വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • “ധൈര്യമുള്ളവനും സുശക്തനും ആയിരിക്ക”
    വീക്ഷാഗോപുരം—1987 | ജനുവരി 1
    • 3, 4. (എ) നാം ഭയരാ​ഹി​ത്യം നട്ടുവ​ളർത്തേ​ണ്ട​തി​ന്റെ ആവശ്യ​മു​ള്ള​തെ​ന്തു​കൊണ്ട്‌? (ബി) നമുക്ക്‌ ഇത്‌ എങ്ങനെ ചെയ്യാൻ കഴിയും?

      3 ഇപ്പോൾ വളരെ പെട്ടെ​ന്നു​തന്നെ ദൈവ​ത്തി​ന്റെ ജനം യഹോ​വ​യു​ടെ പുതിയ വ്യവസ്ഥി​തി​യി​ലേക്ക്‌ പ്രവേ​ശി​ക്കും. ലോക​ത്തിൽ രൂപം​കൊ​ള്ളുന്ന സംഭവ​ങ്ങ​ളു​ടെ വീക്ഷണ​ത്തിൽ നാം ഭയരാ​ഹി​ത്യം നട്ടുവ​ളർത്തേണ്ട ആവശ്യ​മുണ്ട്‌. നമുക്ക്‌ ഇതെങ്ങനെ ചെയ്യാൻ കഴിയും? യോശുവ വാഗ്‌ദത്ത ദേശത്ത്‌ പ്രവേ​ശി​ക്കാൻ ഒരുങ്ങു​മ​ള​വിൽ ദൈവം അവന്‌ ഇപ്രകാ​രം നിർദ്ദേശം നൽകി: “എന്റെ ദാസനായ മോശെ നിന്നോ​ടു കൽപ്പിച്ച നിയമ​മെ​ല്ലാം അനുസ​രിച്ച്‌ പ്രവർത്തി​ക്കാൻ ശ്രദ്ധി​ക്കേ​ണ്ട​തിന്‌ ധൈര്യ​മു​ള്ള​വ​നും സുശക്ത​നും ആയി മാത്രം ഇരിക്ക. നീ പോകു​ന്നി​ട​ത്തൊ​ക്കെ​യും ജ്ഞാനപൂർവ്വം പ്രവർത്തി​ക്കേ​ണ്ട​തിന്‌ അതിൽനിന്ന്‌ ഇടത്തോ​ട്ടോ വലത്തോ​ട്ടോ തിരി​യ​രുത്‌. ഈ നിയമ​പു​സ്‌തകം നിന്റെ വായിൽനിന്ന്‌ നീങ്ങി​പ്പോ​ക​രുത്‌, അതിൽ എഴുതി​യി​രി​ക്കു​ന്ന​തെ​ല്ലാം അനുസ​രി​ക്കാൻ ശ്രദ്ധി​ക്കേ​ണ്ട​തിന്‌ നീ രാവും പകലും ഒരു മന്ദസ്വ​ര​ത്തിൽ അത്‌ വായി​ക്കണം; അപ്പോൾ നീ നിന്റെ വഴി വിജയി​പ്പി​ക്കും നീ ജ്ഞാനപൂർവ്വം പ്രവർത്തി​ക്കു​ക​യും ചെയ്യും.”—യോശുവ 1:7, 8.

      4 അതാണ്‌ രഹസ്യം! ബൈബിൾ ദൈനം​ദി​നം വായി​ക്കുക. അതിൽ നമുക്കു​വേ​ണ്ടി​യുള്ള ദൈവ​ത്തി​ന്റെ നിയമം അടങ്ങുന്നു. അതു സംബന്ധിച്ച്‌ ധ്യാനി​ക്കുക. അതിന്റെ ഓർമ്മി​പ്പി​ക്ക​ലു​കൾ അനുസ​രി​ക്കുക. നിങ്ങൾക്കു ചുററു​മുള്ള അധാർമ്മി​ക​വും ഭൗതി​കാ​സ​ക്ത​വു​മായ ലോക​ത്തി​ലേക്ക്‌ തിരി​യാൻ നിങ്ങ​ളെ​ത്തന്നെ അനുവ​ദി​ക്ക​രുത്‌. നിങ്ങൾ ഏതു സാഹച​ര്യ​ത്തിൽ ആയാലും ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കുക. നിങ്ങൾ ദൈവ​വ​ച​ന​ത്തി​ന്റെ പഠനത്തി​ലൂ​ടെ സംമ്പാ​ധിച്ച സൂക്ഷമ​പ​രി​ജ്ഞാ​ന​വും ആത്മീയ വിവേ​ക​വും പ്രയോ​ഗ​ത്തിൽ കൊണ്ടു​വ​രുക. അതി​നേ​ക്കു​റിച്ച്‌ മററു​ള്ള​വ​രോ​ടു സംസാ​രി​ക്കുക. അങ്ങനെ ചെയ്യു​ന്ന​തി​നാ​ലും യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തി​നാ​ലും നിങ്ങൾക്ക്‌ ‘ധൈര്യ​മു​ള്ള​വ​രും സുശക്ത​രും ആയിരി​ക്കാ​നും നിങ്ങളു​ടെ വഴി വിജയ​പ്ര​ദ​മാ​ക്കാ​നും’ കഴിയും.—സങ്കീർത്തനം 1:1-3 താരത​മ്യ​പ്പെ​ടു​ത്തുക; 93:5; 119:165-168.

      5. (എ) യോശു​വ​യേ​പ്പോ​ലെ ഇന്ന്‌ യുവശു​ശ്രൂ​ഷ​കർക്ക്‌ ബലം ആർജ്ജി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ? (ബി) ഇന്ന്‌ യുവ സാക്ഷി​കൾക്ക്‌ ഏത്‌ ഉത്തമല​ക്ഷ്യം ഉണ്ടായി​രി​ക്കാ​വു​ന്ന​താണ്‌?

      5 യോശുവ “അവന്റെ യൗവന കാലം മുതൽ മോ​ശെ​യു​ടെ ശുശ്രൂ​ഷക”നായി​രു​ന്നു. (സംഖ്യാ​പു​സ്‌തകം 11:28) ഈ അടുത്ത സഹവാസം ആത്മീയ​ബലം ആർജ്ജി​ക്കാൻ അവനെ സഹായി​ച്ചു​വെ​ന്ന​തിന്‌ സംശയ​മില്ല. അതു​പോ​ലെ​തന്നെ ഇന്നുള്ള യുവശു​ശ്രൂ​ഷ​കർക്കും അർപ്പി​ത​രായ മാതാ​പി​താ​ക്ക​ളോ​ടും പയനി​യർമാ​രോ​ടും ദീർഘ​കാ​ലം സാക്ഷി​ക​ളാ​യി​രു​ന്ന​വ​രോ​ടും യഹോ​വ​യു​ടെ മററ്‌ വിശ്വ​സ്‌ത​ദാ​സൻമാ​രോ​ടു​മൊത്ത്‌ വേല ചെയ്യു​ന്ന​തി​ലൂ​ടെ ബലം ആർജ്ജി​ക്കാൻ കഴിയും. തീഷ്‌ണ​ത​യുള്ള അത്തരക്കാ​രോ​ടു​കൂ​ടെ വീടു​തോ​റു​മുള്ള സാക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ടു​ന്നത്‌ ഒരു സന്തോ​ഷ​മാ​യി​രി​ക്കാൻ കഴിയും, നമ്മുടെ യുവാ​ക്ക​ളിൽ പക്വത​യും ശുശ്രൂ​ഷ​യിൽ മുന്നേ​റാ​നുള്ള ആഗ്രഹ​വും കെട്ടു​പ​ണി​ചെ​യ്യാൻ സഹായി​ക്കു​ന്ന​തി​നും കഴിയും. (പ്രവൃ​ത്തി​കൾ 20:20, 21; യെശയ്യാവ്‌ 40:28-31) യുവസാ​ക്ഷി​കൾക്ക്‌ യഹോ​വ​യു​ടെ രാജ്യ​ത്തി​നു​വേ​ണ്ടി​യുള്ള മുഴു​സ​മ​യ​സേ​വ​ന​ത്തേ​ക്കാൾ ഉത്തമമായ ഏതു ലക്ഷ്യം ഉണ്ടായി​രി​ക്കാൻ കഴിയും!—സങ്കീർത്തനം 35:18; 145:10-12.

  • “ധൈര്യമുള്ളവനും സുശക്തനും ആയിരിക്ക”
    വീക്ഷാഗോപുരം—1987 | ജനുവരി 1
    • 6. അമാ​ലേ​ക്യർക്കെ​തി​രായ യുദ്ധത്തിൽ യോശുവ നമു​ക്കൊ​രു മാതൃ​ക​യാ​യി​രു​ന്ന​തെ​ങ്ങനെ?

      6 അമാ​ലേ​ക്യർക്കെ​തി​രെ യുദ്ധം ചെയ്യു​ന്ന​തിന്‌ മോശെ യോശു​വയെ അയച്ച​പ്പോൾ “മോശെ അവനോ​ടു പറഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ യോശുവ ചെയ്‌തു.” അവൻ അനുസ​ര​ണ​മു​ള്ള​വ​നാ​യി​രു​ന്നു; അതു​കൊണ്ട്‌ അവൻ വിജയം നേടി. നമുക്ക്‌ അവന്റെ സ്ഥാപന​ത്തി​ലൂ​ടെ ലഭിക്കുന്ന യുദ്ധ നിർദ്ദേ​ശ​ങ്ങൾക്ക്‌ നാം സൂക്ഷ്‌മ​ശ്രദ്ധ നൽകു​ന്നെ​ങ്കിൽ നാമും യഹോ​വ​യു​ടെ സംസ്ഥാ​പ​ന​ത്തിൽ പങ്കു വഹിക്കും. അമാ​ലേ​ക്യർക്കെ​തി​രെ​യുള്ള തന്റെ വിജയം ഒരു പുസ്‌ത​ക​ത്തിൽ എഴുതി​ക്കൊ​ണ്ടും യോശു​വ​യു​ടെ ചെവി​യിൽ പറഞ്ഞു​കൊ​ണ്ടും അത്‌ സ്‌മരി​ക്കാൻ യഹോവ മോ​ശെ​യോ​ടു പറഞ്ഞു. അതി​നേ​ക്കു​റിച്ച്‌ മററു​ള്ള​വ​രോട്‌ സംസാ​രി​ച്ചു​കൊണ്ട്‌ യോശുവ വീണ്ടും യഹോ​വ​യു​ടെ വിജയത്തെ മഹത്വീ​ക​രി​ച്ചു​വെ​ന്ന​തിന്‌ സംശയ​മില്ല. അതേ വിധത്തിൽ ഇന്ന്‌ നമുക്കും പരമാ​ധീ​ശ​കർത്താ​വായ യഹോ​വ​യു​ടെ വീര്യ​പ്ര​വൃ​ത്തി​കളെ അറിയി​ക്കാൻ കഴിയും, നമുക്ക്‌ ദുഷ്ടൻമാ​രു​ടെ മേലുള്ള അവന്റെ ആസന്നമായ “പ്രതി​കാ​ര​ദി​വസം” ഘോഷി​ക്കാ​നും കഴിയും.—പുറപ്പാട്‌ 17:10, 13,14; യെശയ്യാവ്‌ 61:1,2; സങ്കീർത്തനം 145:1-4.

      7, 8. (എ) കനാനിൽ നിന്ന്‌ തിരി​ച്ചു​വ​ന്ന​പ്പോൾ യോശു​വ​യും കാലേ​ബും എന്തു വിശ്വാ​സം പ്രകട​മാ​ക്കി? (ബി) ആ സമയത്ത്‌ യഹോവ കാര്യങ്ങൾ കൈകാ​ര്യം ചെയ്‌ത​തിൽ നാം ഏതു മുന്നറി​യി​പ്പും പ്രോ​ത്സാ​ഹ​ന​വും കണ്ടെത്തു​ന്നു?

      7 വാഗ്‌ദ​ത്ത​ദേശം ഒററു​നോ​ക്കു​ന്ന​തിന്‌ മോശെ 12 പ്രഭു​ക്കൻമാ​രെ അയച്ച​പ്പോൾ അവൻ അവരുടെ കൂട്ടത്തിൽ യോശു​വയെ ഉൾപ്പെ​ടു​ത്തി. തിരിച്ചു വന്നപ്പോൾ 10 ഒററു​കാർ ദേശത്തി​ലെ കനാന്യ​നി​വാ​സി​കളെ സംബന്ധിച്ച്‌ വലിയ ഭയം പ്രകട​മാ​ക്കു​ക​യും ഈജി​പ്‌തി​ലേക്ക്‌ തിരി​ച്ചു​പോ​കു​ന്ന​തി​നുള്ള ഒരു പ്രചാ​ര​ണ​ത്തിന്‌ ജനത്തെ വശീക​രി​ക്കു​ക​യും ചെയ്‌തു. എന്നാൽ യോശു​വ​യും കാലേ​ബും ധൈര്യ​പൂർവ്വം ഇപ്രകാ​രം പ്രഖ്യാ​പി​ച്ചു: “യഹോവ നമ്മിൽ പ്രസാ​ദി​ച്ചി​രി​ക്കു​ന്നെ​ങ്കിൽ അവൻ തീർച്ച​യാ​യും നമ്മെ ഈ ദേശ​ത്തേക്ക്‌ കൊണ്ടു​വ​രു​ക​യും പാലും തേനും ഒഴുകുന്ന ആ ദേശം നമുക്ക്‌ നൽകു​ക​യും ചെയ്യും. യഹോ​വ​ക്കെ​തി​രെ മത്സരി​ക്കുക മാത്ര​മ​രുത്‌; നിങ്ങൾ ആ ദേശത്തെ ആളുകളെ ഭയപ്പെ​ടു​ക​യു​മ​രുത്‌, കാരണം അവർ നമുക്ക്‌ ഇരയാ​കു​ന്നു. അവരുടെ ശരണം പൊയ്‌പ്പോ​യി​രി​ക്കു​ന്നു, യഹോവ നമ്മോടു കൂടെ​യുണ്ട്‌. അവരെ ഭയപ്പെ​ട​രുത്‌.”—സംഖ്യാ​പു​സ്‌തകം 13:1-14:38.

      8 എന്നിരു​ന്നാ​ലും, യിസ്രാ​യേൽ സഭ തുടർന്നും പിറു​പി​റു​ത്തു, അതു​കൊണ്ട്‌ യഹോവ വരുക​യും ഭീരു​ക്ക​ളായ ആ യിസ്രാ​യേ​ല്യ​രെ 40 വർഷം മരുഭൂ​മി​യിൽ അലയു​ന്ന​തിന്‌ വിധി​ക്കു​ക​യും ചെയ്‌തു. യോശു​വ​യും കാലേ​ബും ഒഴികെ യുദ്ധ​പ്രാ​യ​മെ​ത്തിയ അവരുടെ പുരു​ഷൻമാ​രെ​ല്ലാം വാഗ്‌ദത്ത ദേശം കാണാതെ മരിച്ചു​പോ​യി. ഇന്ന്‌ നമുക്ക്‌ എന്തൊരു മുന്നറി​യിപ്പ്‌! നമുക്ക്‌ യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ങ്ങൾക്കെ​തി​രെ ഒരിക്ക​ലും പിറു​പി​റു​ക്കാ​തി​രി​ക്കാം. സാക്ഷീ​ക​ര​ണ​ത്തിന്‌ വിഷമം പിടിച്ച പ്രദേ​ശ​ങ്ങ​ളാണ്‌ നമുക്ക്‌ ലഭിക്കു​ന്ന​തെ​ങ്കിൽ തന്നെയും ജീവര​ക്ഷാ​ക​ര​മായ രാജ്യ​ദൂ​തു​മാ​യി ആളുക​ളു​ടെ ഭവനങ്ങ​ളി​ലേക്ക്‌ പോകു​ന്ന​തിൽ നമുക്ക്‌ ധൈര്യ​വും ഉറപ്പു​മു​ള്ള​വ​രാ​യി​രി​ക്കാം. ഒരു പരസ്യ​സാ​ക്ഷ്യം നൽകു​ന്ന​തി​നേ​ക്കാൾ തങ്ങളുടെ സഹോ​ദ​ര​ങ്ങ​ളേ​ക്കു​റിച്ച്‌ ദുഷി​പ​റ​യാ​നും ലോക​ത്തി​ന്റെ വഴിക​ളി​ലേക്ക്‌—പ്രതി​മാ​തൃ​ക​യി​ലെ ഈജി​പ്‌തി​ലേക്ക്‌—പിന്തി​രി​യാ​നും കൂടുതൽ ഇഷ്ടപ്പെ​ടുന്ന ആധുനി​ക​നാ​ളി​ലെ വിശ്വാ​സ​ത്യാ​ഗി​ക​ളേ​പ്പോ​ലെ നമുക്ക്‌ ഒരിക്ക​ലും ആകാതി​രി​ക്കാം.—സംഖ്യാ​പു​സ്‌തകം 14:1-4, 26-30; ലൂക്കോസ്‌ 12:45, 46; പ്രവൃ​ത്തി​കൾ 5:27-29, 41, 42 താരത​മ്യ​പ്പെ​ടു​ത്തുക.

  • “ധൈര്യമുള്ളവനും സുശക്തനും ആയിരിക്ക”
    വീക്ഷാഗോപുരം—1987 | ജനുവരി 1
    • യഹോ​വ​യു​ടെ നാമം മുൻപ​ന്തി​യി​ലേക്ക്‌!

      9. യോശുവ അവന്റെ പുതിയ പേരിനു യോഗ്യ​മാ​യി ജീവി​ച്ച​തെ​ങ്ങനെ?

      9 പന്ത്രണ്ട്‌ ഒററു​കാ​രു​ടെ ബൈബിൾ പട്ടിക യോശു​വ​യു​ടെ നാമം “രക്ഷ” എന്നർത്ഥ​മുള്ള ഹോശേയ എന്നെഴു​തു​ന്നു. എന്നാൽ ഇവിടെ രേഖ ഇപ്രകാ​രം പറയുന്നു: “മോശെ നൂന്റെ മകനായ ഹോ​ശേ​യക്ക്‌ [‘യഹോവ രക്ഷയാ​കു​ന്നു’ എന്നർത്ഥ​മുള്ള] യെഹോ​ശുവ എന്നു പേരിട്ടു.” മോശെ അങ്ങനെ യഹോ​വ​യു​ടെ നാമത്തിന്‌ ഊന്നൽ നൽകി​യ​തെ​ന്തു​കൊണ്ട്‌? അത്‌ യോശുവ ആ നാമ സംസ്ഥാ​പ​ന​ത്തി​നു​വേണ്ടി മുഖ്യ​മാ​യും സേവ ചെയ്‌ത​തു​കൊ​ണ്ടാ​യി​രു​ന്നു. മോശെ പിൽക്കാ​ലത്ത്‌ യിസ്രാ​യേ​ല്യ​രോട്‌ ഊന്നി​പ്പറഞ്ഞ ഈ കല്‌പന അനുസ​രി​ക്കു​ന്ന​തിൽ യോശുവ ഒരു ജീവി​ക്കുന്ന മാതൃ​ക​യാ​യി​ത്തീർന്നു: “നീ നിന്റെ ദൈവ​മായ യഹോ​വയെ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു ജീവശ​ക്തി​യോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കണം.” അങ്ങനെ ചെയ്യു​ക​യിൽ ‘യഹോവ രക്ഷയാ​കു​ന്നു’ എന്ന്‌ പ്രകട​മാ​ക്കാൻ അവന്‌ പദവി ലഭിച്ചു.—സംഖ്യാ​പു​സ്‌തകം 13:8, 16; ആവർത്തനം 6:5.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക