെന്ന്‌ അവരെ പഠിപ്പി​ക്കും.—ഉൽപത്തി 2:8, 9, 15-17; 3:17-23.

it-2-E 213 ¶3

നിയമം

തെളി​വു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ചില പണ്ഡിത​ന്മാർ വിശ്വ​സി​ക്കു​ന്നത്‌, പണ്ടുകാ​ലത്ത്‌ ഭൂമി കൈമാ​റ്റം ചെയ്യു​മ്പോൾ സ്ഥലം വാങ്ങു​ന്ന​യാ​ളെ സ്ഥലത്തിന്റെ കൃത്യ​മായ അതിരു​കൾ കാണി​ച്ചു​കൊ​ടു​ക്കു​മാ​യി​രു​ന്നു എന്നാണ്‌. ഉയർന്ന ഒരു സ്ഥാനത്തു​നിന്ന്‌ അതിരു​കൾ കണ്ടതിനു ശേഷം സ്ഥലം വാങ്ങു​ന്ന​യാൾ “കണ്ടു” എന്ന്‌ പറഞ്ഞാൽ അത്‌ അയാളു​ടെ നിയമ​പ​ര​മായ സമ്മതമാണ്‌ സൂചി​പ്പി​ക്കു​ന്നത്‌. യഹോവ അബ്രാ​ഹാ​മിന്‌ കനാൻ ദേശം കൊടു​ക്കു​മെന്ന്‌ വാഗ്‌ദാ​നം ചെയ്‌ത​പ്പോൾ ആദ്യം ആ ഭൂഭാ​ഗ​ത്തി​ന്റെ നാലു ദിക്കി​ലേ​ക്കും നോക്കാൻ അബ്രാ​ഹാ​മി​നോട്‌ ആവശ്യ​പ്പെട്ടു. എന്നാൽ അബ്രാ​ഹാം “കണ്ടു” എന്നു പറഞ്ഞില്ല. വാഗ്‌ദ​ത്ത​ദേശം അബ്രാ​ഹാ​മി​ന്റെ സന്തതിക്കു കൊടു​ക്കു​മെന്നു ദൈവം പറഞ്ഞതു​കൊ​ണ്ടാ​യി​രി​ക്കും അബ്രാ​ഹാം അങ്ങനെ പറയാ​തി​രു​ന്നത്‌. (ഉൽ 13:14, 15) തുടക്ക​ത്തിൽ പറഞ്ഞ പണ്ഡിത​ന്മാ​രു​ടെ അഭി​പ്രാ​യം ശരിയാ​ണെ​ങ്കിൽ, ഇസ്രാ​യേ​ല്യ​രു​ടെ നിയമ​പ​ര​മായ പ്രതി​നി​ധി​യെന്ന നിലയിൽ മോശ​യോട്‌ ദൈവം വാഗ്‌ദ​ത്ത​ദേശം ‘കാണാൻ’ ആവശ്യ​പ്പെ​ട്ട​തിന്‌ നിയമ​പ​ര​മായ ഒരു അർഥമു​ണ്ടാ​യി​രു​ന്നു. അതായത്‌, ദേശം ഇസ്രാ​യേ​ലിന്‌ നിയമ​പ​ര​മാ​യി കൈമാ​റു​ന്ന​തി​നെ​യും യോശു​വ​യു​ടെ നേതൃ​ത്വ​ത്തിൽ ഏറ്റെടു​ക്കു​ന്ന​തി​നെ​യും ഇതു സൂചിപ്പിക്കുമായിരുന്നു. (ആവ 3:27, 28; 34:4; മത്ത 4:8-ൽ, യേശു​വി​നു സാത്താൻ കൊടുത്ത വാഗ്‌ദാ​നം കാണുക.) ഇതു​പോ​ലെ നിയമ​പ​ര​മായ സൂചന​യുള്ള മറ്റൊ​ന്നാണ്‌ ഭൂമി കൈവ​ശ​മാ​ക്കാ​നുള്ള ഉദ്ദേശ്യ​ത്തിൽ ഭൂമി​യിൽ കടക്കു​ന്ന​തും അതിലൂ​ടെ നെടു​കെ​യും കുറു​കെ​യും നടക്കു​ന്ന​തും. (ഉൽ 13:17; 28:13) ഭൂമി കച്ചവടം ചെയ്‌ത ഓരോ അവസര​ത്തി​ലും അതിലെ വൃക്ഷങ്ങ​ളു​ടെ എണ്ണം പട്ടിക​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ചില പുരാതന രേഖക​ളിൽ കാണു​ന്നുണ്ട്‌.—ഉൽ 23:17, 18 താരത​മ്യം ചെയ്യുക.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

