-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം—2000 | ഒക്ടോബർ 15
-
-
നാം രക്തം ഭക്ഷിക്കരുതെന്ന് നമ്മുടെ ജീവദാതാവായ യഹോവ കൽപ്പിച്ചു. (ഉല്പത്തി 9:3, 4) രക്തം ജീവനെ പ്രതിനിധാനം ചെയ്യുന്നതിനാൽ, പുരാതന ഇസ്രായേലിനു നൽകിയ ന്യായപ്രമാണത്തിൽ രക്തത്തിന്റെ ഉപയോഗം ഒരു പ്രത്യേക ആവശ്യത്തിനായി മാത്രം ദൈവം പരിമിതപ്പെടുത്തി. അവൻ ഇങ്ങനെ കൽപ്പിച്ചു: “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു.” എന്നാൽ, ഒരാൾ ആഹാരത്തിനു വേണ്ടി ഒരു മൃഗത്തെയോ പക്ഷിയെയോ കൊന്നാൽ എന്തു ചെയ്യണമായിരുന്നു? ദൈവം പറഞ്ഞു: “അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.”a (ലേവ്യപുസ്തകം 17:11, 13) യഹോവ ഈ കൽപ്പന പലവുരു ആവർത്തിച്ചു. (ആവർത്തനപുസ്തകം 12:16, 24; 15:23) യഹൂദ സൊൻസിനോ ചുമാഷ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “രക്തം ശേഖരിച്ചു വെക്കാൻ പാടില്ല, പകരം അതു നിലത്ത് ഒഴിച്ചു കളഞ്ഞ് ഉപയോഗയോഗ്യമല്ലാതാക്കണം.” ഇസ്രായേല്യരിൽ ആരും, ഒരു ജീവിയുടെ രക്തം സ്വന്തമായി എടുക്കുകയോ ശേഖരിച്ചു വെക്കുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ലായിരുന്നു. അതിന്റെ ജീവൻ യഹോവയ്ക്ക് അവകാശപ്പെട്ടതായിരുന്നു.
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം—2000 | ഒക്ടോബർ 15
-
-
ചിലപ്പോൾ ഒരു ഡോക്ടർ, ശസ്ത്രക്രിയയ്ക്ക് ആഴ്ചകൾക്കുമുമ്പ് സ്വന്തം രക്തം ശേഖരിച്ചുവെക്കാൻ (പ്രിഓപ്പറേറ്റിവ് ഓട്ടൊലോഗസ് ബ്ലഡ് ഡോണേഷൻ അഥവാ പിഎഡി) ഒരു രോഗിയെ നിർബന്ധിച്ചേക്കാം. ശസ്ത്രക്രിയയുടെ സമയത്ത് ആവശ്യമായി വരുന്ന പക്ഷം, രോഗിയിൽനിന്നും ശേഖരിച്ചു വെച്ചിരിക്കുന്ന ആ രക്തം തന്നെ അയാളിൽ കയറ്റുകയെന്ന ഉദ്ദേശ്യത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ അങ്ങനെ രക്തമെടുക്കുന്നതും ശേഖരിച്ചു വെക്കുന്നതും പിന്നീട് ശരീരത്തിൽ കുത്തിവെക്കുന്നതും ലേവ്യപുസ്തകത്തിലും ആവർത്തനപുസ്തകത്തിലും പറഞ്ഞിരിക്കുന്നതിനു കടകവിരുദ്ധമാണ്. രക്തം ശേഖരിച്ചു വെക്കുകയല്ല നിലത്ത് ഒഴിച്ചു കളയുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുന്നത് ഫലത്തിൽ അത് ദൈവത്തെ തിരികെ ഏൽപ്പിക്കുന്നതിനു തുല്യമാണ്. മോശൈക ന്യായപ്രമാണം ഇപ്പോൾ പ്രാബല്യത്തിൽ ഇല്ല എന്നതു ശരിതന്നെ. എന്നിരുന്നാലും, ദൈവം അതിൽ ഉൾപ്പെടുത്തിയ തത്ത്വങ്ങളെ ആദരിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ ‘രക്തം വർജ്ജിക്കുന്ന’ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഒരു നിലപാട് സ്വീകരിക്കുന്നു. അതുകൊണ്ട് നിലത്ത് ഒഴിച്ചു ‘കളയേണ്ട’ രക്തം ഞങ്ങൾ ദാനം ചെയ്യുന്നില്ല, സ്വന്തം ശരീരത്തിൽ കയറ്റുന്നതിനായി ശേഖരിച്ചുവെക്കുന്നുമില്ല. അങ്ങനെ ചെയ്യുന്നത് ദൈവനിയമത്തിന്റെ ലംഘനമാണ്.
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം—2000 | ഒക്ടോബർ 15
-
-
a പ്രൊഫസർ ഫ്രാങ്ക് എച്ച്. ഗൊർമൻ ഇപ്രകാരം എഴുതുന്നു: “ഒരു ജീവിയുടെ രക്തം നിലത്തൊഴിച്ചു കളയുന്നത് അതിന്റെ ജീവനോടും, അതുവഴി ആ ജീവിയെ സൃഷ്ടിച്ചു പരിപാലിച്ച ദൈവത്തോടും ഉള്ള ആദരവു പ്രകടമാക്കുന്ന ഒരു പ്രവൃത്തിയാണ്.”
-