വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മാതാപിതാക്കളുടെ വിശ്വാസത്തിനു പ്രതിഫലം ലഭിച്ചു
    വീക്ഷാഗോപുരം—1997 | മേയ്‌ 1
    • അടുത്ത​താ​യി എന്തു സംഭവി​ക്കു​മെന്നു കാണാൻ യോ​ഖേ​ബെ​ദി​ന്റെ മകൾ മിര്യാം സമീപ​ത്താ​യി നിലയു​റ​പ്പി​ച്ചു. അപ്പോൾ ഫറവോ​ന്റെ പുത്രി നൈൽന​ദി​യിൽ കുളി​ക്കാൻ വന്നു.a രാജകു​മാ​രി നൈൽന​ദി​യു​ടെ ആ ഭാഗത്തു പതിവാ​യി വന്നിരുന്ന കാര്യം ഒരുപക്ഷേ യോ​ഖേ​ബെ​ദിന്‌ അറിയാ​മാ​യി​രു​ന്നി​രി​ക്കണം. തന്നിമി​ത്തം, പെട്ടി പെട്ടെന്നു കണ്ണിൽപ്പെ​ടു​ന്നി​ടത്തു മനപ്പൂർവം വെച്ചു​കാ​ണും. എന്തുത​ന്നെ​യാ​ണെ​ങ്കി​ലും, ഞാങ്ങണ​യു​ടെ​യി​ട​യിൽ കുരു​ങ്ങി​ക്കി​ടന്ന പെട്ടി ഉടനടി ഫറവോ​ന്റെ പുത്രി​യു​ടെ കണ്ണിൽപ്പെട്ടു. അത്‌ എടുത്തു​കൊ​ണ്ടു​വ​രാൻ അവൾ ദാസി​മാ​രി​ലൊ​രാ​ളെ അയച്ചു. പെട്ടി​ക്കു​ള്ളിൽക്കി​ടന്നു കരയുന്ന കുഞ്ഞിനെ കണ്ടപ്പോൾ അവൾ അനുക​മ്പാർദ്ര​യാ​യി. അതൊരു എബ്രായ പൈത​ലാ​ണെന്ന്‌ അവൾ മനസ്സി​ലാ​ക്കി. എങ്കിലും, ഇത്രയും സുന്ദര​നായ ഒരു കുട്ടിയെ അവൾക്കെ​ങ്ങനെ കൊല്ലാ​നാ​കു​മാ​യി​രു​ന്നു? മാനു​ഷിക ദയയ്‌ക്കു പുറമേ, ഈജി​പ്‌തു​കാർക്കി​ട​യിൽ പ്രബല​മാ​യി​രുന്ന ഒരു വിശ്വാ​സ​വും ഫറവോ​ന്റെ പുത്രി​യെ സ്വാധീ​നി​ച്ചി​രി​ക്കാം: സ്വർഗ​ത്തി​ലേക്കു സ്വീക​രി​ക്ക​പ്പെ​ടു​ന്നത്‌ ഒരുവന്റെ ആയുഷ്‌കാ​ലത്തെ ദയാ​പ്ര​വൃ​ത്തി​കളെ ആശ്രയി​ച്ചി​രി​ക്കു​ന്നു.b—പുറപ്പാ​ടു 2:5, 6.

  • മാതാപിതാക്കളുടെ വിശ്വാസത്തിനു പ്രതിഫലം ലഭിച്ചു
    വീക്ഷാഗോപുരം—1997 | മേയ്‌ 1
    • a ഫലഭൂയിഷ്‌ഠതയുടെ ദേവി​യാ​യി ഈജി​പ്‌തു​കാർ നൈലി​നെ ആരാധി​ച്ചി​രു​ന്നു. അതിലെ വെള്ളത്തിന്‌ ഫലസമൃ​ദ്ധി​യും ദീർഘാ​യു​സ്സും പ്രദാനം ചെയ്യാ​നുള്ള ശക്തിയു​ണ്ടെന്ന്‌ അവർ വിശ്വ​സി​ച്ചി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക