വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നിങ്ങൾക്കെങ്ങനെ വീട്ടുകാര്യങ്ങൾ നോക്കിനടത്താനാവും?
    കുടുംബ സന്തുഷ്ടിയുടെ രഹസ്യം
    • 16, 17. (എ) യഹോവ നൽകിയ ഏതു നിയമം ഇസ്രായേല്യരെ ചില രോഗങ്ങളിൽനിന്നു സംരക്ഷിച്ചു? (ബി) ആവർത്തനപുസ്‌തകം 23:12, 13-നു പിന്നിലെ തത്ത്വം എല്ലാ കുടുംബങ്ങളിലും ബാധകമാക്കാവുന്നതെങ്ങനെ?

      16 മറ്റൊരു ദൃഷ്ടാന്തം പരിചിന്തിക്കുക. ഏതാണ്ട്‌ 3,500 വർഷംമുമ്പ്‌, ദൈവം ഇസ്രായേൽ ജനതയ്‌ക്ക്‌ അവരുടെ ആരാധന, ഒരളവുവരെ അവരുടെ അനുദിന ജീവിതം, വ്യവസ്ഥപ്പെടുത്തുന്നതിനുവേണ്ടി തന്റെ ന്യായപ്രമാണം കൊടുത്തു. ആരോഗ്യപരിപാലനത്തിൽ ഏതാനും അടിസ്ഥാന നിയമങ്ങൾ വെച്ചുകൊണ്ട്‌ ആ ന്യായപ്രമാണം ജനതയെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാൻ സഹായിച്ചു. മനുഷ്യവിസർജ്യം എങ്ങനെ മറവു ചെയ്യണമെന്നതു സംബന്ധിച്ചുള്ളതായിരുന്നു അത്തരമൊരു നിയമം. ആളുകൾ പാർക്കുന്നിടം മലിനമാകാതിരിക്കാൻ അതു ക്യാമ്പിൽനിന്ന്‌ അകലെ ശരിയാംവണ്ണം കുഴിച്ചുമൂടണമായിരുന്നു. (ആവർത്തനപുസ്‌തകം 23:12, 13) ആ പുരാതന നിയമം ഇപ്പോഴും നല്ല ഉപദേശംതന്നെയാണ്‌. അതു പിൻപറ്റാത്തതുകൊണ്ട്‌, ഇന്നുപോലും ആളുകൾ രോഗബാധിതരാവുകയും മരിക്കുകയും ചെയ്യുന്നുണ്ട്‌.a

  • നിങ്ങൾക്കെങ്ങനെ വീട്ടുകാര്യങ്ങൾ നോക്കിനടത്താനാവും?
    കുടുംബ സന്തുഷ്ടിയുടെ രഹസ്യം
    • a അനേകം ശിശുമരണങ്ങൾക്ക്‌ ഇടയാക്കുന്ന ഒരു സർവസാധാരണ രോഗമായ അതിസാരം പിടിപെടാതെ നോക്കേണ്ടതെങ്ങനെയെന്നു പറയുന്ന ഒരു ചെറുപുസ്‌തകത്തിൽ, ലോകാരോഗ്യ സംഘടന ഇങ്ങനെ പ്രസ്‌താവിക്കുന്നു: “കക്കൂസ്‌ ഇല്ലെങ്കിൽ: മലവിസർജനം ചെയ്യുമ്പോൾ വീട്ടിൽനിന്നും കുട്ടികൾ കളിക്കുന്ന പ്രദേശത്തുനിന്നും അകലം കാക്കുക, വെള്ളം ലഭിക്കുന്നിടത്തുനിന്നു ചുരുങ്ങിയതു 10 മീറ്ററെങ്കിലും അകലമുണ്ടായിരിക്കണം. മലം മണ്ണിട്ടു മൂടുകയുംവേണം.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക