ഒട്ടകപ്പക്ഷിയും കൊക്കും
രണ്ടും ദീർഘകായരും ചിറകും തൂവലും ഉള്ളവയും നീണ്ടകാലുകളോടുകൂടിയവയുമാണെന്നതിനേക്കാൾ ഉപരി കൊക്കിനും ഒട്ടകപ്പക്ഷിക്കും വളരെ കുറച്ചു സാമ്യമേയുള്ളു. പലവിധങ്ങളിലും അവ വ്യത്യസ്തമാണ്.
പറക്കലിൽ കൊക്ക് മനോഹാര്യതയുടെ ശരി ചിത്രമാണ്. അതിന്റെ വിപുലമായ ചിറകിന്റെ വ്യാപ്തി 8.5 അടിവരെ എത്തുന്നു. അവയുടെ അത്ഭുതകരമായ പറക്കലിന്റെ ശക്തിയാൽ ചില കൊക്കുകൾ ദക്ഷിണ വിദൂര നാടുകളിൽ ശൈത്യകാലം കഴിച്ചുകൂട്ടുന്നു. ഒട്ടകപ്പക്ഷികൾ അത്രതന്നെ അനുഗ്രഹിക്കപ്പെട്ടവയല്ല. അവയുടെ ചിറകുകൾ ഉഗ്രമായ വേഗത്തിൽ അടിക്കുമ്പോൾ പോലും അവയുടെ ബൃഹത്തായ ശരീരങ്ങൾ ഭൂമിയിൽ തന്നെ സ്ഥിതിചെയ്യുന്നു. അപ്രകാരം ബൈബിൾ ചോദിക്കുന്നു: “പെൺ ഒട്ടകപ്പക്ഷിയുടെ ചിറക് സന്തോഷത്തോടെ അടിക്കുമോ; അല്ലെങ്കിൽ അവൾക്ക് കൊക്കിന്റെ പറക്കത്തക്ക ചിറകുകളും തൂവലുകളും ഉണ്ടോ?”—ഇയ്യോബ് 39:13.
എന്നിരുന്നാലും, പ്രകോപിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുമ്പോൾ ഒരു ഒട്ടകപ്പക്ഷിക്ക് അതിന്റെ ചിറകുകളുടെ സഹായത്തോടെ മണിക്കൂറിൽ 64 കി. മീ. വേഗതയിൽ ഓടാൻ കഴിയും. ബൈബിൾ പ്രസ്താവിക്കുന്നപ്രകാരം: “അവളുടെ ചിറകുകൾ ഉയർത്തി അടിക്കുമ്പോൾ, അവൾ കുതിരയെയും കുതിര സവാരിക്കാരനെയും പരിഹസിക്കുന്നു.” (ഇയ്യോബ് 39:18) ഒരു ഒട്ടകപ്പക്ഷി ശക്തമായി തൊഴിച്ച് ഒരു കുതിരയെ പലായനം ചെയ്യിക്കുന്നത് ഒരു നിരീക്ഷകൻ വീക്ഷിക്കുകയുണ്ടായി.
ഈ രണ്ടു പക്ഷികൾക്കും വൈരുദ്ധ്യമാർന്ന സവിശേഷതകളും ഉണ്ട്. എബ്രായയിൽ കൊക്ക് എന്നതിന്റെ തുല്യനാമം “സ്നേഹദയ,“ അഥവാ “വിശ്വസ്ത സ്നേഹം” എന്നർത്ഥമുള്ള ഒരു പദത്തിൽ നിന്ന് ഉടലെടുത്തതാണ്. ഈ പേര് എത്ര ഉചിതമാണ്! ദേശാന്തരഗമനത്തിനുവേണ്ടി വേർപിരിഞ്ഞശേഷം കൊക്കുകളുടെ ഒരു ജോടി ഓരോവർഷവും ഒരേ കൂട്ടിൽ ഒരുമിച്ചു വീണ്ടും ചേരുന്നു. അവ കൂട് പുനർനിർമ്മിക്കുന്നതിനും മുട്ട വിരിക്കുന്നതിനും പുതുതായി വിരിഞ്ഞ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനും പങ്കുചേരുന്നു. സാധാരണയായി ഒരു സമയം നാലു കുഞ്ഞുങ്ങൾ വിരിഞ്ഞുണ്ടാകുന്നു. അനേക ആഴ്ചകളിലേക്ക് മാതാപിതാക്കൾ അവയെ തീററിപോററുന്നതിൽ തിരക്കോടെ ഏർപ്പെടുന്നു. “കൊക്കിൻ കുഞ്ഞുങ്ങൾക്ക് രണ്ടുമാസം പ്രായമാകുമ്പോഴേക്ക് അപ്പോഴും തങ്ങളെ വീക്ഷിക്കുകയും വേട്ടയാടാൻ പഠിപ്പിക്കുകയും ചെയ്യുന്ന തങ്ങളുടെ മാതാപിതാക്കളാൽ അനുനയിക്കപ്പെട്ട് അവയുടെ ആദ്യത്തെ പറക്കൽ നടത്താൻ കഴിയും” എന്ന് ലാറോസ്സെ എൻസൈക്ലോപ്പീഡിയാ ഓഫ് അനിമൽ ലൈഫ് പ്രസ്താവിക്കുന്നു.
നേരെ വിപരീതമായി ഒട്ടകപ്പക്ഷികൾ ബഹുഭാര്യരാണ്, പിടകൾ തങ്ങളുടെ മുട്ടകൾ സംബന്ധിച്ച് വലിയ ചിന്തയുള്ളവരുമല്ല. ഇവ ഒരു പൊതുവായ കൂട്ടിൽ ചേക്കേറുന്നു, എന്നാൽ ചിലവ പുറത്തു കഴിയുന്നു. ഒട്ടകപ്പക്ഷികൾ അപകടം മനസ്സിലാക്കുമ്പോൾ തങ്ങളുടെ മുട്ടകളെയോ കുഞ്ഞുങ്ങളേയോ താല്ക്കാലികമായി ഉപേക്ഷിക്കുന്നു.
അത്തരം പ്രകടമായ അവഗണന പെൺ ഒട്ടകപ്പക്ഷിയെ സംബന്ധിച്ചുള്ള ബൈബിൾ വിവരണത്തോടു യോജിക്കുന്നു: “അവൾ നിലത്തു മുട്ട ഇട്ടിട്ടു പോകുന്നു . . . ഏതെങ്കിലും കാൽ അവയെ ഉടച്ചു കളഞ്ഞേക്കുമെന്ന് അവൾ മറന്നും പോകുന്നു . . . അവൾ തന്റെ കുഞ്ഞുങ്ങളോടു തന്റെ അല്ല എന്നപോലെ കഠിനമായി പെരുമാറുന്നു.” (ഇയ്യോബ് 39:14-16) പക്ഷി ശാസ്ത്രജ്ഞൻമാരായ ഡോ. ആർ. സി. മർഫിയും ഡോ. ഡി. അമദോനും, “ഈ വരികൾ എത്ര കൃത്യമാണെന്ന് ബൈബിളിന്റെ ചുരുക്കം വായനക്കാരെ തിരിച്ചറിയുന്നുള്ളു” എന്ന് പ്രസ്താവിക്കുന്നു.
ഒട്ടകപ്പക്ഷികൾക്ക് ഒരു ചെറിയ തലയാണുള്ളത്, അവയുടെ തലച്ചോറിന് അക്രോട്ടണ്ടിയുടെ വലിപ്പവുമാണുള്ളത്. ഇത് മൃഗശാലാ ഡയറക്ടറായ ടെറി മർഫി ഇപ്രകാരം എഴുതിയതെന്തുകൊണ്ടെന്ന് വിശദീകരിക്കുന്നു: “പക്ഷികൾ ബുദ്ധിയുള്ള ജീവികളാണ് എന്ന തത്വത്തിൽനിന്ന് ഒഴിവുള്ള ഒരു വർഗ്ഗം ഉണ്ടെങ്കിൽ അത് ഒട്ടകപ്പക്ഷി ആണ്.”
ഒരു ഒട്ടകപ്പക്ഷി ഒരു തണുപ്പേറിയ രാത്രിയിൽ വേലിക്കരികിൽ കിടന്നുറങ്ങുകയും മരവിച്ചു ചാവുകയും ചെയ്യുന്നവിധം മർഫി സം ഓഫ് മൈ ബസ്ററ ഫ്രൻഡ്സ് ആർ അനിമൽസ് എന്ന തന്റെ പുസ്തകത്തിൽ വിവരിക്കുന്നു. മറെറാന്ന് അതിന്റെ കഴുത്ത് വേലിയുടെ രണ്ടു കമ്പികൾക്കിടയിൽ കുരുക്കുകയും കഴുത്തു ഞെങ്ങി ചാവുകയും ചെയ്തു. “എന്നാൽ അവ തിന്നുന്ന വസ്തുക്കളാണ് അവയെ സംബന്ധിച്ച ഏററവും അപഹാസ്യമായ വസ്തുത” എന്ന് മർഫി എഴുതി.
അടുത്ത കാലത്ത് ഒരു വിനോദസഞ്ചാരി ഒരു ഒട്ടകപ്പക്ഷിയുടെ അടുത്തു നിന്നു ചിത്രം എടുക്കാൻ പരിശ്രമിച്ചപ്പോൾ അയാളുടെ ക്യാമറാ അയാളുടെ പിടിയിൽ നിന്ന് പിടിച്ചു പറിച്ചെടുത്തു. അമ്പരപ്പോടെ അയാൾ വീക്ഷിച്ചപ്പോൾ അത് ഒട്ടകപ്പക്ഷിയുടെ നീണ്ട കഴുത്തിലൂടെ സാവകാശം കീഴോട്ട് ഇറങ്ങുന്നതു കണ്ടു! ഒരു മാതൃകാ വയററിൽ താഴെ പറയുന്ന ഇനങ്ങൾ കണ്ടു പിടിച്ചതായി ദി ഗിന്നസ്സ് ബുക്ക് ഓഫ് അനിമൽ ഫാക്ററസ് ആൻഡ് ഫീററസ് രേഖപ്പെടുത്തുന്നു: “3 അടി നീളമുള്ള ഒരു കഷണം കയറ്, ഒരു ഫിലിം ചുററുന്ന ചക്രം, ഒരു അലാറം ക്ലോക്കിന്റെ താക്കോൽ, ഒരു സൈക്കിൾ വാൽവ്, ഒരു പെൻസിൽ, ഗ്ലോവ്ഫാസനേഴ്സ്, സ്വർണ്ണമാലയുടെ കഷണങ്ങൾ, രണ്ടു കോളർ ബട്ടണുകൾ, ഒരു ബൽജിയൻ ഫ്രാങ്ക്, രണ്ടു കാൽപെനികൾ, നാല് അരപെനികൾ എന്നിവ.”
ഉചിതമായി, പെൺ ഒട്ടകപ്പക്ഷിയെക്കുറിച്ച് ബൈബിൾ ഇപ്രകാരം പറയുന്നു: “ദൈവം അതിനു ജ്ഞാനമില്ലാതാക്കി.” (ഇയ്യോബ് 39:17) സ്രഷ്ടാവ് ഒരു പിശകു വരുത്തി എന്ന് ഇത് സൂചിപ്പിക്കുന്നുവോ? ഒരു വിധത്തിലുമില്ല. യഥാർത്ഥത്തിൽ ഒട്ടകപ്പക്ഷിയുടെ പ്രകടമായ അവഗണന അതിന്റെ നിലനിൽപിനു ഉപകരിക്കുന്നു. കൂടിനു വെളിയിൽ അശ്രദ്ധമായി ഉപേക്ഷിക്കുന്ന മുട്ടകൾ ചിലപ്പോൾ പുതിയ കുഞ്ഞുങ്ങൾക്ക് തീററിക്കാവശ്യമായിവരുന്നു. കൂടാതെ, ഒട്ടകപ്പക്ഷിക്ക് പല്ലുകൾ ഇല്ലാത്തതിനാൽ കല്ലുകൾപോലെ വിഴുങ്ങുന്ന പ്രാകൃത വസ്തുക്കൾ ദഹനത്തിന് ഒരു പ്രധാന സഹായമാണ്.
ഒരു ഒട്ടകപ്പക്ഷി അതിന്റെ മുട്ടകളെയോ കുഞ്ഞുങ്ങളെയോ ഉപേക്ഷിക്കുമ്പോൾ ഇത് ശത്രുക്കളെ കുഴപ്പിക്കുന്നു. ചിലപ്പോൾ ഒട്ടകപ്പക്ഷികൾ ഇതു ചെയ്യുമ്പോൾ അതിശയിപ്പിക്കുന്ന ധൈര്യം പ്രകടിപ്പിക്കുന്നു. ഒരു ഒട്ടകപ്പക്ഷി, അടുത്തുവരുന്ന ഒരു ട്രക്ക് കണ്ടപ്പോൾ അവളുടെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് വാഹനത്തിന്റെ അടുക്കലേക്ക് ഓടിച്ചെന്നു! അവൾ പിന്നീട് തന്റെ ഒരു ചിറകുകൊണ്ട് അതിന്റെ വശത്തേക്ക് തിരിച്ചു താഴ്ത്തി, പരുക്കു പററിയതായി ഭാവിച്ചു.
ഒട്ടകപ്പക്ഷിയും കൊക്കും അവയെ തികച്ചും വ്യത്യസ്തമായി രൂപകല്പന ചെയ്തവന്റെ അത്യഗാധമായ മാനസ്സിക കഴിവുകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. (റോമർ 11:33) സങ്കീർത്തനക്കാരൻ ഉദ്ഘോഷിച്ചതുപോലെ: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്രയധികമാണ്! നീ ജ്ഞാനപൂർവ്വം അവയെ എല്ലാം ഉണ്ടാക്കിയിരിക്കുന്നു.—സങ്കീർത്തനം 104:24. (g87 1/8)
[18, 19 പേജുകളിലെ ചിത്രങ്ങൾ]
മാർബൊ കൊക്ക്
സാഡിൽ-ബിൽ കൊക്ക്
കാട്ടുകൊക്ക്
Wood stork is missing in MY