-
അവൾ വിവേകത്തോടെ പ്രവർത്തിച്ചുവീക്ഷാഗോപുരം—2010 | ജനുവരി 1
-
-
പലപ്പോഴും ദാവീദിന്റെ യോദ്ധാക്കൾ നാബാലിന്റെ ആടുകളെ മേയിച്ചിരുന്ന ഇടയന്മാരെ കണ്ടുമുട്ടാറുണ്ടായിരുന്നു. കഠിനാധ്വാനികളായ അവർ നാബാലിന്റെ ആട്ടിടയന്മാരോട് എങ്ങനെയാണു പെരുമാറിയത്? അവർക്കു വേണമെങ്കിൽ ഇടയ്‌ക്കിടെ നാബാലിന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് ഒന്നോ രണ്ടോ ആടുകളെ പിടിച്ചെടുക്കാമായിരുന്നു. പക്ഷേ അവരൊരിക്കലും അതു ചെയ്‌തില്ല. പകരം അവർ നാബാലിന്റെ ഭൃത്യന്മാരെയും ആടുകളെയും സംരക്ഷിച്ചുപോരുകയാണുണ്ടായത്. (1 ശമൂവേൽ 25:15, 16) അക്കാലത്ത് ഇടയന്മാരും ആടുകളും ഒരുപോലെ ജീവാപായം നേരിട്ടിരുന്നു. അവിടങ്ങളിൽ ഹിംസ്ര ജന്തുക്കൾ ധാരാളമുണ്ടായിരുന്നു. മാത്രമല്ല ആ പ്രദേശം ഇസ്രായേലിന്റെ തെക്കൻ അതിർത്തിക്ക് വളരെ അടുത്തായിരുന്നതുകൊണ്ട് അയൽപ്രദേശങ്ങളിൽനിന്നുള്ള കൊള്ളക്കാരുടെ ആക്രമണവും പതിവായിരുന്നു.b
-
-
അവൾ വിവേകത്തോടെ പ്രവർത്തിച്ചുവീക്ഷാഗോപുരം—2010 | ജനുവരി 1
-
-
b പ്രാദേശിക ഭൂവുടമകളെയും അവരുടെ ആട്ടിൻപറ്റങ്ങളെയും സംരക്ഷിക്കുന്നത് യഹോവയാം ദൈവത്തിനു ചെയ്യുന്ന ഒരു സേവനമായി ദാവീദ് വീക്ഷിച്ചിരിക്കാം. അബ്രാഹാമിന്റെയും യിസ്‌ഹാക്കിന്റെയും യാക്കോബിന്റെയും പിൻമുറക്കാർ ആ പ്രദേശത്തു താമസിക്കണമെന്നത് അക്കാലത്ത് യഹോവയുടെ ഉദ്ദേശ്യമായിരുന്നു. അതുകൊണ്ട് അധിനിവേശകരിൽനിന്നും കൊള്ളക്കാരിൽനിന്നും ആ പ്രദേശത്തെ സംരക്ഷിക്കുന്നത് ഒരർഥത്തിൽ യഹോവയ്‌ക്കുള്ള ഒരു സേവനമായിരുന്നു.
-