ദൈവവചനം നിങ്ങളുടെ ജീവിതത്തിൽ ദിനം തോറും ശക്തി ചെലുത്തുന്നുണ്ടോ?
“വേരൂന്നിയും” “വിശ്വാസത്തിൽ സ്ഥിരചിത്തരും” ആയിരിക്കാൻ ദിനം തോറും ഉള്ള ബൈബിൾ വായന നമ്മെ സഹായിക്കും. (കൊലോ. 2: 6, 7) യഹോവയുടെ വചനം നമ്മുടെ ജീവിതത്തിൽ ശക്തി ചെലുത്തണമെങ്കിൽ നാം അത് ധ്യാനിക്കുകയും അതിലെ തത്ത്വങ്ങൾ ബാധകമാക്കുകയും വേണം. (എബ്രാ. 4:12; യാക്കോ. 1:22-25) മൂന്നു വിധങ്ങളിലുള്ള ഫലകരമായ വായനയെക്കുറിച്ച് യോശുവ 1:8 പറയുന്നു: (1) ദൈവവചനം “രാവും പകലും” വായിക്കുക. (2) അത് “ധ്യാനിച്ചുകൊണ്ടിരിക്കുക”, അതായത് വിവരങ്ങളുടെ സാഹചര്യങ്ങളും അവിടെ നടക്കുന്ന കാര്യങ്ങളും ധ്യാനിക്കാനും ഭാവനയിൽ കാണാനും നിങ്ങൾക്ക് സൗകര്യമുള്ള സ്ഥലത്തുവെച്ചു വായിക്കുക. (3) “അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും” വിശ്വസ്തമായി പ്രമാണിക്കുക. ഈ നിർദേശങ്ങളെല്ലാം ദിനം തോറും ജീവിതത്തിൽ ബാധകമാക്കുന്നത് “പ്രവൃത്തി സാധിക്കാ”നും “കൃതാർത്ഥ”രായിരിക്കാനും നമ്മെ സഹായിക്കും.