അധ്യായം 9
ഭൂവ്യാപകമായ സമാധാനവും സുരക്ഷിതത്വവും—ഒരു വിശ്വസനീയമായ പ്രത്യാശ
1, 2. ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ഏതവസ്ഥകൾ ഈ ഭൂമിയെ ജീവിക്കാൻ ഏററവും ഉല്ലാസപ്രദമായ ഒരു സ്ഥലമാക്കിത്തീർക്കും?
യഥാർത്ഥത്തിൽ സമാധാനപൂർണ്ണവും സുരക്ഷിതവുമായ അവസ്ഥകൾ ഭൂവ്യാപകമായി നിലവിലിരുന്നാൽ ഈ ഭൂമി ജീവിക്കുന്നതിന് അത്യന്തം ഉല്ലാസപ്രദവും രസകരവുമായ ഒരു സ്ഥലമായിരിക്കാൻ കഴിയും. ഇപ്പോൾ ഭൂമി അതിൽ നിന്ന് വളരെ വിദൂരെയാണെങ്കിലും അത് ഇനിയും മാനുഷകുടുംബം പൂർണ്ണമായി ജീവിതം ആസ്വദിക്കുന്ന ഒരു ഉജ്ജ്വല ഭവനമായിത്തീരുമെന്ന് ബൈബിൾ മൂൻകൂട്ടിപ്പറയുന്നു.
2 ബൈബിൾ വാഗ്ദാനം ചെയ്യുന്നത് കൃത്യമായും എന്താണ്? അതു നിറവേററപ്പെടുമെന്ന് നമുക്കെങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
ഉറപ്പിനുളള ഈടുററ അടിസ്ഥാനം
3, 4. (എ) പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന നിയമങ്ങളുടെ ആശ്രയത്വത്തിൽനിന്ന് നാം എന്തു മനസ്സിലാക്കുന്നു? (ബി) ആ നിയമങ്ങളുടെ നിർമ്മാതാവ് ആരാണ്, അതുകൊണ്ട് മറെറന്തിൽ ആശ്രയം വയ്ക്കുന്നതിന് നമുക്ക് നല്ല കാരണമുണ്ട്?
3 ചില അടിസ്ഥാന നിയമങ്ങൾ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. അവയിൽ അനേകവും ഒരു സാധാരണ സംഗതിയെന്നപോലെ നാം കണക്കാക്കുന്നു. സൂര്യോദയവും സൂര്യാസ്തമനവും ചന്ദ്രന്റെ രൂപഭേദങ്ങളും ഋതുക്കളും മാനുഷ ജീവിതത്തിന്റെ സ്ഥിരതയ്ക്കു സംഭാവന ചെയ്യത്തക്കരീതിയിൽ വരികയും പോകുകയും ചെയ്യുന്നു. മനുഷ്യർ വർഷങ്ങൾക്കു മുമ്പേ പഞ്ചാംഗങ്ങൾ തയ്യാറാക്കുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ചലനങ്ങൾ ആശ്രയയോഗ്യമാണെന്ന് അവർക്കറിയാം. നമുക്ക് ഇതിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
4 ആ നിയമങ്ങളുടെ നിർമ്മാതാവ് പൂർണ്ണമായും ആശ്രയയോഗ്യനാണ്. അവൻ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളെ നമുക്ക് ആശ്രയിക്കാൻ കഴിയും. സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവെന്നനിലയിലുളള അവന്റെ നാമത്തിലാണ് ബൈബിൾ നീതിയുളള ഒരു പുതിയ വ്യവസ്ഥിതി വാഗ്ദാനം ചെയ്യുന്നത്. (യെശയ്യാവ് 45:18, 19) നമ്മുടെ ദൈനംദിന ജീവിത പരിപാടിയിൽ നാം സാധാരണയായി ഒരളവുവരെ മററാളുകളെ—ചന്തയിൽ ഭക്ഷണ സാധനങ്ങൾ കൊണ്ടുവരുന്നവരെയും തപാൽ ഉരുപ്പടികൾ കൊണ്ടുവന്നു തരുന്നവരെയും അടുത്ത സുഹൃത്തുക്കളെയും—വിശ്വസിക്കുന്നുണ്ട്. അപ്പോൾ ദൈവത്തിലും അവന്റെ വാഗ്ദാനങ്ങൾ നിറവേററപ്പെടുമെന്നതിന്റെ ഉറപ്പിലും നാം അതിലും വളരെയധികം വിശ്വാസം അർപ്പിക്കേണ്ടതല്ലേ?—യെശയ്യാവ് 55:10, 11.
5. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതിലെ സ്വാർത്ഥപരമായ പ്രേരണയുടെ അഭാവം നാം അവനിൽ ആശ്രയം വയ്ക്കാൻ ഇടയാക്കുന്നതെങ്ങനെ?
5 മനുഷ്യരുടെ വാഗ്ദാനങ്ങൾ മിക്കപ്പോഴും ആശ്രയയോഗ്യമല്ലെങ്കിലും ദൈവത്തിന്റെ വാഗ്ദാനങ്ങൾ പൂർണ്ണമായും ആശ്രയിക്കാവുന്നവയാണ്. അവ അവനുവേണ്ടിയായിരിക്കാതെ നമ്മുടെ നൻമയ്ക്കു വേണ്ടിയുളളവയാണ്. ദൈവത്തിന് നമ്മിൽനിന്ന് യാതൊന്നും ആവശ്യമില്ലെങ്കിലും അവനിൽ വിശ്വാസമർപ്പിക്കുന്നവർ അവനെയും അവന്റെ നീതിയുളള വഴികളെയും സ്നേഹിക്കുന്നതിനാൽ അവൻ അവരിൽ പ്രമോദം കണ്ടെത്തുന്നു.—സങ്കീർത്തനം 50:10-12, 14.
6. ഏതുതരം വിശ്വാസം സമ്പാദിക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു?
6 കൂടാതെ ബൈബിൾ നമ്മുടെ ചിന്താപ്രാപ്തികൾക്ക് ആകർഷകമായിരിക്കുന്നു. അത് അന്ധവിശ്വാസമോ ക്ഷണിക വിശ്വാസമോ ആവശ്യപ്പെടുന്നില്ല. വാസ്തവത്തിൽ യഥാർത്ഥ വിശ്വാസത്തെ അത് “പ്രത്യാശിക്കപ്പെടുന്ന കാര്യങ്ങളുടെ ഉറപ്പു ലഭിച്ച പ്രതീക്ഷ, കാണപ്പെട്ടിട്ടില്ലെങ്കിലും യാഥാർത്ഥ്യങ്ങളുടെ പ്രസ്പഷ്ട പ്രകടനം എന്ന് നിർവ്വചിക്കുന്നു.” (എബ്രായർ 11:1) ബൈബിളിൽ ദൈവം നമുക്ക് വിശ്വാസത്തിനുളള ഈടുററ അടിസ്ഥാനം നൽകുന്നു. നാം ദൈവവചനത്തിന്റെ അറിവിൽ വളരുകയും നമ്മുടെ സ്വന്തം ജീവിതത്തിലും പ്രവചനങ്ങളുടെ നിവൃത്തിയിലും അതിന്റെ സത്യത പ്രവർത്തനത്തിലിരിക്കുന്നതു കാണുകയും ചെയ്യുമ്പോൾ ആ അടിസ്ഥാനത്തിന്റെ ഉറപ്പ് അധികമധികം സ്പഷ്ടമായിത്തീരുന്നു.—സങ്കീർത്തനം 34:8-10.
7. ഭാവിയനുഗ്രഹങ്ങളെ സംബന്ധിച്ച ബൈബിൾ വാഗ്ദാനങ്ങൾ നാം പരിശോധിക്കുമ്പോൾ അവയിലുളള വിശ്വാസം നമ്മിൽ നിന്ന് എന്താവശ്യപ്പെടാൻ നാം പ്രതീക്ഷിക്കരുത്?
7 ഭാവിയനുഗ്രഹങ്ങൾ സംബന്ധിച്ച ബൈബിളിന്റെ വാഗ്ദാനങ്ങൾ മനുഷ്യർ വാഗ്ദാനം ചെയ്യാൻ മുതിരുന്നതിനേക്കാൾ വളരെ കവിഞ്ഞു പോകുന്നു. എന്നിരുന്നാലും ആ വാഗ്ദാനങ്ങൾ സകല മാനുഷാനുഭവങ്ങൾക്കും വിരുദ്ധമായിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കാൻ നമ്മോടാവശ്യപ്പെടുന്നില്ല. അവ മനുഷ്യരുടെ സ്വാഭാവികാഗ്രഹങ്ങൾക്ക് വിരുദ്ധവുമല്ല. ഈ മഹത്തായ അനുഗ്രഹങ്ങളിൽ ചിലതു പരിഗണിക്കുകയും ഇതു സത്യമായിരിക്കുന്നതെങ്ങനെയെന്ന് കാണുകയും ചെയ്യുക.
ഭൂമി ഒരു ഉദ്യാന ഭവനമായിത്തീരും
8, 9. (എ) “പറുദീസ” എന്ന പദം നമ്മുടെ മനസ്സിലേക്ക് എന്ത് ആശയമാണ് വരുത്തേണ്ടത്? (ബി) അങ്ങനെയൊന്ന് എന്നെങ്കിലും ഭൂമിയിൽ സ്ഥിതിചെയ്തിട്ടുണ്ടോ? (സി) പറുദീസ ഭൂവ്യാപകമായി നിലവിലിരിക്കണമെന്നുളളത് ദൈവോദ്ദേശ്യമാണെന്ന് എന്തു പ്രകടമാക്കുന്നു?
8 “പറുദീസ” എന്ന പദം പുരാതന കാലങ്ങളിൽ ഉപയോഗിക്കപ്പെട്ടിരുന്ന സമാന പദങ്ങളിൽ (എബ്രായ, പാർഡെസ്; പേർഷ്യൻ, പായ്രിദേസാ; ഗ്രീക്ക്, പാരദേസോസ്) നിന്നാണ് വന്നിട്ടുളളത്. അന്ന് ഭൂമിയിൽ വാസ്തവത്തിൽ സ്ഥിതി ചെയ്തിരുന്ന കാര്യങ്ങളെ വർണ്ണിക്കാൻ ഉപയോഗിക്കപ്പെട്ടിരുന്ന പദങ്ങളിൽനിന്നു തന്നെ. ഈ പദങ്ങൾക്കെല്ലാം ഒരു മനോഹരമായ ഉദ്യാനം അഥവാ ഉദ്യാനതുല്യമായ തോട്ടം എന്ന അടിസ്ഥാന ആശയമാണുളളത്. പുരാതന കാലത്തെന്നപോലെ ഇന്നും അത്തരം അനേകസ്ഥലങ്ങൾ ഉണ്ട്. അവയിൽ ചിലത് നല്ല വലിപ്പമുളള ഉദ്യാനങ്ങളാണ്. അവയുടെ മനോഹാരിതയോട് മനുഷ്യന് ഒരു സ്വാഭാവിക അഭിവാഞ്ഛയുമുണ്ട്. ഈ ഗ്രഹം മുഴുവൻ അത്തരം ഒരു ഉദ്യാനതുല്യമായ തോട്ടമോ പറുദീസയോ ആയിത്തീരുന്ന ഒരു ദിവസം വരുമെന്ന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു!
9 ദൈവം ആദ്യ മാനുഷ ജോടിയെ സൃഷ്ടിച്ചപ്പോൾ അവൻ അവർക്ക് ഒരു ഭവനമായി ഏദെൻ തോട്ടം കൊടുത്തു. ആ പേരിന്റെ അർത്ഥം “ഉല്ലാസത്തിന്റെ പറുദീസ” എന്നാണ്. എന്നാൽ പറുദീസ ആ ഒരു പ്രദേശത്തു മാത്രമായി പരിമിതപ്പെട്ടിരിക്കേണ്ടതല്ലായിരുന്നു. ദൈവം അവരോട് പറഞ്ഞു: “സന്താന പുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറയ്ക്കുകയും അതിനെ കീഴടക്കുകയും ചെയ്യുവിൻ.” (ഉല്പത്തി 1:28; 2:8, 9) ഇതിൽ പറുദീസയുടെ അതിരുകൾ ഭൂമിയുടെ അററങ്ങളോളം വ്യാപിപ്പിക്കുന്നത് ഉൾപ്പെടുമായിരുന്നു. ആദാമിന്റെയും ഹവ്വായുടെയും അനുസരണംകെട്ട ഗതി ആ ദിവ്യ പ്രസ്താവിതമായ ഉദ്ദേശ്യത്തിന് അന്തം വരുത്തിയില്ല. അത്തരം ഒരു ഭൗമിക പറുദീസയിൽ പാർക്കാനുളള അവസരം അവനുണ്ടാകുമെന്ന് യേശുക്രിസ്തു തന്റെ പാർശ്വത്തിൽ കിടന്നു മരിച്ച മനുഷ്യനോട് വാഗ്ദാനം ചെയ്തപ്പോൾ ഈ ഉദ്ദേശ്യത്തിൽ അവനു തന്നെയുളള വിശ്വാസം പ്രകടമാക്കി. (ലൂക്കോസ് 23:39-43) ഇതു എങ്ങനെ സംഭവിക്കും?
10. വെളിപ്പാട് 11:18 അനുസരിച്ച് പറുദീസയ്ക്കുളള എന്തു തടസ്സങ്ങൾ നീക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു?
10 വരാനിരിക്കുന്ന “മഹോപദ്രവത്തിൽ” ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിച്ചു’കൊണ്ട് തന്റെ വരാൻ പോകുന്ന ഭൗമിക പറുദീസയ്ക്കുളള സകല തടസ്സങ്ങളും ദൈവം നീക്കിക്കളയും. (വെളിപ്പാട് 11:18) അങ്ങനെ മാനുഷ ഗവൺമെൻറുകൾക്കു ഒരിക്കലും ചെയ്യാൻ കഴിയാഞ്ഞത് ദൈവം ചെയ്യും. തങ്ങളുടെ വ്യാപാരപരമായ അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി ഭൂമിയെ മലിനീകരിക്കുന്നവരും വിനാശകരമായ യുദ്ധങ്ങൾ നടത്തുന്നവരും ദൈവം പ്രദാനം ചെയ്തിരിക്കുന്ന സമൃദ്ധമായ അനുഗ്രഹങ്ങളോട് ആദരവില്ലാത്തതിനാൽ ഭൂമിയെ ദുരുപയോഗം ചെയ്യുന്നവരുമായ സകലരെയും അവൻ നീക്കിക്കളയും.
11. (എ) പറുദീസ ഭൂമിയിൽ പുനഃസ്ഥാപിക്കുന്നത് മാനുഷാനുഭവത്തിന് വിരുദ്ധമല്ലെന്ന് എന്തു ചരിത്രസംഭവം പ്രകടമാക്കുന്നു? (ബി) വാഗ്ദത്തം ചെയ്യപ്പെട്ട ഏത് അനുഗ്രഹത്തിലുളള വിശ്വാസത്തെ ഇതു ബലിഷ്ഠമാക്കുന്നു?
11 അന്നു ഭൂമി മുഴുവൻ മനോഹാരിതയാൽ പ്രഫുല്ലമാകും. അതിന്റെ വായുവിലേയ്ക്കും ജലത്തിലേയ്ക്കും കരയിലേയ്ക്കും പുതുമയും ശുദ്ധിയും കടന്നുവരും. പറുദീസയുടെ ഈ പുനഃസ്ഥിതീകരണം വിശ്വസിക്കാൻ കഴിയാത്തതോ മാനുഷാനുഭവത്തിന് വിരുദ്ധമോ അല്ല. അനേക നൂററാണ്ടുകൾക്ക് മുമ്പ് യിസ്രായേൽ ജനത ബാബിലോനിലെ അടിമത്തത്തിൽനിന്നു പുറത്തു വന്നപ്പോൾ യഹോവയാം ദൈവം അപ്പോൾ ശൂന്യമായ ഒരു വിജന പ്രദേശമായിരുന്ന അവരുടെ സ്വദേശത്ത് അവരെ പുനഃസ്ഥിതീകരിച്ചു. എന്നാൽ അവരുടെ മേലും അവരുടെ വേലമേലുമുളള ദൈവത്തിന്റെ അനുഗ്രഹം നിമിത്തം ‘അത് ഏദെൻ തോട്ടം പോലെ ആയിരിക്കുന്നു!’ എന്ന് ചുററുമുളള ജനങ്ങൾ ഉദ്ഘോഷിക്കാൻ തക്കവണ്ണം പെട്ടെന്നു തന്നെ ദേശം അത്ര സുന്ദരമായിത്തീർന്നു. വിശപ്പിന്റെയും ക്ഷാമത്തിന്റെയും സകല ഭീഷണിയെയും അകററിക്കൊണ്ട് അതു വളരെ ഫലഭൂയിഷ്ഠമായിത്തീർന്നു. (യെഹെസ്ക്കേൽ 36:29, 30, 35; യെശയ്യാവ് 35:1, 2; 55:13) ദൈവം അന്ന് ചെയ്തത് തന്റെ വാഗ്ദത്തങ്ങൾ നിവൃത്തിക്കാൻ ആഗോളാടിസ്ഥാനത്തിൽ ചെയ്യാനിരിക്കുന്നതിനെ ഒരു ചെറിയ തോതിൽ ദൃഷ്ടാന്തീകരിച്ചു. അന്ന് ജീവിച്ചിരിക്കാൻ യോഗ്യരായി എണ്ണപ്പെടുന്ന സകലരും പറുദീസയിലെ ദിവ്യദത്തമായ ജീവിതോല്ലാസങ്ങൾ ആസ്വദിക്കും.—സങ്കീർത്തനം 67:6, 7; യെശയ്യാവ് 25:6.
ദാരിദ്ര്യത്തിന്റെയും സാമ്പത്തികാടിമത്തത്തിന്റെയും അന്ത്യം
12. നമുക്ക് ജീവിതത്തിൽ യഥാർത്ഥ സന്തുഷ്ടി ഉണ്ടായിരിക്കുന്നതിന് സാമ്പത്തികവും ജോലി സംബന്ധിച്ചതുമായ ഏതവസ്ഥകൾക്ക് പരിഹാരം വരുത്തേണ്ടിയിരിക്കുന്നു?
12 ദാരിദ്ര്യവും ദേശീയ സമ്പദ് വ്യവസ്ഥയിൻ കീഴിലെ അടിമത്തവും ഭൂവ്യാപകമായി സർവ്വസാധാരണമാണ്. ദശലക്ഷക്കണക്കിനാളുകൾ കഷ്ടിച്ച് ജീവിതാവശ്യങ്ങൾ നേടാൻ വേണ്ടിമാത്രം അദ്ധ്വാനിക്കുകയോ ഒരു വലിയ യന്ത്രത്തിലെ വ്യക്തിത്വമില്ലാത്ത ഒരു പൽചക്രവെട്ടാക്കി ആളുകളെ മാററുന്ന വിരസമായ ജോലി ചെയ്യുകയോ ചെയ്യുന്നെങ്കിൽ വാസ്തവത്തിൽ പറുദീസ ആസ്വദിക്കാൻ കഴിയുകയില്ല.
13-15. (എ) ഈ കാര്യത്തിൽ മനുഷ്യനെ സംബന്ധിച്ചുളള ദൈവേഷ്ടമെന്താണെന്ന് നമുക്ക് കാണിച്ചു തരുന്ന ഒരു ചരിത്രപരമായ ദൃഷ്ടാന്തം നാം എവിടെ കണ്ടെത്തുന്നു? (ബി) ആ ക്രമീകരണം ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സുരക്ഷിതത്വത്തിനും ജീവിതാസ്വാദനത്തിനും സംഭാവന ചെയ്തതെങ്ങനെ?
13 ഈ കാര്യത്തിൽ മനുഷ്യനെ സംബന്ധിച്ചുളള ദൈവേഷ്ടം അവൻ പുരാതന യിസ്രായേലിൽ കാര്യങ്ങളെ നയിച്ച വിധത്തിൽ കാണപ്പെടുന്നു. അവിടെ ഓരോ കുടുംബത്തിനും പരമ്പരാഗതമായി ഭൂസ്വത്ത് ലഭിച്ചിരുന്നു. (ന്യായാധിപൻമാർ 2:6) ഇതു വിൽക്കപ്പെടാമായിരുന്നെങ്കിലും, കടത്തിൽ മുഴുകിയാൽ വ്യക്തികൾക്ക് തങ്ങളെത്തന്നെ അടിമത്തത്തിലേയ്ക്ക് വിൽക്കുകപോലും ചെയ്യാമായിരുന്നെങ്കിലും, അപ്പോഴും അധികം ഭൂമി ഒരാളുടെ കയ്യിൽ വരാതിരിക്കുന്നതിന്, അല്ലെങ്കിൽ ജനങ്ങളുടെ ദീർഘകാല അടിമത്തത്തിനെതിരെ സൂക്ഷിക്കുന്നതിന് യഹോവ കരുതലുകൾ ചെയ്തു. എങ്ങനെ?
14 അവൻ തന്റെ ജനത്തിന് കൊടുത്ത ന്യായപ്രമാണത്തിലെ സാമ്പത്തിക വ്യവസ്ഥകൾ മുഖേന. അടിമത്തത്തിന്റെ ഏഴാം വർഷം ഒരു ‘വിമോചന വർഷം’ ആയിരുന്നു. അന്ന് ഇപ്രകാരം അടിമത്തത്തിലിരുന്ന ഏതു യിസ്രായേല്യനും സ്വതന്ത്രനാക്കപ്പെടേണ്ടിയിരുന്നു. കൂടാതെ ഓരോ അൻപതാം വർഷവും മുഴുജനതക്കും “ഒരു യോബേൽ” വർഷമായിരുന്നു. ദേശത്തെ സകല നിവാസികൾക്കും “സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടിയിരുന്ന” വർഷം തന്നെ. (ആവർത്തനം 15:1-9; ലേവ്യപുസ്തകം 25:10) അന്ന്, വില്ക്കപ്പെട്ടിരുന്ന ഏതു പരമ്പരാഗത ഭൂസ്വത്തും അതിന്റെ ആദ്യ ഉടമസ്ഥന് തിരിച്ചു കൊടുക്കപ്പെട്ടു. ഏഴുവർഷം കഴിഞ്ഞിരുന്നില്ലെങ്കിലും അന്ന് അടിമത്തത്തിലിരുന്ന എല്ലാവരും വിട്ടയക്കപ്പെട്ടു. അതു സന്തുഷ്ടമായ കുടുംബ പുനർസംയോജനത്തിന്റെ ഒരു ഉല്ലാസകരമായ സമയവും സാമ്പത്തികമായി ജീവിതത്തിന്റെ ഒരു പുതിയ തുടക്കവുമായിരുന്നു. ഇപ്രകാരം യാതൊരു ഭൂസ്വത്തും എക്കാലത്തേക്കുമായി വിൽക്കാൻ പാടില്ലായിരുന്നു. അതിന്റെ വില്പന ഫലത്തിൽ, ഏററം താമസിച്ചാൽ യോബേൽ വർഷത്തിൽ അവസാനിക്കുന്ന ഒരു ‘ഒററി’മാത്രമായിരുന്നു.—ലേവ്യപുസ്തകം 25:8-24.
