വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • “യുദ്ധം യഹോവക്കുള്ളതാകുന്നു”
    വീക്ഷാഗോപുരം—1989 | ജൂൺ 1
    • 1, 2.(എ) ശൗൽരാ​ജാ​വി​ന്റെ കീഴിലെ ഇസ്രാ​യേൽ സൈന്യ​ത്തെ ഏതു വെല്ലു​വി​ളി അഭിമു​ഖീ​ക​രി​ക്കു​ന്നു? (ബി) ഇസ്രാ​യേൽ​സൈ​ന്യ​ത്തി​ലെ പടയാ​ളി​കൾ ഗോല്യാ​ത്തി​ന്റെ വെല്ലു​വി​ളി​യോട്‌ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു, ഇപ്പോൾ ആർ രംഗത്തു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു?

      യരൂശ​ലേ​മിന്‌ തെക്കു​പ​ടി​ഞ്ഞാ​റുള്ള ഏലാ താഴ്‌വ​ര​യിൽ രണ്ടു ശക്തമായ സൈന്യ​ങ്ങൾ പരസ്‌പരം അഭിമു​ഖീ​ക​രി​ച്ചു​നിൽക്കു​ന്നു. ഒരു വശത്ത്‌ ഇസ്രാ​യേൽ സൈന്യ​മാണ്‌, അതിനെ നയിക്കു​ന്നത്‌ ഭയവി​ഹ്വ​ല​നായ ശൗൽരാ​ജാവ്‌. മറുവ​ശത്ത്‌ മല്ലപ്ര​വീ​ണ​നായ ഗോല്യാ​ത്ത്‌സ​ഹി​തം ഫെലി​സ്‌ത്യ​സൈ​ന്യം. ഗോല്യാ​ത്തി​ന്റെ പേരിന്റെ അർത്ഥം “പ്രമുഖൻ” എന്നായി​രി​ക്കാ​നി​ട​യുണ്ട്‌. അവന്‌ ഏതാണ്ട്‌ ഒൻപതടി ഉയരമു​ണ്ടാ​യി​രു​ന്നു. പൂർണ്ണ​മാ​യി ആയുധ​സ​ജ്ജ​നു​മാ​യി​രു​ന്നു. ഗോല്യാത്ത്‌ ഇസ്രാ​യേ​ലി​നോട്‌ ദൈവ​ദൂ​ഷ​ണ​പ​ര​മായ ധിക്കാരം വിളി​ച്ചു​പ​റ​യു​ക​യാണ്‌.—1 ശമുവേൽ 17:1-11.

  • “യുദ്ധം യഹോവക്കുള്ളതാകുന്നു”
    വീക്ഷാഗോപുരം—1989 | ജൂൺ 1
    • 3. ദാവീദ്‌ യുദ്ധത്തി​നു​വേണ്ടി എങ്ങനെ ഒരുങ്ങു​ന്നു, എന്നാൽ ഗോല്യാത്ത്‌ എങ്ങനെ ഒരുങ്ങി​യി​രി​ക്കു​ന്നു?

      3 ഗോല്യാത്ത്‌ “ജീവനുള്ള ദൈവ​ത്തി​ന്റെ യുദ്ധ നിരകളെ പരിഹ​സി​ക്കുന്ന”തു ദാവീദ്‌ കേട്ട​പ്പോൾ മല്ലനോ​ടു പോരാ​ടാൻ അവൻ സ്വയം അർപ്പി​ക്കു​ന്നു. ശൗൽ അനുവ​ദി​ച്ച​പ്പോൾ ദാവീദ്‌ മുന്നോ​ട്ടു കുതി​ക്കു​ന്നു, എന്നാൽ ശൗൽ വാഗ്‌ദാ​നം​ചെയ്‌ത പരമ്പരാ​ഗത പടച്ചട്ട​യോ​ടും ആയുധ​ങ്ങ​ളോ​ടും​കൂ​ടെയല്ല. അവൻ ഒരു വടിയും ഒരു കവിണ​യും മിനു​സ​മുള്ള അഞ്ചു കല്ലുക​ളും​കൊ​ണ്ടു മാത്ര​മാണ്‌ സജ്ജനാ​യി​രി​ക്കു​ന്നത്‌. ഗോല്യാ​ത്താ​കട്ടെ, 15 റാത്തൽ തൂക്കമുള്ള കുന്തം വഹിച്ചി​രി​ക്കു​ന്നു, 126 റാത്തൽ തൂക്കമുള്ള താമ്ര പടച്ചട്ട​യും ധരിച്ചി​രി​ക്കു​ന്നു! ശക്തനായ ഗോല്യാ​ത്തും അവന്റെ പരിച​വാ​ഹ​ക​നും മുന്നോ​ട്ടു​വ​രവേ ‘ഫെലി​സ്‌ത്യൻ ദാവീ​ദി​നെ തന്റെ ദൈവ​ങ്ങളെ വിളിച്ചു ശപിക്കു​ന്നു.’—1 ശമുവേൽ 17:12-44.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക