-
അയൽക്കാരനെ സ്നേഹിക്കുക എന്നതിന്റെ അർഥംവീക്ഷാഗോപുരം—2006 | ഡിസംബർ 1
-
-
എന്റെ അയൽക്കാരൻ ആരാണ്?
4. ലേവ്യപുസ്തകം 19-ാം അധ്യായം അനുസരിച്ച് യഹൂദന്മാർ ആരെയാണ് സ്നേഹിക്കേണ്ടിയിരുന്നത്?
4 അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കണം എന്നതാണ് പ്രധാനപ്പെട്ട രണ്ടാമത്തെ കൽപ്പനയെന്ന് യേശു പരീശനോടു പറഞ്ഞപ്പോൾ, ഇസ്രായേല്യർക്കു നൽകിയ ഒരു പ്രത്യേക നിയമത്തെ അവൻ പരാമർശിക്കുകയായിരുന്നു. ലേവ്യപുസ്തകം 19:18-ൽ അതു കാണാം. യഹൂദന്മാർ സഹയിസ്രായേല്യർക്കു പുറമേ മറ്റുള്ളവരെയും തങ്ങളുടെ അയൽക്കാരായി വീക്ഷിക്കണമെന്ന കൽപ്പനയും അതേ അധ്യായത്തിൽത്തന്നെയുണ്ട്. 34-ാം വാക്യം പറയുന്നു: “നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം. അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.” അതുകൊണ്ട്, യഹൂദർ അല്ലാത്തവരോട്, പ്രത്യേകിച്ച് യഹൂദമതപരിവർത്തിതരോട് സ്നേഹത്തോടെ വേണമായിരുന്നു അവർ ഇടപെടാൻ.
-
-
അയൽക്കാരനെ സ്നേഹിക്കുക എന്നതിന്റെ അർഥംവീക്ഷാഗോപുരം—2006 | ഡിസംബർ 1
-
-
അയൽക്കാരനെ സ്നേഹിക്കുക എന്നതിന്റെ അർഥം
8. സ്നേഹം പ്രകടമാക്കേണ്ട വിധം സംബന്ധിച്ച് ലേവ്യപുസ്തകം 19-ാം അധ്യായം എന്തു പറയുന്നു?
8 ദൈവത്തോടുള്ള സ്നേഹത്തിന്റെ കാര്യത്തിലെന്നതുപോലെതന്നെ, അയൽക്കാരനോടുള്ള സ്നേഹവും കേവലം ഒരു വികാരമല്ല, അതിൽ പ്രവൃത്തി ഉൾപ്പെട്ടിരിക്കുന്നു. ലേവ്യപുസ്തകം 19-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, അയൽക്കാരനെ തങ്ങളെപ്പോലെതന്നെ സ്നേഹിക്കുക എന്ന കൽപ്പനയുടെ സന്ദർഭം വിശദമായി പരിശോധിക്കുന്നത് ഇതേക്കുറിച്ചു മെച്ചമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കും. വിളവെടുക്കുമ്പോൾ ഇസ്രായേല്യർ ദരിദ്രരെയും പരദേശികളെയും ഉൾപ്പെടുത്തേണ്ടിയിരുന്നതായി അവിടെ നമുക്കു കാണാം. ആ സ്ഥിതിക്ക്, മോഷണം, ചതി, വഞ്ചന ഇവയ്ക്കൊന്നും ഉള്ള യാതൊരു സാഹചര്യവും അവിടെ ഇല്ലായിരുന്നു. നീതിന്യായപരമായ കാര്യങ്ങളിൽ ഇസ്രായേല്യർ പക്ഷപാതം കാണിക്കരുതായിരുന്നു. ആവശ്യമായിവരുമ്പോൾ ശാസന നൽകേണ്ടിയിരുന്നെങ്കിലും അവരോടു വ്യക്തമായി ഇങ്ങനെ കൽപ്പിച്ചിരുന്നു: “സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്.” ഇവയും മറ്റു നിരവധി കൽപ്പനകളും പിൻവരുന്ന വാക്കുകളിൽ അടങ്ങിയിരിക്കുന്നു: “നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.” (പി.ഒ.സി.)—ലേവ്യപുസ്തകം 19:9-11, 15, 17, 18.
9. മറ്റു ജനതകളിൽനിന്നു വിട്ടുനിൽക്കാൻ യഹോവ ഇസ്രായേല്യരോടു കൽപ്പിച്ചത് എന്തുകൊണ്ട്?
9 ഇസ്രായേല്യർ മറ്റുള്ളവരെ സ്നേഹിക്കേണ്ടിയിരുന്നെങ്കിലും, വ്യാജാരാധകരിൽനിന്ന് അവർ അകന്നു നിൽക്കണമായിരുന്നു. മോശമായ സഹവാസത്തിന്റെ തിക്തഫലങ്ങളെക്കുറിച്ച് യഹോവ അവർക്കു മുന്നറിയിപ്പു നൽകിയിരുന്നു. ഉദാഹരണത്തിന്, ഇസ്രായേല്യർ നീക്കിക്കളയേണ്ടിയിരുന്ന ജനതകളോടുള്ള ബന്ധത്തിൽ യഹോവ ഇങ്ങനെ കൽപ്പിച്ചു: “അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുതു. അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലി”ക്കും.—ആവർത്തനപുസ്തകം 7:3, 4.
-