15 ഇതെല്ലാം ആ ജനതയുടെ സാമ്പത്തിക സ്ഥിരതയ്ക്കും ഓരോ കുടുംബത്തിന്റെയും സുരക്ഷിതത്വത്തിനും സമാധാനത്തിനും സംഭാവന ചെയ്തു. ഈ നിയമങ്ങൾ അനുസരിച്ചപ്പോൾ അത്യന്തം ധനികരും അത്യന്തം ദരിദ്രരും അടുത്തു സ്ഥിതിചെയ്യുന്നതായി ഇന്ന് അനേകം രാജ്യങ്ങളിൽ നാം കാണുന്ന സങ്കടകരമായ അവസ്ഥയിലേക്ക് നിപതിക്കുന്നതിൽ നിന്ന് അത് ആ ജനതയെ കാത്തു സൂക്ഷിച്ചു. വ്യക്തികൾക്ക് ലഭിച്ച പ്രയോജനങ്ങൾ ജനതയെ ശക്തീകരിച്ചു, എന്തുകൊണ്ടെന്നാൽ ദുഷിച്ച സാമ്പത്തികാവസ്ഥകളാൽ ആരും താണ പദവിയുളളവരോ ഞെരുക്കപ്പെടുന്നവരോ ആയിരിക്കേണ്ടതില്ലായിരുന്നു. ശലോമോൻ രാജാവിന്റെ വാഴ്ചക്കാലത്ത് റിപ്പോർട്ടു ചെയ്യപ്പെട്ട പ്രകാരം: “യഹൂദയും യിസ്രായേലും സുരക്ഷിതത്വത്തിൽ തുടർന്നു വസിച്ചു, ഓരോരുത്തരും അവനവന്റെ സ്വന്തം മുന്തിരി വളളിയിൻ കീഴിലും അവനവന്റെ സ്വന്തം അത്തിവൃക്ഷത്തിൻ കീഴിലും തന്നെ.” (1 രാജാക്കൻമാർ 4:25) ഇന്ന് അനേകമാളുകൾക്കും യഥാർത്ഥത്തിൽ തങ്ങളുടെ പ്രാപ്തികൾ ഉപയോഗിക്കുന്നതിനോ മുൻകൈ എടുക്കുന്നതിനോ കഴിയുന്നില്ല, എന്തുകൊണ്ടെന്നാൽ അവർ ഏതാനും വ്യക്തികളുടെയോ അല്ലെങ്കിൽ ഒരു വ്യക്തിയുടെ പോലുമോ ഇച്ഛകൾക്ക് സേവ ചെയ്യാൻ അവരെ നിർബ്ബന്ധിക്കുന്ന സാമ്പത്തിക വ്യവസ്ഥിതിയിൽ കുരുക്കിലാക്കപ്പെട്ടിരിക്കുകയാണ്. ദൈവത്തിന്റെ നിയമത്തിൻ കീഴിൽ പരിശ്രമശീലമുളള വ്യക്തി എല്ലാവരുടെയും ക്ഷേമത്തിനും ആസ്വാദനത്തിനും വേണ്ടി തന്റെ പ്രാപ്തികൾ സംഭാവന ചെയ്യാൻ സഹായിക്കപ്പെട്ടു. ഇതു ദൈവത്തിന്റെ നൂതനക്രമത്തിൽ ജീവൻ പ്രാപിക്കുന്നവർ ആസ്വദിക്കുന്ന, ഒരുവന്റെ വ്യക്തിത്വമൂല്യം സംബന്ധിച്ച ബോധത്തിന്റെയും മാന്യതയുടെയും സൂചന നൽകുന്നു.
16. ജീവിതാവസ്ഥകളും ഒരുവന്റെ സാമ്പത്തിക നിലയും സംബന്ധിച്ച് ദൈവരാജ്യം അതിന്റെ പ്രജകൾക്കെല്ലാം എന്തു പ്രദാനം ചെയ്യും?
16 മീഖാ 4:3,4-ലെ പ്രവചനത്തിന് ഭൂവ്യാപകമായി അത്ഭുതകരമായ ഒരു നിവൃത്തിയുണ്ടാകും. ദൈവത്തിന്റെ നീതിയുളള ഭരണത്തിൻ കീഴിൽ വസിക്കുന്ന നീതിസ്നേഹികളായ ആളുകൾ “ഓരോരുത്തരും അവനവന്റെ മുന്തിരി വളളിയിൻകീഴിലും അവനവന്റെ അത്തിവൃക്ഷത്തിൻ കീഴിലും ഇരിക്കും. അവരെ വിറപ്പിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല. എന്തുകൊണ്ടെന്നാൽ സൈന്യങ്ങളുടെ യഹോവയുടെ വായ് അതു പ്രസ്താവിച്ചിരിക്കുന്നു.” ദൈവരാജ്യത്തിലെ പ്രജകളിലാരും വൃത്തികെട്ട ചേരിപ്രദേശങ്ങളിലോ തിങ്ങിനിറഞ്ഞ ഭവനങ്ങളിലോ വസിക്കുകയില്ല. അവർക്ക് സ്വന്തം സ്ഥലവും ഭവനവും ഉണ്ടായിരിക്കും. (യെശയ്യാവ് 65:21, 22) ‘സൗമ്യതയുളളവർ ഭൂമിയെ അവകാശമാക്കുമെന്ന്’ രാജാവായ യേശുക്രിസ്തു ദീർഘനാൾ മുമ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് നിവൃത്തിക്കുന്നതിൽ ശ്രദ്ധിക്കുന്നതിന് അവന് ‘സ്വർഗ്ഗത്തിലും ഭൂമിയിലുമുളള സകല അധികാരവുമുണ്ട്.’—മത്തായി 5:5; 28:18.
നിലനിൽക്കുന്ന ആരോഗ്യവും ജീവനും
17-19. (എ) നല്ല ആരോഗ്യവും ദീർഘായുസ്സും മനുഷ്യവർഗ്ഗത്തിന്റെ സ്വാഭാവിക അഭിലാഷങ്ങളാണെന്ന് എന്തു പ്രകടമാക്കുന്നു? (ബി) മാനുഷ ജീവനെ സംബന്ധിച്ചും സസ്യങ്ങളെ സംബന്ധിച്ചുമുളള എന്തു വസ്തുത മമനുഷ്യന്റെ ഹ്രസ്വമായ ആയുസ്സ് വിചിത്രമായി തോന്നാനിടയാക്കുന്നു? (സി) മനുഷ്യൻ എന്നേയ്ക്കും ജീവിക്കാൻ രൂപകല്പന ചെയ്യപ്പെട്ടിരുന്നുവെന്നു വിശ്വസിക്കുന്നത് വളരെ യുക്തിസഹമാണെന്ന് പ്രകടമാക്കുന്ന എന്ത് മാനുഷ മസ്തിഷ്ക്കം സംബന്ധിച്ചുണ്ട്?
17 എന്നിരുന്നാലും രോഗവും വാർദ്ധക്യവും മരണവും ഭാവിയെ മ്ലാനമാക്കുന്നിടത്തോളം കാലം വളരെ മെച്ചപ്പെട്ട ഈ അവസ്ഥകൾക്കൊന്നും ജീവിതത്തെ യഥാർത്ഥത്തിൽ സമാധാനപൂർണ്ണവും സുരക്ഷിതവുമാക്കാൻ കഴിയുകയില്ല. ദുഃഖം കൈവരുത്തുന്ന ഈ കാര്യങ്ങളിൽ നിന്നുളള ആശ്വാസത്തിനായി പ്രത്യാശിക്കുന്നത് യുക്തിരഹിതമോ മാനുഷാനുഭവത്തിന് വിരുദ്ധമോ ആണോ? ഇത് ആഗ്രഹിക്കുക എന്നത് തീർച്ചയായും മാനുഷ സ്വഭാവത്തിന് വിരുദ്ധമല്ല, എന്തുകൊണ്ടെന്നാൽ ഇതു നേടാൻ വേണ്ടി മനുഷ്യർ ആയുഷ്ക്കാലങ്ങളും കണക്കില്ലാതെ പണവും ചെലവഴിച്ചിട്ടുണ്ട്.
18 അതുകൊണ്ട് നിലനിൽക്കുന്ന ആരോഗ്യത്തിന്റെയും ജീവന്റെയും പ്രത്യാശ യുക്തിരഹിതമല്ല. വാസ്തവത്തിൽ യുക്തിരഹിതമായിരിക്കുന്നത് ഇതാണ്: വിലപ്പെട്ട കാര്യങ്ങൾ ചെയ്യാൻ തക്ക അറിവും പരിചയവും പ്രാപ്തിയും ഉണ്ടായിരിക്കാൻ തുടങ്ങുന്ന പ്രായത്തിലെത്തുമ്പോൾ അവർ വാർദ്ധക്യം പ്രാപിക്കാൻ തുടങ്ങുകയും ക്രമത്തിൽ മരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ആയിരക്കണക്കിന് വർഷങ്ങൾ ജീവിക്കുന്ന വൃക്ഷങ്ങളുണ്ട്! ദൈവത്തിന്റെ പ്രതിഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ബുദ്ധിശക്തിയില്ലാത്ത ചില സസ്യങ്ങൾ ജീവിക്കുന്ന കാലത്തിന്റെ ഒരു അംശംമാത്രം ജീവിക്കുന്നതെന്തുകൊണ്ട്? യുക്ത്യാനുസരണം അവൻ അതിലും വളരെ വളരെ ദീർഘമായി ജീവിക്കേണ്ടതല്ലേ?
19 വാർദ്ധക്യം പ്രാപിക്കലിനെപ്പററി പഠിക്കുന്ന വിദഗ്ദ്ധൻമാർക്ക് ആ പ്രക്രിയ ഇപ്പോഴും അധികമായി ഒരു മർമ്മമാണ്. മനുഷ്യ മസ്തിഷ്ക്കം ഫലത്തിൽ അതിരില്ലാത്ത അളവിൽ വിവരങ്ങൾ ഉൾക്കൊളളാൻ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നുവെന്ന വസ്തുതയും ദുർജ്ഞേയമാണ്. ഒരു ശാസ്ത്ര എഴുത്തുകാരൻ പറഞ്ഞപ്രകാരം, തലച്ചോറ് “മനുഷ്യൻ അതിൽ കയററാനിടയുളള പഠിപ്പിന്റെയും ഓർമ്മയുടെയും ഏതു ഭാരവും—ആ അളവിന്റെ നൂറുകോടി മടങ്ങു—കൈകാര്യം ചെയ്യാൻ തികച്ചും പ്രാപ്തമാണ്.”55 അതിന്റെ അർത്ഥം നിങ്ങളുടെ തലച്ചോറിന് എഴുപതോ എൺപതോ വർഷത്തെ ഒരു ആയുഷ്ക്കാലത്ത് നിങ്ങൾ അതിൽ കയററിയേക്കാവുന്ന ഏതു ഭാരവും മാത്രമല്ല അതിന്റെ നൂറു കോടി ഇരട്ടിയും കൂടെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുണ്ടെന്നാണ്! മനുഷ്യന് ഇത്രയധികം വിജ്ഞാന ദാഹം, കാര്യങ്ങൾ ചെയ്യാൻ പഠിക്കാനും ചെയ്യാനും ഇത്രയധികം ആഗ്രഹമുളളത് അതിശയമല്ല. എന്നാൽ അവന്റെ ജീവന്റെ ഹ്രസ്വത അവന് തടസ്സം സൃഷ്ടിക്കുന്നു. മാനുഷ മസ്തിഷ്ക്കത്തിന് അതിഗംഭീരമായ ഈ പ്രാപ്തിയുണ്ടായിരിക്കുകയും എന്നാൽ അത് സാദ്ധ്യതയിൽ ഒരു നേരിയ അംശത്തിൽ കൂടുതൽ ഉപയോഗിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് യുക്തിസഹമാണോ? യഹോവയാം ദൈവം ഭൂമിയിൽ എന്നേയ്ക്കും ജീവിക്കാൻവേണ്ടി മനുഷ്യനു രൂപകല്പന ചെയ്യുകയും ആ ഉദ്ദേശ്യത്തിൽ ശ്ലാഘനീയമാംവണ്ണം അനുയോജ്യമായ ഒരു മസ്തിഷ്ക്കം പ്രദാനം ചെയ്യുകയും ചെയ്തു എന്ന് ബൈബിൾ നിഗമനം ചെയ്യുന്നതുപോലെ നിഗമനം ചെയ്യുന്നതായിരിക്കില്ലേ കൂടുതൽ യുക്തിസഹം?
20. മരണം ഉൾപ്പെടെയുളള പാപത്തിന്റെ ഫലങ്ങൾ സംബന്ധിച്ച് ദൈവം മനുഷ്യവർഗ്ഗത്തിനുവേണ്ടി എന്തു ചെയ്യുമെന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ടെന്ന് ബൈബിൾ പറയുന്നു?
20 ആദിയിൽ മനുഷ്യന് എന്നേക്കും ജീവിക്കുന്നതിനുളള അവസരമുണ്ടായിരുന്നെന്നും മത്സരം മൂലം അതു നഷ്ടമാക്കിയെന്നും ബൈബിൾ പ്രകടമാക്കുന്നു: “ഏകമനുഷ്യനാൽ [ആദാം] പാപവും പാപത്താൽ മരണവും ലോകത്തിലേക്കു പ്രവേശിച്ചു, ഇപ്രകാരം സകല മനുഷ്യരും പാപം ചെയ്തിരുന്നതിനാൽ മരണം സകലരിലേക്കും വ്യാപിച്ചു.” (റോമർ 5:12) എന്നാൽ പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസയിൽ “മേലാൽ മരണമുണ്ടായിരിക്കുകയില്ല, വിലാപമോ നിലവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല” എന്നുളള ദൈവത്തിന്റെ വാഗ്ദാനവും ബൈബിളിൽ അടങ്ങിയിരിക്കുന്നു. (വെളിപ്പാട് 21:3, 4; 7:16, 17 താരതമ്യപ്പെടുത്തുക.) പാപത്തിന്റെ ഫലങ്ങളിൽനിന്ന് വിമുക്തമായ നിത്യജീവനാണ് മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യമെന്ന് അതു പ്രസ്താവിക്കുന്നു. (റോമർ 5:21; 6:23) ഇതിൽപരമായി, ദൈവത്തിന്റെ നൂതനക്രമത്തിലെ അനുഗ്രഹങ്ങൾ കഴിഞ്ഞകാലത്ത് മരിച്ചുപോയിട്ടുളള കോടിക്കണക്കിനാളുകൾക്കു കൂടി തുറന്നു കൊടുക്കപ്പെടുമെന്ന് അതു വാഗ്ദാനം ചെയ്യുന്നു. എങ്ങനെ? മനുഷ്യവർഗ്ഗത്തിന്റെ പൊതുശവക്കുഴി ഒഴിച്ചെടുക്കുന്ന ഒരു പുനരുത്ഥാനത്താൽ. യേശു ഉറപ്പോടെ മുൻകൂട്ടിപ്പറഞ്ഞു: “സ്മാരകകല്ലറകളിലുളള എല്ലാവരും അവന്റെ ശബ്ദം കേൾക്കുകയും പുറത്തുവരികയും ചെയ്യുന്ന നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.
21, 22. പൂർണ്ണാരോഗ്യത്തിലേയ്ക്കുളള പുനഃസ്ഥിതീകരണത്തിന്റെ പ്രതീക്ഷ പ്രത്യാശിക്കാൻ കഴിയാത്തവണ്ണം വളരെയധികമല്ലാത്തതെന്തുകൊണ്ട്?
21 വൈദ്യശാസ്ത്രത്തിന് ഇന്ന് “സിദ്ധൗഷധങ്ങൾ” ഉല്പാദിപ്പിക്കുകയും ഏതാനും വർഷങ്ങൾക്കു മുമ്പ് പോലും അവിശ്വസനീയമെന്നു തോന്നിയിരുന്ന അതിവിദഗ്ദ്ധമായ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്യാൻ കഴിയുന്നു. മമനുഷ്യന്റെ സ്രഷ്ടാവിന് സൗഖ്യമാക്കലിന്റെ ഇതിലും അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിനെ നാം സംശയിക്കണമോ? തീർച്ചയായും സ്രഷ്ടാവിന് നീതിഹൃദയമുളള ആളുകളെ, വാർദ്ധക്യത്തിന്റെ പ്രക്രിയയെ തിരിച്ചുവിട്ടുകൊണ്ടു പോലും സ്ഫുരിക്കുന്ന ആരോഗ്യത്തിലേക്കു പുനഃസ്ഥിതീകരിക്കാൻ കഴിയും. മരുന്നുകളോ ശസ്ത്രക്രിയയോ കൃത്രിമാവയവങ്ങളോ കൂടാതെ തന്നെ അവനിതു ചെയ്യാൻ കഴിയും. അത്തരം അനുഗ്രഹങ്ങൾ പ്രത്യാശിക്കാൻ കഴിയാവുന്നതിലേറെയല്ല എന്നുളളതിന് ദൈവം പരിഗണനാപൂർവ്വം തെളിവു നൽകിയിട്ടുണ്ട്.
22 ഭൂമിയിലായിരുന്നപ്പോൾ സൗഖ്യമാക്കലിന്റെ വീര്യപ്രവൃത്തികൾ ചെയ്യാൻ ദൈവം അവന്റെ പുത്രനെ ശക്തീകരിച്ചു. യാതൊരു ദൗർബ്ബല്യവും ന്യൂനതയും അല്ലെങ്കിൽ രോഗവും സൗഖ്യമാക്കലിനുളള ദൈവത്തിന്റെ ശക്തിക്കതീതമല്ലെന്ന് ഈ പ്രവൃത്തികൾ നമുക്കുറപ്പു നൽകുന്നു. കുഷ്ഠം നിറഞ്ഞ മാംസത്തോടുകൂടിയ ഒരു മനുഷ്യൻ, തന്നെ സൗഖ്യമാക്കാൻ യേശുവിനോട് അപേക്ഷിച്ചപ്പോൾ, യേശു സഹതാപപൂർവ്വം ആ മനുഷ്യനെ തൊട്ടുകൊണ്ട് “ശുദ്ധനാകുക” എന്നു പറഞ്ഞു. ചരിത്രരേഖ പറയുന്നതനുസരിച്ച് “ഉടൻ തന്നെ അവന്റെ കുഷ്ഠം ശുദ്ധമായി.” (മത്തായി 8:2, 3) ചരിത്രകാരനായ മത്തായി റിപ്പോർട്ടു ചെയ്യുന്ന പ്രകാരം യേശു ഇത്തരം കാര്യങ്ങൾ അനേകം സാക്ഷികളുടെ മുമ്പാകെ വച്ച് ചെയ്തു. “വലിയ ജനക്കൂട്ടങ്ങൾ, മുടന്തരും അംഗഹീനരും കുരുടരും ഊമരുമായ ആളുകളോടും മററുതരത്തിലുളള അനേകരോടുംകൂടെ അവനെ സമീപിച്ചു, അവർ അവരെ അവന്റെ പാദത്തിങ്കൽ കൊണ്ടുവന്നിട്ടു; അവൻ അവരെ സൗഖ്യമാക്കി; തന്നിമിത്തം ജനക്കൂട്ടം അത്ഭുതപ്പെട്ടു . . . അവർ യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.” (മത്തായി 15:30, 31) അത്തരം സൗഖ്യമാക്കലുകളെക്കുറിച്ചുളള ചരിത്രപരമായ റിപ്പോർട്ടുകൾ എത്ര വസ്തുനിഷ്ടവും യഥാർത്ഥജീവിതത്തോട് പൊരുത്തത്തിലുമാണ് എന്ന് കാണുന്നതിന് നിങ്ങൾതന്നെ യോഹന്നാൻ 9:1-21 വരെയുളള വിവരണം വായിക്കുക. ഈ സംഭവങ്ങളുടെ സത്യത ഒരു ഡോക്ടർ, വൈദ്യനായ ലൂക്കോസ് ഉൾപ്പെടെ അനേകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.—മർക്കോസ് 7:32-37; ലൂക്കോസ് 5:12-14; 17-25; 6:6-11; കൊലോസ്യർ 4:14.
23, 24. ദൈവരാജ്യത്തിൻ കീഴിൽ മരിച്ചവർ ജീവനിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നത് യുക്തിരഹിതമല്ലാത്തതെന്തുകൊണ്ട്?
23 ഇതുപോലുളള കാരണങ്ങളാൽ മരിച്ചവരുടെ “ഒരു പുനരുത്ഥാനം ഉണ്ടാകാൻ പോകുന്നു”വെന്ന ബൈബിൾ വാഗ്ദത്തത്തെ വിശ്വസിക്കാവുന്നതിലപ്പുറമായി നാം വീക്ഷിക്കേണ്ടതില്ല. (പ്രവൃത്തികൾ 24:15) മരണത്തിനു വർഷങ്ങൾക്ക് ശേഷവും ഒരു വ്യക്തിയുടെ ശബ്ദവും ആകാരവും പ്രവൃത്തികളും ഒരു ഫിലിമിൽനിന്നോ വീഡിയോ ടെയ്പ്പിൽ നിന്നോ പുനരുല്പ്പാദിപ്പിക്കാൻ കഴിയും. മമനുഷ്യന്റെ കൃത്യമായ അണുക തൻമാത്രാഘടന അറിയാവുന്ന മമനുഷ്യന്റെ സ്രഷ്ടാവിന് ഇതിലും വളരെയധികം ചെയ്യാൻ കഴിയേണ്ടതല്ലേ? മനുഷ്യ നിർമ്മിത കംപ്യൂട്ടറുകൾക്ക് അക്ഷരീയമായി കോടിക്കണക്കിന് വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കഴിയുന്നു. എന്നാൽ ശതകോടിക്കണക്കിന് നക്ഷത്രങ്ങൾ വീതമുളള, ശതകോടിക്കണക്കിന് നക്ഷത്ര വ്യൂഹങ്ങളുളള ഈ ഭയജനകമായ പ്രപഞ്ചത്തെ ദൈവമാണ് സൃഷ്ടിച്ചത്. അതെല്ലാം കൂടി ലക്ഷം കോടിയോ ആയിരം ലക്ഷം കോടിയോ അതിലധികമോ ആകാം! എങ്കിലും സങ്കീർത്തനം 147:4 പറയുന്നു: “അവൻ നക്ഷത്രങ്ങളുടെ സംഖ്യ എണ്ണുന്നു അവയെയെല്ലാം അവൻ പേർ ചൊല്ലി വിളിക്കുന്നു!” തീർച്ചയായും ഇത്ര ഭയങ്കരമായ ഓർമ്മശക്തിയുളള ദൈവത്തിന് ആളുകളെ പുനരുത്ഥാനത്തിലേക്കു വരുത്തുന്നതിന് അവരുടെ വ്യക്തിത്വങ്ങൾ ഓർമ്മയിൽ വയ്ക്കുന്നത് ലളിതമായ ഒരു സംഗതിയായിരിക്കും.—ഇയ്യോബ് 14:13.
24 വീണ്ടും ഇത്ര അത്ഭുതകരമായ പ്രത്യാശയിലുളള നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കുന്നതിന് യഹോവ ചരിത്രപരമായ ദൃഷ്ടാന്തങ്ങൾ നൽകിയിരിക്കുന്നു. തന്റെ പുത്രന്റെ നീതിയുളള ഭരണകാലത്ത് അവൻ വമ്പിച്ച തോതിൽ ചെയ്യാനിരിക്കുന്നത് ഒരു ചെറിയ തോതിൽ പ്രകടിപ്പിച്ചു കാണിക്കുന്നതിന് അവൻ തന്റെ പുത്രന് ശക്തി നൽകി. മിക്കപ്പോഴും കാണികളുടെ കൺമുമ്പിൽ വച്ച് യേശു മരിച്ച പലരേയും ഉയിർപ്പിച്ചു. യെരൂശലേമിനടുത്തു വച്ച് അവൻ ഉയിർപ്പിച്ച ലാസർ എന്ന മനുഷ്യൻ, അവന്റെ ശരീരം ദ്രവിച്ചു തുടങ്ങാൻ തക്കവണ്ണം ദീർഘമായിപ്പോലും മരിച്ചവനായിരുന്നു. തീർച്ചയായും പുനരുത്ഥാന പ്രത്യാശയ്ക്കു ഒരു ഉറച്ച അടിസ്ഥാനമുണ്ട്.—ലൂക്കോസ് 7:11-17; 8:40-42, 49-56; യോഹന്നാൻ 11:38-44.
അത്ര വലിയ ജനസംഖ്യയെ ഉൾക്കൊളളാനുളള ഭൂമിയുടെ പ്രാപ്തി
25, 26. മരിച്ചവർ ഉയിർപ്പിക്കപ്പെടുമ്പോൾ ജീവിക്കാൻ എല്ലാവർക്കും എവിടെ ഇടമുണ്ടായിരിക്കും?
25 മരിച്ചവരുടെ പുനരുത്ഥാനം മൂലം ഉണ്ടാകുന്ന അത്രവലിയ ജനസംഖ്യക്കു സുഖകരമായി ജീവിക്കുന്നതിനുളള സ്ഥലം പ്രദാനം ചെയ്യാൻ ഈ ഗ്രഹത്തിനു കഴിയുമോ? 1,800-കളുടെ തുടക്കത്തിൽ ഭൂമിയുടെ ജനസംഖ്യ 100 കോടിയിലെത്താൻ 5,000 വർഷം വേണ്ടിവന്നു. ഇന്ന് അത് ഏതാണ്ട് 500 കോടിയോളം വരും.
26 അതുകൊണ്ട് ഇന്ന് ജീവിച്ചിരിക്കുന്നവർ എക്കാലത്തുമായി ഇവിടെ ജീവിച്ചിട്ടുളള ആളുകളുടെ വലിയ ഒരു ഭാഗം വരും. മാനുഷ ചരിത്രത്തിലെല്ലാമായി ജീവിച്ചിട്ടുളളവരുടെ സംഖ്യ 1,500 കോടി വരുമെന്നു ചിലർ കണക്കാക്കിയിരിക്കുന്നു. ഭൂമിയുടെ കരപ്രദേശം 3,600 കോടിയിലധികം ഏക്കറുകളാണ് (1,500 കോടി ഹെക്ടർ). അതു ഓരോ ആളിനും 2 ഏക്കറിലധികം (1 ഹെക്ടർ) ഉണ്ടായിരിക്കാൻ അനുവദിക്കും. ഇതു ഭക്ഷ്യോല്പാദനത്തിനുളള സ്ഥലം നൽകുമെന്നു മാത്രമല്ല, പറുദീസായിൽ അനാവശ്യമായ ഞെരുക്കം കൂടാതെ വനങ്ങളും പർവ്വതങ്ങളും മററു സുന്ദരമായ ഭൂപ്രദേശങ്ങളും ഉണ്ടായിരിക്കാൻ അനുവദിക്കുകയും ചെയ്യും. കൂടാതെ ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാവരും അതിജീവിച്ച് ആ നൂതനക്രമത്തിൽ ജീവിക്കുകയില്ലെന്ന് ബൈബിൾ പ്രകടമാക്കുന്നു. വാസ്തവമായും യേശു ഇങ്ങനെ പറഞ്ഞു: “നാശത്തിലേയ്ക്കു നയിക്കുന്ന വഴി വീതിയുളളതും വിശാലവും അതിലൂടെ പോകുന്നവർ അനേകരും ആകുന്നു.” ലോകനാശം വരുമ്പോൾ യഹോവയുടെ ഇഷ്ടം ചെയ്യാത്തവർ “നിത്യഛേദനത്തിലേക്കു പോകേണ്ടതാണെന്നും അവൻ കുറിക്കൊണ്ടു.”—മത്തായി 7:13; 25:46.
27. ആ ആളുകൾക്കെല്ലാംവേണ്ടി ആവശ്യമായ ആഹാരം ഉല്പാദിപ്പിക്കാൻ ഭൂമിക്കു കഴിയുമോ?
27 എന്നാൽ ഭൂമിക്ക് ഇത്രയധികം ആളുകൾക്ക് ആവശ്യമായ ഭക്ഷണം ഉല്പാദിപ്പിക്കാൻ കഴിയുമോ? ഇപ്പോഴത്തെ സാഹചര്യങ്ങളിൽപോലും അതിനു കഴിയും എന്നാണ് ശാസ്ത്രജ്ഞൻമാർ അവകാശപ്പെടുന്നത്. ഒരു റെറാറൊന്റോ സ്ററാർ റിപ്പോർട്ട് ഇപ്രകാരം കുറിക്കൊണ്ടു: “ഐക്യരാഷ്ട്രങ്ങളുടെ ഭക്ത്യ കാർഷിക സംഘടന (FAO) പറയുന്നതനുസരിച്ച് ആഗോളവ്യാപകമായി ഇപ്പോൾതന്നെ ഭൂമിയിലുളള ഓരോരുത്തർക്കും പ്രതിദിനം 3,000 കലോറി ലഭിക്കാൻ വേണ്ടത്ര ഭക്ഷ്യധാന്യങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. അത് . . . സ്വീകാര്യമായ ഏററം കുറഞ്ഞ അളവിനേക്കാൾ 50 ശതമാനം കൂടുതലാണ്.”56 ഭാവിയെ സംബന്ധിച്ചാണെങ്കിൽ, ഇന്നത്തെ അവസ്ഥകളിൽപോലും ഇന്നത്തെ ലോകജനസംഖ്യയുടെ ഇരട്ടി ആളുകളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ മാത്രം ഭക്ഷണം ഉല്പാദിപ്പിക്കാൻ കഴിയും എന്ന് അത് വിശദീകരിച്ചു. കൂടാതെ ഭൂമിയുടെ കാർഷികോല്പാദന പ്രാപ്തി ഉചിതമായി ഉപയോഗിക്കാൻ തക്കവണ്ണം യഹോവ തന്റെ ജനത്തെ നയിക്കുമെന്ന് നാം ഓർമ്മിക്കേണ്ടതുണ്ട്, കാരണം സങ്കീർത്തനം 72:16 നമുക്കിങ്ങനെ ഉറപ്പുനൽകുന്നു: “ഭൂമിയിൽ ധാന്യസമൃദ്ധിയുണ്ടായിരിക്കും, പർവ്വതങ്ങളുടെ മുകളിൽ ഒരു കവിഞ്ഞൊഴുക്കുണ്ടാകും.”
28. ആളുകൾ എന്നേക്കും ജീവിക്കുമ്പോൾ കാലക്രമത്തിൽ ഭൂമിയിൽ അമിതമായ ജനപ്പെരുപ്പം ഉണ്ടാകുന്നതിന്റെ അപകടം ഇല്ലാത്തതെന്തുകൊണ്ട്?
28 ആദ്യ മാനുഷജോടിയോട് ആദിയിൽ പ്രസ്താവിക്കപ്പെട്ടപ്രകാരം ദൈവോദ്ദേശ്യം എന്താണെന്ന് നാം കുറിക്കൊളേളണ്ടതുണ്ട്. ഏദെന്റെ അതിരുകൾ ഭൂമിയുടെ അതിവിദൂര ഭാഗങ്ങളിലേക്കു നീട്ടിക്കൊണ്ട് “അവർ ഭൂമിയെ നിറയ്ക്കുകയും അതിനെ കീഴടക്കുകയും” ചെയ്യണമായിരുന്നു. (ഉല്പത്തി 1:28) വ്യക്തമായും ഇതിന്റെ അർത്ഥം ഭൂമിയെ അമിതമായി ആളുകളെക്കൊണ്ട് നിറയ്ക്കാതെ അതിനെ സുഖകരമായ അളവിൽ നിറയ്ക്കണമെന്നായിരുന്നു. മമനുഷ്യന്റെ ആദിമ ഉദ്യാന ഭവനത്തിന്റെ മാതൃക പ്രകാരം ‘കീഴടക്കപ്പെട്ട’ ഭൂമി ഒരു ആഗോള ഉദ്യാനഭവനമായിത്തീരുന്നതിന് അത് അപ്പോൾ അനുവദിക്കുമായിരുന്നു. അതുകൊണ്ട്, ദൈവത്തിന്റെ തക്ക സമയത്തും വിധത്തിലും ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കപ്പെടുമായിരുന്നെന്ന് ഈ ദിവ്യ കല്പന സൂചിപ്പിക്കുന്നു.
നിലനിൽക്കുന്ന സന്തുഷ്ടിക്ക് ഒരു ഉറച്ച അടിസ്ഥാനം
29. മററാളുകളോടുളള ബന്ധങ്ങൾക്ക് ഒരു വ്യക്തിയുടെ സന്തുഷ്ടിയിൻമേൽ എന്തു ഫലമുണ്ട്?
29 എന്നിരുന്നാലും സുന്ദരമായ ചുററുപാടുകളോ ഭൗതികാഭിവൃദ്ധിയോ ഉല്ലാസകരമായ ജോലിയോ നല്ല ആരോഗ്യമോ പോലും നിങ്ങളുടെ നിലനിൽക്കുന്ന സന്തുഷ്ടിക്ക് ഉറപ്പു നൽകുന്നില്ല. ഇന്ന് അനേകർക്കും ഈ കാര്യങ്ങളെല്ലാമുണ്ട്. എന്നിട്ടും അവർ അസന്തുഷ്ടരാണ്. എന്തുകൊണ്ട്? സ്വാർത്ഥരോ വഴക്കാളികളോ കപട ഭക്തരോ പക നിറഞ്ഞവരോ ആയി തങ്ങൾക്കു ചുററുമുളള ആളുകൾ നിമിത്തം. ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലെ സന്തുഷ്ടി ഒരു വലിയ അളവിൽ ഭൂവിസ്തൃതമായി ആളുകളുടെ മനോഭാവത്തിൽ ഉണ്ടാകുന്ന മാററത്താലായിരിക്കും വരിക. ദൈവത്തോടുളള അവരുടെ സ്നേഹവും ആദരവും അവന്റെ ഉദ്ദേശ്യങ്ങൾ നിറവേററാനുളള അവരുടെ ആഗ്രഹവും ആത്മീയ ക്ഷേമം കൈവരുത്തും. അത് ഇല്ലാതെ ഭൗതിക ക്ഷേമം അതൃപ്തികരവും ശൂന്യവുമായിത്തീരുന്നു.
30. ദൈവത്തിന്റെ നൂതനക്രമത്തിൽ ജീവിക്കുന്നവർ മററുളളവരുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും സംഭാവന ചെയ്യുന്നവർ മാത്രമായിരിക്കും എന്ന് നമുക്കെങ്ങനെ അറിയാം?
30 അതെ, ദയയും താഴ്മയും സൗഹൃദവുമുളളവരോടുകൂടി—നിങ്ങൾക്ക് യഥാർത്ഥത്തിൽ സ്നേഹിക്കാനും വിശ്വസിക്കാനും കഴിയുന്നവരും നിങ്ങളെപ്പററി അതേ വിധത്തിൽ വിചാരിക്കുന്നവരുമായ ആളുകളോടുകൂടി ആയിരിക്കുന്നത് ഒരു യഥാർത്ഥ ഉല്ലാസമാണ്. (സങ്കീർത്തനം 133:1; സദൃശവാക്യങ്ങൾ 15:17) ദൈവത്തോടുളള സ്നേഹമാണ് അവന്റെ നീതിയുളള നൂതനക്രമത്തിൽ ജീവിതം ഉല്ലാസപ്രദമാക്കിത്തീർക്കുന്ന യഥാർത്ഥ അയൽ സ്നേഹം ഉറപ്പുവരുത്തുന്നത്. ദൈവം നിത്യജീവന്റെ അനുഗ്രഹം കൊടുക്കുന്നവരെല്ലാം അവനോടും തങ്ങളുടെ സഹമനുഷ്യരോടുമുളള സ്നേഹത്തെ തെളിയിച്ചിട്ടുളളവരായിരിക്കും. അത്തരം അയൽക്കാരോടും സുഹൃത്തുക്കളോടും കൂട്ടുജോലിക്കാരോടുംകൂടി നിങ്ങൾക്ക് യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും നിലനിൽക്കുന്ന സന്തോഷവും ആസ്വദിക്കാൻ കഴിയും.—1 യോഹന്നാൻ 4:7, 8, 20, 21.
31. നാം യഥാർത്ഥത്തിൽ ദൈവത്തിന്റെ നൂതനക്രമത്തിൽ ജീവൻ ആഗ്രഹിക്കുന്നുവെങ്കിൽ നാം ഇപ്പോൾ എന്തു ചെയ്യണം?
31 സത്യമായും അതിമഹത്തായ ഒരു പ്രതീക്ഷയാണ് നിങ്ങൾക്ക് തുറന്നു കിട്ടിയിരിക്കുന്നത്! അതുകൊണ്ട് അതു ലഭിക്കുന്നതിന് ആവശ്യമായിരിക്കുന്നത് എന്താണ് എന്ന് കണ്ടുപിടിക്കുന്നതാണ് പ്രായോഗിക ജ്ഞാനത്തിന്റെ മാർഗ്ഗം. വരുവാനുളള “മഹോപദ്രവത്തിൽ” സംരക്ഷിക്കപ്പെടുന്നവർക്കുവേണ്ടിയുളള ദൈവത്തിന്റെ വ്യവസ്ഥകളോട് നിങ്ങളുടെ ജീവിതത്തെ അനുയോജ്യമാക്കാനുളള സമയം ഇപ്പോഴാണ്.—2 പത്രോസ് 3:11-13.
[98-ാം പേജിലെ ചിത്രം]
മുഴുഭൂമിയും ഒരു പറുദീസയായി രൂപാന്തരപ്പെടുത്തപ്പെടുന്ന ദിവസം വേഗം ആഗതമാകും