വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • “നീ . . . താത്‌പ​ര്യ​പൂർവം കാത്തി​രി​ക്കും”
    വീക്ഷാഗോപുരം—2011 | ജൂലൈ 1
    • ആ വാക്യ​ങ്ങ​ളു​ടെ പശ്ചാത്തലം ശ്രദ്ധി​ക്കുക. ധനനഷ്ടം, മക്കളുടെ മരണം, വേദനാ​ക​ര​മായ രോഗം അങ്ങനെ ദുരി​ത​ങ്ങ​ളു​ടെ ഒരു പരമ്പര​യി​ലൂ​ടെ കടന്നുപോ​കു​ക​യാണ്‌ വിശ്വസ്‌ത ദൈവ​ദാ​സ​നായ ഇയ്യോബ്‌. കഠിന​മായ വൈകാ​രിക വ്യഥയി​ലായ ഇയ്യോബ്‌ ദൈവത്തോട്‌ നിലവി​ളി​ക്കു​ന്നു: “ഹാ, നീ എന്നെ പാതാ​ള​ത്തിൽ (മുഴു​മ​നു​ഷ്യ​വർഗ​ത്തിന്റെ​യും ശവക്കുഴി) ഒളിപ്പി​ച്ചി​രുന്നെ​ങ്കിൽ!” (13-ാം വാക്യം) ദുരി​ത​ങ്ങ​ളിൽനി​ന്നുള്ള ഒരു മോച​ന​മാ​യി​ട്ടാണ്‌ ഇയ്യോബ്‌ പാതാ​ളത്തെ കാണു​ന്നത്‌. അവിടെ ഒരു നിധി എന്നപോ​ലെ തന്നെ ഒളിപ്പി​ക്കാ​നാണ്‌ അവൻ ദൈവത്തോട്‌ അപേക്ഷി​ക്കു​ന്നത്‌. ദുരി​ത​ങ്ങ​ളിൽനി​ന്നും വേദന​യിൽനി​ന്നു​മുള്ള മുക്തി​ക്കാ​യി അവൻ അത്ര​യേറെ ആഗ്രഹി​ച്ചു.a

      ഇയ്യോബ്‌ എന്നേക്കും പാതാ​ള​ത്തിൽ കഴി​യേ​ണ്ടി​വ​രു​മോ? ഇല്ലെന്ന്‌ ഇയ്യോ​ബിന്‌ ഉറപ്പാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അവൻ തുടർന്ന്‌ ഇങ്ങനെ അപേക്ഷി​ക്കു​ന്നു: ‘ഒരു അവധി നിശ്ചയിച്ച്‌ അന്ന്‌ എന്നെ ഓർമി​ച്ചി​രുന്നെ​ങ്കിൽ!’ എക്കാല​വും തനിക്ക്‌ പാതാ​ള​ത്തിൽ കഴി​യേ​ണ്ടി​വ​രില്ലെ​ന്നും യഹോവ തന്നെ ഓർക്കുമെ​ന്നും ഇയ്യോ​ബിന്‌ ഉറപ്പാ​യി​രു​ന്നു. താൻ പാതാ​ള​ത്തിൽ കഴിയുന്ന കാലയ​ള​വി​നെ “സേവന​കാ​ലം” (പി.ഒ.സി. ബൈബിൾ)—മോച​ന​ത്തി​നാ​യി നിർബ​ന്ധ​മാ​യും കാത്തി​രി​ക്കേണ്ട ഒരു കാലഘട്ടം—എന്നാണ്‌ ഇയ്യോബ്‌ വിശേ​ഷി​പ്പി​ക്കു​ന്നത്‌. എന്നാൽ ആ കാത്തി​രിപ്പ്‌ എത്രനാൾ തുടരും? ഇയ്യോ​ബി​ന്റെ വാക്കു​ക​ളിൽ പറഞ്ഞാൽ, “മോചനം വന്നെത്തും​വരെ.” (14-ാം വാക്യം) പാതാ​ള​ത്തിൽനി​ന്നുള്ള മോച​ന​മാണ്‌ ഇവിടെ ഇയ്യോബ്‌ ഉദ്ദേശി​ക്കു​ന്നത്‌. അതായത്‌ മരണനിദ്ര​യിൽനി​ന്നുള്ള മോചനം അഥവാ പുനരു​ത്ഥാ​നം.

  • “നീ . . . താത്‌പ​ര്യ​പൂർവം കാത്തി​രി​ക്കും”
    വീക്ഷാഗോപുരം—2011 | ജൂലൈ 1
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക