-
അവൻ നമ്മുടെ പരിമിതികൾ മനസ്സിലാക്കുന്നുവീക്ഷാഗോപുരം—2009 | ഒക്ടോബർ 1
-
-
ഇനി, രണ്ടുപക്ഷികളെ അർപ്പിക്കാൻ അയാൾക്കു വകയില്ലെങ്കിലോ? അപ്പോൾ അയാൾ, “പാപയാഗത്തിന്നു ഒരിടങ്ങഴി നേരിയ മാവു വഴിപാടായി” കൊണ്ടുചെന്നാൽ മതിയായിരുന്നു. (11-ാം വാക്യം) തീരെ ദരിദ്രരായവരുടെ കാര്യത്തിൽ രക്തം കൂടാതെയുള്ള ഒരു പാപയാഗം സ്വീകരിക്കാൻപോലും യഹോവ മനസ്സുകാട്ടി.a ഇസ്രായേലിൽ ദാരിദ്ര്യംനിമിത്തം ആർക്കും, പാപങ്ങൾ പരിഹരിക്കപ്പെടാനോ ദൈവവുമായി അനുരഞ്ജനപ്പെടാനോ ഉള്ള അവസരം നഷ്ടപ്പെട്ടില്ല.
-
-
അവൻ നമ്മുടെ പരിമിതികൾ മനസ്സിലാക്കുന്നുവീക്ഷാഗോപുരം—2009 | ഒക്ടോബർ 1
-
-
a ബലിയർപ്പിക്കപ്പെടുന്ന മൃഗത്തിന്റെ രക്തത്തിനായിരുന്നു പാപപരിഹാര മൂല്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ രക്തത്തെ ദൈവം പവിത്രമായി കരുതി. (ലേവ്യപുസ്തകം 17:11) ദരിദ്രർ അർപ്പിച്ചിരുന്ന ധാന്യമാവുകൊണ്ടുള്ള യാഗത്തിന് ദൈവം മൂല്യംകൽപ്പിച്ചിരുന്നില്ല എന്ന് അതിനർഥമുണ്ടോ? ഒരിക്കലുമില്ല. ആ യാഗങ്ങൾ അർപ്പിച്ചിരുന്നവരുടെ താഴ്മയും മനസ്സൊരുക്കവും യഹോവ തീർച്ചയായും വിലമതിച്ചിരുന്നു. കൂടാതെ, ദരിദ്രർ ഉൾപ്പെടെ മുഴുജനതയുടെയും പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായി, വർഷംതോറും പാപപരിഹാര ദിവസത്തിൽ മൃഗത്തിന്റെ രക്തം അർപ്പിക്കാൻ ദൈവം അനുശാസിച്ചിരുന്നു.—ലേവ്യപുസ്തകം 16:29, 30.
-