-
നന്മ പ്രകടമാക്കുന്നതിൽ തുടരുകവീക്ഷാഗോപുരം—2002 | ജനുവരി 15
-
-
10. യഹോവയുടെ നന്മയുടെ ഏതു വശങ്ങൾ പുറപ്പാടു 34:6, 7-ൽ പ്രതിപാദിച്ചിരിക്കുന്നു?
10 ദൈവവചനത്തിലെ ആത്മീയ വെളിച്ചത്തിന്റെയും ദൈവാത്മാവിന്റെയും സഹായത്താൽ, നമുക്കു ‘നന്മ ചെയ്‌തുകൊണ്ടിരിക്കാൻ’ കഴിയും. (റോമർ 13:3, NW) പതിവായ ബൈബിൾ പഠനത്തിലൂടെ, യഹോവയുടെ നന്മയെ എങ്ങനെ അനുകരിക്കാം എന്നതു സംബന്ധിച്ച് നാം കൂടുതൽ പഠിക്കുന്നു. പുറപ്പാടു 34:6, 7-ൽ രേഖപ്പെടുത്തിയിരിക്കുന്ന മോശെയോടുള്ള പ്രഖ്യാപനത്തിൽ പരാമർശിച്ചിരിക്കുന്ന ദൈവത്തിന്റെ നന്മയുടെ വിവിധ വശങ്ങളെ കുറിച്ച് മുൻ ലേഖനം ചർച്ച ചെയ്‌തു. പ്രസ്‌തുത വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: ‘യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്‌തതയുമുള്ളവൻ [“സ്‌നേഹദയയും സത്യവും നിറഞ്ഞവൻ,” NW]. ആയിരം ആയിരത്തിന്നു ദയ [“സ്‌നേഹദയ,” NW] പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുററമുള്ളവനെ വെറുതെ വിടാത്തവൻ.’ യഹോവയുടെ നന്മയുടെ ഈ പ്രകടനങ്ങൾ സംബന്ധിച്ച ഒരു സൂക്ഷ്‌മ പരിചിന്തനം ‘നന്മ ചെയ്‌തുകൊണ്ടിരിക്കാൻ’ നമ്മെ സഹായിക്കും.
-
-
നന്മ പ്രകടമാക്കുന്നതിൽ തുടരുകവീക്ഷാഗോപുരം—2002 | ജനുവരി 15
-
-
14. നാം ക്ഷമിക്കേണ്ടത് എന്തുകൊണ്ട്?
14 മോശെയോടുള്ള ദൈവത്തിന്റെ പ്രഖ്യാപനം, ക്ഷമിക്കാനും നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. കാരണം, യഹോവ ക്ഷമിക്കാൻ ഒരുക്കമുള്ളവനാണ്. (മത്തായി 6:14, 15) എന്നാൽ അനുതാപമില്ലാത്ത പാപികളുടെമേൽ യഹോവ തീർച്ചയായും ശിക്ഷ വരുത്തും. അതുകൊണ്ട് സഭയുടെ ആത്മീയ ശുദ്ധി കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ നന്മ സംബന്ധിച്ച ദൈവത്തിന്റെ മാനദണ്ഡങ്ങളെ നാം ഉയർത്തിപ്പിടിക്കണം.—ലേവ്യപുസ്‌തകം 5:1; 1 കൊരിന്ത്യർ 5:11, 12; 1 തിമൊഥെയൊസ് 5:22.
-