വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഇയ്യോബ് ജീവിച്ചിരുന്ന നാളുകളിൽ യഹോവയോടു വിശ്വസ്തത പാലിച്ചിരുന്ന മനുഷ്യൻ അവൻ മാത്രമായിരുന്നു എന്ന് ഇയ്യോബ് 1:8-ൽ നിന്നു നാം മനസ്സിലാക്കണമോ?
വേണ്ട. ആ നിഗമനത്തെ ഇപ്രകാരം പറയുന്ന ഇയ്യോബ് 1:8 ന്യായീകരിക്കുന്നില്ല:
“യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിൻമേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.” ദൈവം സാത്താനോട് ഇപ്രകാരം ചോദിച്ചുകൊണ്ട് ഇയ്യോബ് 2:3-ൽ സമാനമായ ഒരു വിലയിരുത്തൽ നടത്തി: “എന്റെ ദാസനായ ഇയ്യോബിൻമേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ.”
ദൈവം വിശ്വസ്തനായി അംഗീകരിച്ച ജീവിച്ചിരുന്ന ഏക മനുഷ്യനായിരുന്നില്ല ഇയ്യോബ് എന്ന് ഇയ്യോബിന്റെ പുസ്തകംതന്നെ സൂചിപ്പിക്കുന്നു. 32-ാം അദ്ധ്യായത്തിന്റെ തുടക്കത്തിൽ എലീഹൂവിനെക്കുറിച്ചു നാം വായിക്കുന്നു. ഒരു പ്രായംകുറഞ്ഞ മനുഷ്യൻ ആയിരുന്നെങ്കിലും എലീഹൂ ഇയ്യോബിന്റെ വീക്ഷണത്തിന്റെ തെററു തിരുത്തുകയും സത്യദൈവത്തെ മഹിമപ്പെടുത്തുകയും ചെയ്തു.—ഇയ്യോബ് 32:6–33:6, 31-33; 35:1–36:2.
തദനുസരണമായി, ‘ഇയ്യോബിനെപ്പോലെ ഭൂമിയിൽ ആരുമില്ല’ എന്നുള്ള ദൈവത്തിന്റെ അഭിപ്രായപ്രകടനം ഇയ്യോബ് നേരുള്ള മനുഷ്യൻ എന്ന നിലയിൽ പ്രത്യേകാൽ മുന്തിനിൽക്കുന്നവനായിരുന്നു എന്ന് അർത്ഥമാക്കേണ്ടതാണ്. സാധ്യതയനുസരിച്ച് ഇയ്യോബ് ഈജിപ്ററിൽ ജോസഫിന്റെ മരണത്തിനും ദൈവത്തിന്റെ പ്രവാചകൻ എന്ന നിലയിൽ മോശെയുടെ സേവനം തുടങ്ങുന്നതിനും ഇടക്ക് ജീവിച്ചിരുന്നു. ആ കാലഘട്ടത്തിൽ ഒരു വലിയ സംഖ്യ ഇസ്രയേല്യർ ഈജിപ്ററിൽ വസിച്ചിരുന്നു. അവരെല്ലാം അവിശ്വസ്തരും ദൈവത്തിന് അസ്വീകാര്യരുമായിരുന്നു എന്നു ചിന്തിക്കുന്നതിനു കാരണമില്ല; സാധ്യതയനുസരിച്ച് യഹോവയിൽ ആശ്രയിച്ച അനേകർ ഉണ്ടായിരുന്നു. (പുറപ്പാട് 2:1-10; എബ്രായർ 11:23) എന്നിരുന്നാലും, അവരിൽ ആരും ജോസഫിനെപ്പോലെ പ്രമുഖമായ ഒരു പങ്കുവഹിച്ചില്ല, ആ ആരാധകർ മോശെ ഇസ്രയേൽ ജനതയെ ഈജിപ്ററിൽനിന്നു നയിച്ചതിൽ ആയിരുന്നതുപോലെ സത്യാരാധന സംബന്ധിച്ച് പ്രമുഖരുമായിരുന്നില്ല.
എന്നിരുന്നാലും മറെറാരിടത്തു ജീവിച്ചിരുന്ന, നിർമ്മലത സംബന്ധിച്ചു ശ്രദ്ധേയനായിരുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു. “ഊസ്ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.”—ഇയ്യോബ് 1:1.
അതുകൊണ്ടു യഹോവക്ക് ഇയ്യോബിനെക്കുറിച്ച് വിശ്വാസത്തിന്റെയും ഭക്തിയുടെയും ഒരു പ്രമുഖമായ അല്ലെങ്കിൽ ശ്രദ്ധേയമായ ദൃഷ്ടാന്തമെന്ന നിലയിൽ പരാമർശിക്കാൻ കഴിയുമായിരുന്നു. സമാനമായി, ബൈബിളെഴുത്തുകാരായ യെഹെസ്ക്കേലും യാക്കോബും ഭൂതകാലാവലോകനത്തിൽ നീതിയുടെയും സഹിഷ്ണുതയുടെയും ഒരു മാതൃകവെച്ചവൻ എന്ന നിലയിൽ ഇയ്യോബിനെ വേർതിരിച്ചു കാണിച്ചു.—യെഹെസ്ക്കേൽ 14:14; യാക്കോബ് 5:11.