it-2-E 683 ¶1

പുരോ​ഹി​തൻ

ശാലേം​രാ​ജാ​വായ മൽക്കീ​സേ​ദെക്ക്‌ ഒരു പുരോ​ഹി​തൻ (കോഹേൻ) ആയിരു​ന്നു. അദ്ദേഹം ഒരു സാധാരണ പുരോ​ഹി​ത​നാ​യി​രു​ന്നില്ല. അദ്ദേഹ​ത്തി​ന്റെ ജനനം, മരണം, വംശാ​വലി തുടങ്ങി​യ​വ​യെ​ക്കു​റിച്ച്‌ ബൈബിൾ ഒന്നും പറയു​ന്നില്ല. അദ്ദേഹ​ത്തിന്‌ പൗരോ​ഹി​ത്യം പാരമ്പ​ര്യ​മാ​യി കിട്ടി​യ​താ​യി​രു​ന്നില്ല. അതു​പോ​ലെ പുരോ​ഹി​ത​ശു​ശ്രൂ​ഷ​യിൽ മൽക്കീ​സേ​ദെ​ക്കിന്‌ മുൻഗാ​മി​ക​ളോ പിൻഗാ​മി​ക​ളോ ഉണ്ടായി​രു​ന്നില്ല. അദ്ദേഹം രാജാ​വും പുരോ​ഹി​ത​നു​മാ​യി സേവിച്ചു. മൽക്കീ​സേ​ദെ​ക്കി​ന്റെ പൗരോ​ഹി​ത്യം ലേവ്യ​പൗ​രോ​ഹി​ത്യ​ത്തെ​ക്കാൾ ശ്രേഷ്‌ഠ​മാ​യി​രു​ന്നു. കാരണം, ഒരുവി​ധ​ത്തിൽ പറഞ്ഞാൽ ലേവി​യിൽനിന്ന്‌ ദശാംശം വാങ്ങിയ ആളാണു മൽക്കീ​സേ​ദെക്ക്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? അബ്രാ​ഹാം മൽക്കീ​സേ​ദെ​ക്കിന്‌ ദശാംശം കൊടു​ക്കു​ക​യും മൽക്കീ​സേ​ദെക്ക്‌ അബ്രാ​ഹാ​മി​നെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌ത​പ്പോൾ ലേവി തന്റെ പൂർവി​ക​നായ അബ്രാ​ഹാ​മിൽനിന്ന്‌ വരാനി​രി​ക്കു​ക​യാ​യി​രു​ന്ന​ല്ലോ. (ഉൽ 14:18-20; എബ്ര 7:4-10) ഇതി​ലെ​ല്ലാം മൽക്കീ​സേ​ദെക്ക്‌ “എന്നെന്നും മൽക്കീ​സേ​ദെ​ക്കി​നെ​പ്പോ​ലുള്ള പുരോ​ഹി​തൻ” ആയ യേശു​ക്രി​സ്‌തു​വി​നെ മുൻനി​ഴ​ലാ​ക്കി.—എബ്ര 7:17.

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

w12-E 1/1 8

ദൈവ​ഭ​ക്തി​യുള്ള ഒരു സ്‌ത്രീ​യും ഉത്തമയായ ഒരു ഭാര്യ​യും

ശ്രദ്ധേ​യ​മായ വിശ്വാ​സ​മു​ണ്ടാ​യി​രുന്ന ഒരാ​ളെ​യാ​ണു സാറ വിവാഹം കഴിച്ചത്‌. എന്നാൽ ദൈവ​ഭ​ക്തി​യുള്ള ഈ സ്‌ത്രീ​യും ശ്രദ്ധേ​യ​മായ ഒരു മാതൃക വെച്ചി​ട്ടുണ്ട്‌. സത്യത്തിൽ, ദൈവ​ഭ​ക്തി​യുള്ള സ്‌ത്രീ​കൾ അനുക​രി​ക്കേണ്ട ഒരു വ്യക്തി​യാ​യി ബൈബിൾ മൂന്നു പ്രാവ​ശ്യം സാറയു​ടെ പേര്‌ എടുത്തു​പ​റ​ഞ്ഞി​ട്ടുണ്ട്‌. (യശയ്യ 51:1, 2; എബ്രായർ 11:11; 1 പത്രോസ്‌ 3:3-6) സാറ​യെ​ക്കു​റിച്ച്‌ അധിക​മൊ​ന്നും ബൈബിൾ പറഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും, പറഞ്ഞ​ത്ര​യും കാര്യ​ങ്ങ​ളിൽനിന്ന്‌ സാറ​യെ​ക്കു​റി​ച്ചുള്ള മനോ​ഹ​ര​മായ ഒരു ചിത്രം വരച്ചെ​ടു​ക്കാൻ നമുക്കു കഴിയും.

ഊർ നഗരം വിട്ടു​പോ​കാ​നുള്ള ദൈവ​ത്തി​ന്റെ കല്‌പ​ന​യെ​ക്കു​റിച്ച്‌ അബ്രാ​ഹാം സാറ​യോ​ടു പറഞ്ഞ​പ്പോൾ സാറയു​ടെ മനസ്സി​ലൂ​ടെ എന്തെല്ലാം ചിന്തകൾ കടന്നു​പോ​യി​രി​ക്കാം എന്നു ചിന്തി​ക്കുക. എങ്ങോ​ട്ടാ​ണു പോകു​ന്ന​തെ​ന്നും എന്തിനാ​ണു പോകു​ന്ന​തെ​ന്നും സാറ ചിന്തി​ച്ചു​കാ​ണു​മോ? തന്റെ സാമ്പത്തി​ക​മായ ആവശ്യ​ങ്ങൾക്ക്‌ എന്തു ചെയ്യും എന്ന്‌ ഉത്‌ക​ണ്‌ഠ​പ്പെ​ട്ടു​കാ​ണു​മോ? കുടും​ബ​ത്തെ​യും കൂട്ടു​കാ​രെ​യും വിട്ടു​പോ​കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർത്ത​പ്പോൾ സാറയ്‌ക്കു വിഷമം തോന്നി​ക്കാ​ണു​മോ? അവരെ ഇനി എന്നാണു താൻ കാണാൻപോ​കു​ന്ന​തെന്നു ചിന്തി​ച്ചോ? ഇനി ഒരിക്ക​ലും അവരെ കാണാൻ കഴിയാ​തെ വരുമോ എന്നു ഓർത്തു​കാ​ണു​മോ? ഇത്തരം ചിന്തക​ളെ​ല്ലാം സ്വാഭാ​വി​ക​മാ​യും സാറയു​ടെ മനസ്സി​ലൂ​ടെ കടന്നു​പോ​യി​രി​ക്കാം. എന്നിട്ടും സാറ മനസ്സോ​ടെ ഊർ നഗരം വിട്ടു. യഹോ​വയെ അനുസ​രി​ച്ചാൽ യഹോവ തന്നെ അനു​ഗ്ര​ഹി​ക്കും എന്ന ഉറപ്പു സാറയ്‌ക്കു​ണ്ടാ​യി​രു​ന്നു.—പ്രവൃ​ത്തി​കൾ 7:2, 3.

ദൈവ​ത്തി​ന്റെ ഒരു വിശ്വ​സ്‌ത​ദാ​സി​യാ​യി​രു​ന്ന​തോ​ടൊ​പ്പം സാറ നല്ല ഒരു ഭാര്യ​കൂ​ടി​യാ​യി​രു​ന്നു. വീട്ടു​കാ​ര്യ​ങ്ങ​ളു​ടെ നിയ​ന്ത്രണം തനിക്കു കിട്ടാൻ ഭർത്താ​വി​നോ​ടു മത്സരി​ക്കു​ന്ന​തി​നു പകരം സാറ ഉള്ളിന്റെ ഉള്ളിൽ ഭർത്താ​വി​നോ​ടു ബഹുമാ​നം വളർത്തി​യെ​ടു​ത്തു. അബ്രാ​ഹാം തീരു​മാ​നങ്ങൾ എടുത്ത​പ്പോൾ സ്‌നേ​ഹ​ത്തോ​ടെ അദ്ദേഹത്തെ പിന്തു​ണച്ചു. അങ്ങനെ നല്ല ഗുണങ്ങൾകൊണ്ട്‌ സാറ തന്നെത്തന്നെ അലങ്കരി​ച്ചു.—1 പത്രോസ്‌ 3:1-6.

അങ്ങനെ​യു​ള്ള ഗുണങ്ങൾ ഇക്കാലത്തെ ഭാര്യ​മാർക്കു​ള്ള​തു​കൊണ്ട്‌ പ്രയോ​ജ​ന​മു​ണ്ടോ? 30-ലധികം വർഷമാ​യി സന്തോ​ഷ​മുള്ള കുടും​ബ​ജീ​വി​തം നയിക്കുന്ന ജിൽ എന്ന സ്‌ത്രീ പറയുന്നു: “എനിക്കു തോന്നുന്ന അഭി​പ്രാ​യങ്ങൾ ഒരു മടിയും​കൂ​ടാ​തെ ഭർത്താ​വി​നോ​ടു തുറന്നു​പ​റ​യാ​മെന്നു സാറയു​ടെ മാതൃക എന്നെ പഠിപ്പി​ച്ചു. എന്നാൽ കുടും​ബ​നാ​ഥ​നെന്ന നിലയിൽ ഒരു കാര്യ​ത്തെ​ക്കു​റി​ച്ചുള്ള അന്തിമ തീരു​മാ​ന​മെ​ടു​ക്കേ​ണ്ടതു ഭർത്താ​വാണ്‌. അദ്ദേഹം ഒരു തീരു​മാ​ന​മെ​ടു​ത്താൽ പിന്നെ എന്റെ ഉത്തരവാ​ദി​ത്വം ആ തീരു​മാ​നം നടപ്പാ​ക്കാൻ എന്നെ​ക്കൊണ്ട്‌ കഴിയു​ന്നതു ചെയ്യുക എന്നതാണ്‌.”

സാറയിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയുന്ന ഏറ്റവും വലിയ പാഠം ഇതാണ്‌: സുന്ദരി​യാ​യി​രു​ന്നെ​ങ്കി​ലും ആ സൗന്ദര്യ​ത്തി​ന്റെ പേരിൽ സാറ അഹങ്കരി​ച്ചില്ല. (ഉൽപത്തി 12:10-13) പകരം, ജീവി​ത​ത്തി​ലെ കയറ്റി​റ​ക്ക​ങ്ങ​ളിൽ അബ്രാ​ഹാ​മി​നെ താഴ്‌മ​യോ​ടെ പിന്തു​ണച്ചു. അബ്രാ​ഹാ​മും സാറയും വിശ്വ​സ്‌ത​രായ, താഴ്‌മ​യുള്ള, പരസ്‌പരം സ്‌നേ​ഹ​മുള്ള ദമ്പതി​ക​ളാ​യി​രു​ന്നു എന്നതിന്‌ ഒരു സംശയ​വു​മില്ല. അബ്രാ​ഹാം സാറയ്‌ക്കും സാറ അബ്രാ​ഹാ​മി​നും ഒരു അനു​ഗ്ര​ഹ​മാ​യി​രു​ന്നു.

ഫെബ്രു​വരി 10-16

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 15–17

“യഹോവ അബ്രാ​മി​ന്റെ​യും സാറാ​യി​യു​ടെ​യും പേരു മാറ്റി​യത്‌ എന്തു​കൊണ്ട്‌?”

it-1-E 817

കുറ്റം, കുറ്റം കണ്ടുപി​ടി​ക്കൽ

മനുഷ്യ​ന്റെ വഴിക​ളും അവന്റെ പ്രവർത്ത​ന​ങ്ങ​ളും കുറവു​കൾ ഉള്ളതാണ്‌. ആദാമി​ന്റെ മക്കളാ​യ​തു​കൊണ്ട്‌ നമ്മളെ​ല്ലാം പാപി​ക​ളാണ്‌, നമുക്ക്‌ എല്ലാം പിഴവു​കൾ പറ്റും. (റോമ 5:12; സങ്ക 51:5) പക്ഷേ കുറ്റമി​ല്ലാ​ത്ത​വ​നായ യഹോ​വ​യ്‌ക്കു “നമ്മെ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു . . . നന്നായി അറിയാം; നാം പൊടി​യെന്നു ദൈവം ഓർക്കു​ന്നു.” ദൈവം നമ്മളോ​ടു കരുണ കാണി​ക്കു​ന്നു. (സങ്ക 103:13, 14) അനുസ​ര​ണ​വും വിശ്വ​സ്‌ത​ത​യും ഉണ്ടായി​രുന്ന നോഹയെ ആ ‘തലമു​റ​യിൽ കുറ്റമ​റ്റ​വ​നാ​യി’ ദൈവം കണ്ടു. (ഉൽ 6:9) യഹോവ അബ്രാ​ഹാ​മി​നോട്‌, “നീ എന്റെ മുമ്പാകെ നേരോ​ടെ നടന്ന്‌ നിഷ്‌ക​ള​ങ്ക​നാ​ണെന്നു (“കുറ്റമ​റ്റ​വ​നാ​ണെന്ന്‌,” അടിക്കു​റിപ്പ്‌) തെളി​യി​ക്കുക” എന്നു കല്‌പി​ച്ചു. (ഉൽ 17:1) അപൂർണ​രായ ഈ രണ്ടു പുരു​ഷ​ന്മാ​രും മരി​ച്ചെ​ങ്കി​ലും ‘ഹൃദയ​ത്തിന്‌ ഉള്ളിലു​ള്ളതു കാണുന്ന’ യഹോവ അവരെ നിഷ്‌ക​ള​ങ്ക​രാ​യി, കുറ്റമ​റ്റ​വ​രാ​യി കണ്ടു. (1ശമു 16:7; 2രാജ 20:3 താരത​മ്യം ചെയ്യുക; 2ദിന 16:9) പിന്നീട്‌ യഹോവ ഇസ്രാ​യേ​ലി​നോട്‌ ഇങ്ങനെ കല്‌പി​ച്ചു: “നീ നിന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ നിഷ്‌ക​ള​ങ്ക​നാ​യി​രി​ക്കണം.” (ആവ 18:13; 2ശമു 22:24) ഒരു മോച​ന​വി​ല​യാ​യി യഹോവ നിഷ്‌ക​ള​ങ്ക​നായ തന്റെ മകനെ (എബ്ര 7:26) തന്നു. ഈ മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ വിശ്വാ​സ​വും അനുസ​ര​ണ​വും പ്രകട​മാ​ക്കു​ന്ന​വരെ “നീതി​മാൻ” അഥവാ നിഷ്‌ക​ളങ്കൻ ആയി കണക്കാ​ക്കാ​ക്കാൻ ദൈവ​ത്തി​നു കഴിയും. അതേസ​മയം നീതി​മാ​നും കുറ്റമി​ല്ലാ​ത്ത​വ​നും ആയ ന്യായാ​ധി​പൻ എന്ന തന്റെ പേരു കാത്തു​സൂ​ക്ഷി​ക്കാ​നും പറ്റും.—റോമ 3:25, 26.

it-1-E 31 ¶1

അബ്രാ​ഹാം

കാലം കടന്നു​പോ​യി. അബ്രാ​ഹാ​മും കൂടെ​യു​ള്ള​വ​രും കനാനിൽ വന്നിട്ട്‌ ഏകദേശം പത്തു വർഷമാ​യി. പക്ഷേ സാറ ഇപ്പോ​ഴും വന്ധ്യയാ​യി​രു​ന്നു. അതു​കൊണ്ട്‌ തനിക്കു പകരം തന്റെ ഈജി​പ്‌തു​കാ​രി​യായ ദാസി ഹാഗാറുമായി ബന്ധപ്പെടാൻ അബ്രാ​ഹാ​മി​നോ​ടു സാറ പറയുന്നു. ഹാഗാ​റി​ലൂ​ടെ ഒരു കുട്ടിയെ കിട്ടു​ന്ന​തി​നാ​യി​രു​ന്നു സാറ ഇങ്ങനെ ഒരു അഭി​പ്രാ​യം മുന്നോ​ട്ടു​വെ​ച്ചത്‌. അബ്രാ​ഹാം അതു സമ്മതിച്ചു. അങ്ങനെ ബി.സി. 1932-ൽ, അബ്രാ​ഹാ​മി​നു 86 വയസ്സാ​യ​പ്പോൾ യിശ്‌മാ​യേൽ ജനിച്ചു. (ഉൽ 16:3, 15, 16) പിന്നെ​യും വർഷങ്ങൾ മുന്നോ​ട്ടു​പോ​യി. ബി.സി. 1919-ൽ അബ്രാ​ഹാ​മി​നു 99 വയസ്സാ​യ​പ്പോൾ അബ്രാ​ഹാ​മി​ന്റെ വീട്ടിലെ എല്ലാ ആണുങ്ങ​ളെ​യും പരി​ച്ഛേദന ചെയ്യാൻ യഹോവ കല്‌പി​ച്ചു. യഹോ​വ​യും അബ്രാ​ഹാ​മും തമ്മിലുള്ള പ്രത്യേക ഉടമ്പടി​ബ​ന്ധ​ത്തി​ന്റെ അടയാ​ള​മാ​യി​ട്ടാ​യി​രു​ന്നു അത്‌. അന്നാണ്‌, “ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാ​വാ​ക്കും” എന്നു പറഞ്ഞു​കൊണ്ട്‌ യഹോവ അബ്രാം എന്ന പേര്‌ അബ്രാ​ഹാം എന്നു മാറ്റി​യത്‌. (ഉൽ 17:5, 9-27; റോമ 4:11) ഈ സംഭവ​ത്തി​നു ശേഷം അധികം വൈകാ​തെ, മനുഷ്യ ശരീര​ത്തിൽ വന്ന മൂന്നു ദൂതന്മാ​രെ അബ്രാ​ഹാം യഹോ​വ​യു​ടെ നാമത്തിൽ സ്വീക​രി​ക്കു​ക​യും അവരെ സത്‌ക​രി​ക്കു​ക​യും ചെയ്‌തു. ഒരു വർഷത്തി​നു​ള്ളിൽ സാറ ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ക്കും എന്ന്‌ അവർ അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു.—ഉൽ 18:1-15.

w09-E 2/1 13

പേരിൽ അല്‌പം കാര്യ​മുണ്ട്‌

ചില വ്യക്തി​കൾക്കു ദൈവം പ്രാവ​ച​നിക അർഥമുള്ള പേരുകൾ നൽകി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, അബ്രാം എന്ന പേരിന്റെ അർഥം “പിതാവ്‌ ഉന്നതനാണ്‌” എന്നാണ്‌. ആ പേരു മാറ്റി ദൈവം “പുരു​ഷാ​ര​ത്തി​ന്റെ പിതാവ്‌” എന്ന്‌ അർഥമുള്ള അബ്രാ​ഹാം എന്നാക്കി. പേരു​പോ​ലെ​തന്നെ അബ്രാ​ഹാം പല ജനതക​ളു​ടെ പിതാ​വാ​യി. (ഉൽ 17:5, 6) അതു​പോ​ലെ, “കലഹി​ക്കുന്ന” എന്ന്‌ അർഥം​വ​രുന്ന സാറായി എന്ന പേരും യഹോവ മാറ്റി. പകരം “രാജകു​മാ​രി” എന്ന്‌ അർഥമുള്ള സാറ എന്നാക്കി​യ​പ്പോൾ സാറയ്‌ക്ക്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും! സാറ രാജാ​ക്ക​ന്മാ​രു​ടെ പൂർവി​ക​യാ​കും എന്ന്‌ ആ പേരു സൂചി​പ്പി​ച്ചു.—ഉൽ 17:15, 16.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

it-1-E 460-461

കാലക്ക​ണക്ക്‌

യഹോവ അബ്രാ​മി​നോ​ടു (അബ്രാ​ഹാ​മി​നോ​ടു) പറഞ്ഞു: “ഇത്‌ അറിഞ്ഞു​കൊ​ള്ളുക: നിന്റെ സന്തതി അവരു​ടേ​ത​ല്ലാത്ത ദേശത്ത്‌ പരദേ​ശി​ക​ളാ​യി ജീവി​ക്കും. അവി​ടെ​യുള്ള ജനം അവരെ അടിമ​ക​ളാ​ക്കി 400 വർഷം കഷ്ടപ്പെ​ടു​ത്തും.” (ഉൽ 15:13; പ്രവൃ 7:6, 7-ഉം കൂടെ കാണുക.) വാഗ്‌ദാ​നം ചെയ്യപ്പെട്ട സന്തതി​യായ യിസ്‌ഹാക്ക്‌ ജനിക്കു​ന്ന​തി​നു മുമ്പാണ്‌ ഇതു പറഞ്ഞത്‌. ബി.സി. 1932-ൽ ഈജി​പ്‌തു​കാ​രി​യായ ദാസി ഹാഗാ​റിൽ അബ്രാ​ഹാ​മി​നു യിശ്‌മാ​യേൽ ജനിച്ചു. ബി.സി. 1918-ൽ യിസ്‌ഹാ​ക്കും ജനിച്ചു. (ഉൽ 16:16; 21:5) ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പുറപ്പെട്ട വർഷമാ​ണു 400 വർഷത്തെ ‘കഷ്ടതയു​ടെ’ കാലം അവസാ​നി​ച്ചത്‌. (ഉൽ 15:14) ആ വർഷത്തിൽനിന്ന്‌ 400 വർഷം പുറ​കോ​ട്ടു കണക്കു കൂട്ടി​യാൽ നമ്മൾ ബി.സി. 1913-ൽ വന്നുനിൽക്കും. ആ വർഷമാ​ണു യിസ്‌ഹാ​ക്കി​ന്റെ മുലകു​ടി മാറി​യത്‌. അന്ന്‌ അഞ്ചു വയസ്സു​ണ്ടാ​യി​രുന്ന യിസ്‌ഹാക്ക്‌ അപ്പോൾത്തന്നെ ‘പരദേ​ശി​യാ​യി’ ജീവി​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ 19 വയസ്സു​ണ്ടാ​യി​രുന്ന യിശ്‌മാ​യേൽ യിസ്‌ഹാ​ക്കി​നെ ‘പരിഹ​സി​ച്ചു’ എന്നു ബൈബിൾ പറയുന്നു. അങ്ങനെ മുൻകൂ​ട്ടി​പ്പറഞ്ഞ കഷ്ടതയു​ടെ കാലം തുടങ്ങി. (ഉൽ 21:8, 9) യിശ്‌മാ​യേൽ പരിഹ​സി​ച്ചു എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​നു വലിയ പ്രാധാ​ന്യ​മില്ല എന്ന്‌ ഇപ്പോൾ ആളുകൾ ചിന്തി​ച്ചേ​ക്കാം. പക്ഷേ ഗോ​ത്ര​പി​താ​ക്ക​ന്മാ​രു​ടെ കാലത്ത്‌ അതു ഗൗരവ​മാ​യി കണ്ടു. യിശ്‌മാ​യേൽ പരിഹ​സി​ച്ച​പ്പോൾ സാറയു​ടെ പ്രതി​ക​ര​ണ​വും ഹാഗാ​റി​നെ​യും മകനായ യിശ്‌മാ​യേ​ലി​നെ​യും ഇറക്കി​വി​ടാൻ സാറ നിർബ​ന്ധി​ച്ച​തും അതിന്റെ തെളി​വാണ്‌. (ഉൽ 21:10-13) ബൈബി​ളിൽ ഈ വിവരണം വിശദ​മാ​യി എഴുതി​യി​രി​ക്കു​ന്നു എന്നതും, ഇസ്രാ​യേ​ല്യ​രു​ടെ പുറപ്പാ​ടോ​ടെ അവസാ​നിച്ച 400 വർഷത്തെ കഷ്ടതയു​ടെ കാലം ഈ സംഭവ​ത്തോ​ടെ​യാണ്‌ ആരംഭി​ച്ച​തെന്നു കാണി​ക്കു​ന്നു.—ഗല 4:29.

it-1-E 778 ¶4

പുറപ്പാട്‌

“നാലാം തലമുറ.” അബ്രാ​ഹാ​മി​ന്റെ പിൻഗാ​മി​ക​ളു​ടെ നാലാം തലമുറ കനാനി​ലേക്കു മടങ്ങി​വ​രും എന്ന്‌ യഹോവ അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു. (ഉൽ 15:16) അബ്രാ​ഹാ​മു​മാ​യുള്ള ഉടമ്പടി പ്രാബ​ല്യ​ത്തിൽ വന്നതു​മു​തൽ ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ട​തു​വരെ 430 വർഷമാണ്‌. അക്കാലത്തെ ആളുക​ളു​ടെ ആയുസ്സ്‌ കൂടു​ത​ലാ​യി​രു​ന്നു എന്ന വസ്‌തുത കണക്കി​ലെ​ടു​ത്താൽപ്പോ​ലും ആ 430 വർഷത്തെ കാലയ​ള​വി​നു​ള്ളിൽ, നാലിൽ കൂടുതൽ തലമു​റ​ക്കാർ ജീവി​ച്ചി​രു​ന്നു. എന്നാൽ ഇസ്രാ​യേ​ല്യർ ഈജി​പ്‌തി​ലാ​യി​രുന്ന കാലഘട്ടം ശരിക്കും 215 വർഷമാണ്‌. ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽ പ്രവേ​ശി​ച്ച​തു​മു​തൽ നാലു തലമുറ കണക്കു​കൂ​ട്ടാൻ നമുക്കു ലേവി ഗോ​ത്ര​ത്തിൽനിന്ന്‌ ഒരു ഉദാഹ​രണം എടുക്കാം: (1) ലേവി, (2) കൊഹാത്ത്‌, (3) അമ്രാം, (4) മോശ.—പുറ 6:16, 18, 20.

ഫെബ്രു​വരി 17-23

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 18-19

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

w88-E 5/15 23 ¶4-5

ആരെങ്കി​ലും ദൈവത്തെ കണ്ടിട്ടു​ണ്ടോ?

അബ്രാ​ഹാം എന്തു​കൊ​ണ്ടാ​ണു മനുഷ്യ​ശ​രീ​ര​മെ​ടുത്ത്‌ വന്ന ദൈവ​ദൂ​തനെ “യഹോവേ” എന്നു വിളി​ച്ചത്‌? യഹോ​വയെ പ്രതി​നി​ധാ​നം ചെയ്‌തു​വന്ന ആ ദൂതൻ ദൈവം അബ്രാ​ഹാ​മി​നോ​ടു എന്തു പറയാ​നാ​ണോ ഉദ്ദേശി​ച്ചത്‌, അതുത​ന്നെ​യാണ്‌ പറഞ്ഞത്‌. അതു​കൊ​ണ്ടാ​ണു ബൈബി​ളിൽ അബ്രാ​ഹാ​മിന്‌ “യഹോവ പ്രത്യ​ക്ഷ​പ്പെട്ടു” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌.—ഉൽപത്തി 18:1.

ടെലി​ഫോ​ണി​ലൂ​ടെ നമ്മുടെ വാക്കുകൾ അതേപടി മറ്റൊ​രാ​ളു​ടെ അടുത്ത്‌ എത്തുന്ന​തു​പോ​ലെ, ദൈവ​ത്തി​ന്റെ ഒരു ദൂതസ​ന്ദേ​ശ​വാ​ഹ​കന്‌ ദൈവ​ത്തി​ന്റെ സന്ദേശങ്ങൾ അതേപടി നമ്മളോ​ടു പറയാൻ കഴിയും. അതു​കൊണ്ട്‌ അബ്രാ​ഹാ​മി​നും മോശ​യ്‌ക്കും മനോ​ഹ​യ്‌ക്കും തങ്ങളോ​ടു സംസാ​രിച്ച ദൂത​നോ​ടു ദൈവ​ത്തോ​ടു സംസാ​രി​ക്കു​ന്ന​തു​പോ​ലെ സംസാ​രി​ക്കാൻ കഴിഞ്ഞു. അവർക്കൊ​ക്കെ ദൂതന്മാ​രെ​യും അവരി​ലൂ​ടെ പ്രതി​ഫ​ലിച്ച യഹോ​വ​യു​ടെ തേജസ്സും കാണാൻ കഴി​ഞ്ഞെ​ങ്കി​ലും ദൈവത്തെ കാണാൻ കഴിഞ്ഞില്ല. യോഹ​ന്നാൻ അപ്പോ​സ്‌ത​ലന്റെ ഈ വാക്കു​കൾക്കു ചേർച്ച​യി​ലാണ്‌ ഇത്‌: “ആരും ഒരിക്ക​ലും ദൈവത്തെ കണ്ടിട്ടില്ല.” (യോഹ​ന്നാൻ 1:18) ആ മനുഷ്യർ കണ്ടതു ദൈവ​ത്തി​ന്റെ ദൂത​പ്ര​തി​നി​ധി​കളെ മാത്ര​മാണ്‌, അല്ലാതെ ദൈവ​ത്തെയല്ല.

ഫെബ്രു​വരി 24–മാർച്ച്‌ 1

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 20–21

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

w89-E 7/1 20 ¶9

അബ്രാ​ഹാം—ദൈവ​ത്തി​ന്റെ സുഹൃ​ത്താ​കാൻ ശ്രമി​ക്കുന്ന എല്ലാവർക്കും ഒരു മാതൃക

അബ്രാം തന്റെ വിശ്വാ​സം പ്രകടി​പ്പി​ക്കാൻ മറ്റൊരു കാര്യം ചെയ്‌തു. വിവരണം പറയുന്നു: “യഹോ​വ​യ്‌ക്ക്‌ അബ്രാം അവിടെ ഒരു യാഗപീ​ഠം പണിതു.” (ഉൽപത്തി 12:7) ‘യാഗപീ​ഠം’ എന്നു പറഞ്ഞി​രി​ക്കു​ന്ന​തു​കൊണ്ട്‌ അബ്രാം മൃഗയാ​ഗങ്ങൾ അർപ്പി​ച്ചി​രു​ന്നെന്നു മനസ്സി​ലാ​ക്കാം. പിന്നീട്‌ ആ ദേശത്തി​ന്റെ പല ഭാഗങ്ങ​ളിൽ താമസി​ച്ച​പ്പോ​ഴും അബ്രാം ഇങ്ങനെ ചെയ്‌തി​രു​ന്നു. കൂടാതെ അബ്രാം ‘യഹോ​വ​യു​ടെ പേര്‌ വാഴ്‌ത്തി​സ്‌തു​തി​ച്ചു.’ (ഉൽപത്തി 12:8; 13:18; 21:33) ‘പേര്‌ വാഴ്‌ത്തി​സ്‌തു​തി​ക്കുക’ എന്ന എബ്രായ പ്രയോ​ഗ​ത്തിന്‌ ‘പേര്‌ ഘോഷി​ക്കുക, പേര്‌ പ്രസി​ദ്ധ​മാ​ക്കുക’ എന്നൊക്കെ അർഥമുണ്ട്‌. അബ്രാം തന്റെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌ ധൈര്യ​ത്തോ​ടെ വീട്ടു​കാ​രോ​ടും കനാനി​ലെ ആളുക​ളോ​ടും ഒക്കെ ഘോഷി​ച്ചി​ട്ടു​ണ്ടാ​കും, സംശയ​മില്ല. (ഉൽപത്തി 14:22-24) സമാന​മാ​യി, ഇന്ന്‌ ദൈവ​ത്തി​ന്റെ സുഹൃ​ത്താ​കാൻ ശ്രമി​ക്കുന്ന എല്ലാവ​രും ദൈവ​ത്തി​ന്റെ പേര്‌ വാഴ്‌ത്തി​സ്‌തു​തി​ക്കണം. അതിൽ നമ്മൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്നത്‌ ഉൾപ്പെ​ടു​ന്നു. അതെ, “ദൈവ​നാ​മം പരസ്യ​മാ​യി പ്രഖ്യാ​പി​ച്ചു​കൊണ്ട്‌ അധരഫലം, അതായത്‌ സ്‌തു​തി​ക​ളാ​കുന്ന ബലി, നമുക്ക്‌ എപ്പോ​ഴും ദൈവ​ത്തിന്‌ അർപ്പി​ക്കാം.”—എബ്രായർ 13:15; റോമർ 10:10.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക