-
നീതിമാന്മാർ ദൈവത്തെ എന്നും എന്നേക്കും സ്തുതിക്കുംവീക്ഷാഗോപുരം—2009 | മാർച്ച് 15
-
-
11, 12. ദൈവജനം അവരുടെ ഭൗതികവസ്‌തുക്കൾ ഉപയോഗിക്കുന്ന ചില മാർഗങ്ങൾ ഏതൊക്കെ?
11 ദൈവജനം—അഭിഷിക്ത അടിമവർഗവും ‘മഹാപുരുഷാരവും’—അവരുടെ ഭൗതികസമ്പത്ത് മറ്റുള്ളവർക്കുവേണ്ടി ഉദാരമായി ചെലവഴിക്കുന്നു. സങ്കീർത്തനം 112:9 പ്രസ്‌താവിക്കുന്നു: “അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു.” സഹവിശ്വാസികൾക്കും അയൽക്കാർക്കും അവശ്യസമയത്ത് സഹായഹസ്‌തവുമായി ഓടിയെത്തുന്നവരാണ് സത്യക്രിസ്‌ത്യാനികൾ. ദുരിതാശ്വാസ പ്രവർത്തനങ്ങളെ ആളും അർഥവും നൽകി അവർ സഹായിക്കുന്നു. യേശു പറഞ്ഞിരുന്നതുപോലെ അത് സന്തുഷ്ടിയുടെ ഒരു ഉറവാണ്.—പ്രവൃത്തികൾ 20:35; 2 കൊരിന്ത്യർ 9:7 വായിക്കുക.
12 ഈ മാസിക 172 ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ ആവശ്യമായ പണച്ചെലവിനെക്കുറിച്ച് ഒന്നു ചിന്തിക്കുക. ഈ ഭാഷകളിൽ മിക്കതും സംസാരിക്കുന്നത് താരതമ്യേന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളാണ്. കൂടാതെ ബധിരർക്കായി വ്യത്യസ്‌ത ആംഗ്യഭാഷകളിലും അന്ധർക്കായി ബ്രെയിൽലിപിയിലും ഈ മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്.
-
-
നീതിമാന്മാർ ദൈവത്തെ എന്നും എന്നേക്കും സ്തുതിക്കുംവീക്ഷാഗോപുരം—2009 | മാർച്ച് 15
-
-
“ബഹുമാനത്തോടെ ഉയർന്നിരിക്കും”
17. നീതിമാന്മാർ ‘ബഹുമാനത്തോടെ ഉയർന്നിരിക്കുന്നത്’ എങ്ങനെ?
17 സാത്താന്റെയും അവന്റെ ലോകത്തിന്റെയും യാതൊരു എതിർപ്പുമില്ലാതെ ഏകസ്വരത്തിൽ യഹോവയെ സ്‌തുതിക്കാനാകുന്നത് എത്ര ആനന്ദപ്രദമായ അനുഭവമായിരിക്കും. യഹോവയുടെ മുമ്പാകെ നീതിനിഷ്‌ഠരായി നിലകൊള്ളുന്നവർക്ക് എന്നെന്നും അവനെ സ്‌തുതിക്കാനാകുന്നതിന്റെ സന്തോഷമുണ്ടായിരിക്കും. തന്റെ നീതിമാന്മാരുടെ “കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും” എന്ന് യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതിനാൽ അവർക്കൊരിക്കലും അപമാനമോ പരാജയമോ ഏറ്റുവാങ്ങേണ്ടിവരില്ല. (സങ്കീ. 112:9) യഹോവയുടെ പരമാധികാരത്തിനെതിരെ മത്സരിക്കുന്ന സകല ശത്രുക്കളും നിലംപരിചാകുന്നതു കാണുമ്പോൾ ദൈവത്തിന്റെ നീതിമാന്മാർ ജയഭേരി മുഴക്കും.
-